Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഞ്ച് ലക്ഷത്തിലേറെ ആളുകള്‍

ചെന്നൈ: നടന്‍ വിജയുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ അഞ്ച് ലക്ഷത്തിലേറെ ആളുകളെ പങ്കെടുപ്പിക്കാന്‍ തീരുമാനം. ഓരോ ജില്ലയില്‍നിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ 38 ജില്ലകള്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ള ആരാധകരെയും പങ്കെടുപ്പിക്കുമെന്നാണ് പ്രാഥമിക വിവരം. ഇതിനെ സംബന്ധിച്ച് ഓരോ ജില്ലാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ വെച്ച് പൊതുസമ്മേളനം നടത്താനാണ് നിലവില്‍ തീരുമാനം എടുത്തിരിക്കുന്നത്. കഴിഞ്ഞമാസം തീരൂമാനിച്ച സമ്മേളനം […]
Read more

രമേശ് ചെന്നിത്തല മുംബൈ മണി ഭവൻ സന്ദർശിച്ചു

മുംബൈ: കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല മുംബൈ മണി ഭവൻ സന്ദർശിച്ചു. ഇന്ന് ഗാന്ധി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ചായിരുന്നു സന്ദർശനം. നിസ്സഹകരണ പ്രസ്ഥാനം, സത്യാഗ്രഹം, സ്വദേശി പ്രസ്ഥാനം, ഖാദി തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന നിരവധി പരിപാടികൾക്ക് ഗാന്ധിജി തുടക്കം കുറിച്ച സ്ഥലമാണ് മണി ഭവൻ. അദ്ദേഹത്തിൻറെ ഓർമ്മകൾ ഇവിടെ അതുപോലെ സൂക്ഷിച്ചിരിക്കുകയാണ്. മണി ഭവൻ സന്ദർശനം ഗാന്ധിജിയിലേക്ക് ഒരു തീർത്ഥയാത്രയാണ്. രാവിലെ 7 മണിയോടെ തന്നെ മണിഭവനിൽ എത്തിയ അദ്ദേഹം […]
Read more

മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കില്‍ ഇടനിലക്കാരന്റെ ആവശ്യമില്ല; മന്ത്രി മുഹമ്മദ് റിയാസ്

ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്. മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കില്‍ ഇടനിലക്കാരന്റെ ആവശ്യമില്ല. മാധ്യമങ്ങള്‍ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതല്‍ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു. എന്നാല്‍ ദി ഹിന്ദു വിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. എന്നാല്‍ വിഷയത്തില്‍ ഏജന്‍സിയെ തള്ളിപ്പറയാത്ത […]
Read more

ഐഫോണ്‍ ഡെലിവറി ചെയ്യാനെത്തിയ ഫ്ലിപ്കാര്‍ട്ട് ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി

ലഖ്‌നൗ: ഐഫോണ്‍ ഡെലിവറി ചെയ്യാനെത്തിയ ഫ്‌ലിപ്കാര്‍ട്ട് ഡെലിവറി ഏജന്റിനെ ഉപഭോക്താവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ലഖ്നൗവിലെ ചിന്‍ഹട്ട് സ്റ്റേഷന്‍ ഏരിയയിലാണ് സംഭവം. ഫ്‌ലിപ്കാര്‍ട്ട് ഡെലിവറി ഏജന്റായ ഭരത് കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കില്‍ കെട്ടി കനാലില്‍ എറിഞ്ഞതായും പൊലീസ് അറിയിച്ചു. കഴുത്ത് ഞെരിച്ചാണ് പ്രതികള്‍ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയത്. ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ഉപയോഗിച്ചാണ് ഉപഭോക്താവ് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഫോണിന്റെ 1.5 ലക്ഷം രൂപ നല്‍കാതിരിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ ഡെലിവറി […]
Read more

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 2024 സെപ്റ്റംബറില്‍ 5,83,633 യൂണിറ്റുകള്‍ വിറ്റഴിച്ചു

കൊച്ചി: വില്‍പനയില്‍ ഇരട്ട അക്ക വളര്‍ച്ച തുടര്‍ന്ന് ഉത്സവ സീസണിന് മികച്ച തുടക്കമിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). 2024 സെപ്റ്റംബറില്‍ 5,83,633 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 11 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ വില്‍പനയില്‍ 5,36,391 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 47,242 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 34 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്‍പനയില്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. […]
Read more

കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് ജൂലൈ 18 വരെ നിരോധിച്ചത്. മഴ ശക്തമായതോടെ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. 18 വരെയാണ് നിരോധനം. ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും ഈ മാസം 25 വരെ നിരോധിച്ചിട്ടുണ്ട്.
Read more

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് ആണ് മരിച്ചത്. അപകടസമയത്ത് വള്ളത്തിൽ നാലു പേർ ഉണ്ടായിരുന്നു. തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മൂന്നു പേർ നീന്തിക്കയറി. അപകടത്തിൽപ്പെട്ട അലോഷ്യസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read more

സാഹിത്യകാരൻ കെ.കെ. ഹിരണ്യൻ അന്തരിച്ചു

തൃശൂര്‍: അധ്യാപകനും സാഹിത്യകാരനുമായ കെ.കെ. ഹിരണ്യന്‍ അന്തരിച്ചു. 70 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. കവിയും സാഹിത്യ വിമര്‍ശകനും സാഹിത്യ ചരിത്ര പണ്ഡിതനുമായിരുന്നു. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീത ഹിരണ്യന്‍ ആണ് ഭാര്യ. 2002ൽ അർബുദ രോഗത്തെ തുടർന്നാണ് ഗീത മരിച്ചത്. ഗീതയുടെ മരണത്തോടെ ഹിരണ്യന്‍ സാഹിത്യ ലോകത്തു നിന്ന് ഉള്‍വലിഞ്ഞ നിലയിലായിരുന്നു. ഉച്ചക്ക് ഒരു മണി വരെ പൊതുദര്‍ശനം. രണ്ടുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം. മക്കൾ: ഉമ, ആനന്ദ്.
Read more

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി. അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]
Read more

ടാറ്റ കൺസൾട്ടൻസി സർവീസസും ബിഎസ്എൻഎല്ലും പുതിയ കരാറിലേക്ക്; പ്രതീക്ഷയർപ്പിച്ച് മൊബൈൽ ഉപഭോക്താക്കൾ

ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ പുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യൻ ടെലികോം മേഖലയിലെ മത്സരം വർദ്ധിപ്പിക്കാനും കഴിയുന്ന തന്ത്രപരമായ പങ്കാളിത്തമാണ് ഈ കരാറെന്നു പറയാം. നിലവിൽ ജിയോയും എയർടെലും നയിക്കുന്ന 4ജി വിപണി ഒത്തൊരു എതിരാളിയായി ടാറ്റയും ബിഎസ്എൻഎലും എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ മാസം, ജിയോ അതിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer