Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാസപ്പടി കേസ് ; വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി കെ. മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : കരിമണല്‍ മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി കെ. മുരളീധരൻ. അന്വേഷണം ഏറ്റെടുത്ത് 10 മാസം പൂർത്തിയാകുമ്പോഴാണ് എസ്.എഫ്.ഐ.ഒ(സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) വീണയു​ടെ മൊഴി രേഖപ്പെടുത്തിയത്.

മറ്റൊരു ഡീലിന്റെ ആരംഭമാണോ ഇതെന്നാണ് സംശയിക്കുന്നത് എന്നാണ് വിഷയത്തിൽ കെ. മുരളീധരൻ പ്രതികരിച്ചത്. ഡീൽ അനുസരിച്ചാണെങ്കിൽ എസ്.എഫ്.ഐ.ഒ അന്വേഷണം മുന്നോട്ടുപോകില്ലെന്നും മുരളീധരൻ പറഞ്ഞു.

​​”മൊഴിയെടുപ്പിൽ സംശയമുണ്ട്. തൃശൂരിൽ കണ്ടതുപോലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള പരസ്പര ധാരണയാണിത്. ചോദ്യം ചെയ്യൽ മാത്രമേ നടക്കുന്നുള്ളൂ. റിസൽറ്റ് ഇതുവരെ പുറത്തുവന്നിട്ടില്ല.​​”-മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ ഓഫിസിലെത്തി എസ്.എഫ്.ഐ.ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. രണ്ടു തണവ വീണയിൽ നിന്നു മൊഴിയെടുത്തതായാണ് സൂചന.

Recent News

Advertisement
WhiteswanTV Footer