Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഗി​ല്ല​ൻ​ബാ​രെ സി​ൻ​ഡ്രോം ബാ​ധിച്ച് ഒരു മരണം

മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ലാ​പു​ർ ജി​ല്ല​യിൽ ഗി​ല്ല​ൻ​ബാ​രെ സി​ൻ​ഡ്രോം (ജി​ബി​എ​സ്) ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന​യാ​ൾ മ​രി​ച്ചു. ഗില്ലിൻ-ബാരെയുമായി ബന്ധപ്പെട്ട ആദ്യത്തെ മരണമാണെന്ന് ഇതെന്ന് സംശയിക്കുന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു . പൂ​നെ​യി​ൽ ജി​ബി​എ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 100 ക​ട​ന്ന​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. സോ​ളാ​പു​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ പു​നെ​യി​ൽ എ​ത്തി​യി​രു​ന്നു. അ​വി​ടെ​നി​ന്നാ​ണ്‌ രോ​ഗം ബാ​ധി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്നു.പു​നെ​യി​ൽ ജി​ബി​എ​സ് ബാ​ധി​ച്ച​വ​രി​ൽ 68 പു​രു​ഷ​ന്മാ​രും 33 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ജി​ബി​എ​സ് ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന ആ​ദ്യ മ​ര​ണ​മാ​ണി​ത്.
Read more

‘കെജ്രിവാള്‍ കി ഗ്യാരന്റി’; പ്രകടനപത്രികയുമായി ആംആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി.’കെജ്രിവാള്‍ കി ഗ്യാരന്റി’ എന്ന് തുടങ്ങുന്ന പ്രകടനപത്രികയില്‍ ഡല്‍ഹിയിലെ എല്ലാ ജനങ്ങള്‍ക്കും തൊഴില്‍ എന്നതാണ് പ്രധാന പ്രഖ്യാപനം. 60 വയസിന് മുകളിലുളള വയോജനങ്ങള്‍ക്ക് എല്ലാ ആശുപത്രികളിലും കൃത്യമായ ചികിത്സ, വനിതകള്‍ക്ക് മാസം 2100 രൂപ നല്‍കുന്ന മഹിളാ സമ്മാന്‍ യോജന പദ്ധതി, ദളിത് വിദ്യാര്‍ത്ഥികളുടെ വിദേശ പഠനം ഏറ്റെടുക്കല്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള എഴുപത് സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് […]
Read more

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും. പത്ത് പുതുമുഖങ്ങൾ ഉൾപ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയേയും പ്രഖ്യാപിച്ചു. കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിൽ പാർട്ടിക്ക് വീഴ്ചയില്ലെന്നാണ് സിപിഎം എറണാകുളം ജില്ലാ സമ്മേളന വിലയിരുത്തൽ. പാർട്ടിയെ ഒറ്റു കൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ല എന്നാണ് നിലപാട്. സിപിഐക്കെതിരെ അതിരൂക്ഷ വിമർശനവും സമ്മേളന പ്രതിനിധികൾ ഉന്നയിച്ചു. പലപ്പോഴും സിപിഐ നല്ലപിള്ള ചമയാൻ ശ്രമിക്കുന്നു. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിന് ഒപ്പം സഞ്ചരിക്കുന്ന നിലപാട് ശരിയല്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. […]
Read more

നിറ സാന്നിധ്യമായി പ്രിയ ലാലിന് ആശംസയേകി മമ്മൂട്ടി

സിനിമാപ്രേമികൾ ഏവരും കാത്തിരുന്ന ഒരു ചിത്രമായിരുന്നു പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംബുരാൻ . ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ഇന്നലെയായിരുന്നു ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെയ്തത് . എന്നാൽ ടീസർ ലോഞ്ച് ഈവന്റിൽ സംവിധായകനെക്കാളും നായകനെക്കാളും നിറസാന്നിധ്യമായി നിന്നത് മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു. കൂടാതെ ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്തത് മമ്മൂട്ടി ആയിരുന്നു. എമ്പുരാൻ മലയാള സിനിമയുടെ വിജയം ആക്കട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു.‘ രാജു ഇത്രയും ചെറിയൊരു പടമെടുക്കുമെന്ന് വിചാരിച്ചില്ല. നമ്മൾ […]
Read more

തൃഷ അഭിനയം നിർത്തില്ല: വാർത്തകൾ തളളി അമ്മ ഉമ കൃഷ്ണൻ

തെന്നിന്ത്യൻ താരസുന്ദരി തൃഷ അഭിനയം നിര്‍ത്തുന്നുവെന്ന അഭ്യൂഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ടായിരുന്നു. താരം അഭിനയം നിർത്തുവെന്നും നടന്‍ വിജയ് ആരംഭിച്ച തമിഴ് വെട്രി കഴകം പാര്‍ട്ടിയില്‍ അംഗമാകും എന്നായിരുന്നു ഗോസിപ്പ്. ഇപ്പോഴിതാ ഇത്തരം ഗോസ്സിപ്പുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍. തൃഷ അഭിനയം അവസാനിപ്പിക്കില്ലെന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ഉമ കൃഷ്ണന്‍ പ്രതികരിച്ചു. തൃഷ സിനിമയില്‍ തന്നെ തുടരും എന്നും ഉമ കൃഷ്ണന്‍ പറഞ്ഞു. ഐഡന്റിറ്റി എന്ന ടൊവിനോ ചിത്രമാണ് തൃഷയുടേതായി […]
Read more

നാലിടത്ത് വനിതകള്‍, ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു ഭാരതീയ ജനത പാർട്ടി . നാലിടത്ത് വനിതകളാണ് അധ്യക്ഷ. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. വേറെ ഏതുപാര്‍ട്ടിയില്‍ വനിതകള്‍ക്ക് ഇത്രയേറെ പ്രാതിനിധ്യമുണ്ടെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു സിപിഎമ്മില്‍ ആകെ രണ്ട് വനിതാ ഏരിയാ കമ്മിറ്റി സെക്രട്ടറിമാര്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന് എത്ര […]
Read more

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുൻകൂർ ജാമ്യ അപേക്ഷയിൽ ഉത്തരവുണ്ടാകും വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്ന കോടതിയുടെ നിർദേശം നടൻ അംഗീകരിച്ചു. മുൻകൂർ ജാമ്യ അപേക്ഷ അടുത്ത മാസം 28നാണ് പരിഗണിക്കുന്നത്. നാല് വയസുകാരിയെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് […]
Read more

നെന്മാറയിൽ ഇരട്ടക്കൊലപാതകം: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടെ തന്നെയുള്ള താമസക്കാരായ സുധാകരനെയും അമ്മയെയുമാണ് സമീപവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ ചെന്താമര ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയും ഭാര്യയും അകന്നു കഴിയുകയാണ്. ഇവരുടെ കുടുംബ പ്രശ്നത്തിന് കാരണം സജിത ആണെന്ന സംശയത്തിൻ്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. […]
Read more

ലൈംഗികാധിക്ഷേപ കേസ്: രാഹുല്‍ ഈശ്വറിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടി ഹണി റോസ് നല്‍കിയ പരാതിയിലാണ് രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പൊലീസ് നിലപാട് കൂടി കണക്കിലെടുത്ത് ഹര്‍ജിയില്‍ അന്തിമ തീരുമാനം ഇന്ന് കോടതിയില്‍ നിന്ന് ഉണ്ടായേക്കും. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നിലപാട് എടുത്തത്. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. വ്യവസായി ബോബി ചെമ്മണ്ണൂര്‍ ലൈംഗികാധിക്ഷേപം […]
Read more

സന്ദീപ് വാര്യരെ പാർട്ടിയുടെ വക്താവായി പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. നിലവിലെ കോൺഗ്രസ് പാർട്ടി വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. ഇനി കോൺഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യർ ചാനൽ ചർച്ചകളിൽ പങ്കെടുക്കും. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്.
Read more
Advertisement
WhiteswanTV Footer