Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ചൂടില്‍ നിന്ന് ആശ്വാസം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64. 5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത. സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് […]
Read more

നീലേശ്വരം വെടിക്കെട്ട് ദുരന്തം: ചികിത്സാ ചെലവുകളും ധനസഹായവും നൽകാതെ സർക്കാർ

കാസർകോട്: നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ ചികിത്സാ ചെലവടക്കം സംസ്ഥാന സർക്കാർ നൽകിയില്ലെന്ന് ആരോപണം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് 1.5 കോടി രൂപയും മരിച്ച രണ്ട് പേരുടെ ആശ്രിതർക്കുള്ള നാല് ലക്ഷം രൂപ വീതമുള്ള ധനസഹായവും അപകട സമയത്ത് സർവീസ് നടത്തിയ ആംബുലൻസുകളുടെ ബില്ലുകളും ഇതുവരെ നൽകിയിട്ടില്ല. ചികിത്സാ ചെലവിനത്തിലെ ബിൽ കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി അധികൃതർ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനെ സമീപിച്ചു. ഒക്ടോബർ 29-നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ […]
Read more

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പോലീസ്

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പോലീസ് . സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ​ഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റാണ് പരാതിക്കാധാരം. ജനുവരി 23നായിരുന്നു സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം. അന്നേ ദിവസം രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ നേതാജിയുടെ മരണ തീയതിയായി 1945 ഓഗസ്റ്റ് 18 എന്നു കുറിച്ചിരുന്നു. പിന്നാലെ രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. രാഹുൽ ​ഗാന്ധി നേതാജിയുടെ […]
Read more

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്ക്

അതിരപ്പിള്ളി: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്ക്. ഈടിആര്‍ എസ്റ്റേറ്റ് പരിസരത്ത് ഇന്നലെ അര്‍ധരാത്രിയിലാണ് ആക്രമണം ഉണ്ടായത്. പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ്(67 ) പരിക്കേറ്റത്. ലയത്തിന് സമീപത്തുള്ള റേഷന്‍ കടയില്‍ നിന്നും അരി കഴിക്കാനെത്തിയ കാട്ടാനയുടെ ശബ്ദം കേട്ട് അന്ന് ലക്ഷ്മി വീടിന് പുറത്തിറങ്ങിയപ്പോള്‍ ആണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്.
Read more

നേരിയ ഇടിവ്; സ്വർണം പവന് 120 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 7,555 രൂപയും പവന് 60,320 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 60,440 രൂപയിലായിരുന്നു സ്വർണവില. 18 കാരറ്റ് സ്വർണ്ണവിലയിലും കുറവുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6220 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ 98 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി […]
Read more

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ജാമ്യാപേക്ഷയാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുക. നാല് വയസുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് കോഴിക്കോട് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്. […]
Read more

15 മാസത്തിനിടെ ഇസ്രായേൽ കൊലപ്പെടുത്തിയത് 382 പാലസ്തീൻ ഫുട്ബോൾ താരങ്ങളെ

15 മാസത്തിനിടെ ഇസ്രായേൽ കൊലപ്പെടുത്തിയത് 382 പാലസ്തീൻ ഫുട്ബോൾ താരങ്ങളെയെന്ന് പാലസ്തീൻ ഫുട്ബോൾ അസോസിയേഷൻ .“നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്കിടെ രക്തസാക്ഷികളായ പാലസ്തീൻ അത്ലറ്റുകളുടെയും സ്കൗട്ടുകളുടെയും എണ്ണം 382 ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ 724 ആയി ഉയർന്നു.” പിഎഫ്എ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.കൊല്ലപ്പെട്ടവരിൽ 96 പേർ കുട്ടികളും 286 പേർ യുവാക്കളുമാണ്. കൂടാതെ ബോംബാക്രമണത്തിൽ ഫുട്ബോളിനായി സമർപ്പിച്ച 147 ഉൾപ്പെടെ 287 കായിക സൗകര്യങ്ങൾ നശിച്ചു. അതിൽ 134 എണ്ണം ഗാസയിലാണെന്നും ബാക്കിയുള്ളവ വെസ്റ്റ് ബാങ്കിലാണെന്നും […]
Read more

നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക്; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗം ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫ് കണ്‍വീനറും നിയമസഭാംഗവുമായ ടിപി രാമകൃഷ്ണനും നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. സംസ്ഥാന നിയമ നിര്‍മ്മാണ സഭ പാസാക്കിയ ഏഴ് ബില്ലുകളിലാണ് ഇനിയും ഗവര്‍ണ്ണറോ രാഷ്ട്രപതിയോ തീരുമാനമെടുക്കേണ്ടത്. രാഷ്ട്രപതിയുടെ പരിശോധന ആവശ്യമില്ലാത്ത ബില്ലുകളാണ് ഗവര്‍ണ്ണര്‍ രാഷ്ട്രപതിക്ക് കൈമാറിയത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. മൂന്ന് […]
Read more

കൊളംബിയയ്‌ക്കതിരെ കടുത്ത നടപടിയുമായി ട്രംപ്

വാഷിങ്ടൻ: കൊളംബിയയ്‌ക്കതിരെ കടുത്ത നടപടികളുമായി ട്രംപ്. കൊളംബിയൻ ഇറക്കുമതിക്കു 65 ശതമാനം അധിക നികുതി ചുമത്തി. യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ വിസമ്മതിച്ചതിനു പിന്നാലെയാണ് നടപടി. തൊട്ടുപിന്നാലെ മറുപടിയുമായി അമരിക്കൻ ഇറക്കുമതിക്ക് കൊളംബിയൻ പ്രസിഡന്റ് 25 ശതമാനം നികുതി ചുമത്തി. കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനങ്ങൾ തിരിച്ചയച്ചത് അംഗീകരിക്കാനൻ കഴിയില്ലെന്നാണ് യു എസിന്റെ നിലപാട്. ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കൊളമ്പിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നികുതി 50 ശതമാനമാക്കാന്‍ മടിക്കില്ലെന്നും പറഞ്ഞു. കുടിയേറ്റക്കാരെ സൈനിക […]
Read more

സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതിയിൽ കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രിയിലാണ് കേസിന് ആസ്പഥമായ സംഭവം. സി പി എം ഏരിയാ കമ്മിറ്റിയംഗം ടി രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പം രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ, പരാതിക്കാരൻ പൊലീസ് ജീപ്പിന് മുകളിൽ വെച്ച് പരായി എഴുതിയതാണ് […]
Read more
Advertisement
WhiteswanTV Footer