Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നവരാത്രി ആഘോഷ പരിപാടികൾക്കിടെ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: നവരാത്രി ആഘോഷ പരിപാടികൾ കണ്ടുകൊണ്ടിരിക്കെ കലവൂര്‍ പ്രീതീകുളങ്ങരയില്‍ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് യുവാവ് സംഭവ സ്ഥലത്ത് നിന്ന്‌ ഓടി രക്ഷപ്പെടുകയായിരുന്നു.

ശനിയാഴ്ച പരിപാടികള്‍ കണ്ടുകൊണ്ട് കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പുറകില്‍ നിന്ന് യുവാവ് ബഹളം വെച്ചതിനെത്തുടർന്ന് യുവാവിനോട് മാറിനില്‍ക്കാന്‍ പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നീട് അസ്വഭാവികത തോന്നിയ പെൺകുട്ടി മുടിയില്‍ പിടിച്ചു നോക്കിയപ്പോഴാണ് മുറിച്ചതായി മനസ്സിലായത്.

യുവാവിന്റെ വീട്ടുകാരും പെൺകുട്ടിയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിലുള്ള വിരോധമാണോ ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. യുവാവ് ഇപ്പോള്‍ ഒളിവിലാണ്.

Recent News

Advertisement
WhiteswanTV Footer