Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

30 ലക്ഷത്തോളം വിലവരുന്ന നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി; പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

പാലക്കാട്: മുക്കാൽ ലക്ഷം നിരോധിത ഉൽപ്പന്നങ്ങൾ പോലീസും എക്സൈസും ചേർന്നുള്ള സംയുക്ത പരിശോധനയിൽ പിടികൂടി. 30 ലക്ഷത്തോളം രൂപയുടെ 75,000 പാക്കറ്റ് ഹാൻസ് ചാലിശ്ശേരിയിലെ സ്വകാര്യ വാടക കെട്ടിടത്തിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കുന്നത്തേരി പ്രദേശത്ത് ഒരു സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. നൂറോളം ചാക്കുകളിൽ നിറച്ച നിലയിൽ കണ്ടെത്തിയ ഉൽപ്പന്നങ്ങൾക്ക് പിന്നിലെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
Read more

പുത്തൻവേലിക്കരയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; ഒരാൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക സി.പി.എം പ്രവർത്തകനും സിനിമ മേക്കപ്പ് കലാകാരനുമായ സുബ്രഹ്മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സുബ്രഹ്മണ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സുഹൃത്തിന്റെ മകളായ നാല് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ചെങ്ങമനാട് പൊലീസ് കേസിൽ എഫ്ഐആർ തയ്യാറാക്കിയതോടെയാണ് സുബ്രഹ്മണ്യൻ ഒളിവിൽ പോയത്. സിപിഎം ഇയാളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് പ്രാദേശികമായി കോൺഗ്രസ് അടക്കം കുട്ടിയുടെ കുടുംബവും മുന്നോട്ടുവന്നിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ സി.പി.എം ബ്രാഞ്ച് […]
Read more

ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല; വിദ്യാർത്ഥികളുടെ ഫീസ് ഉപയോ​ഗിച്ച് നടത്താൻ ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ ആവശ്യമായ പണമില്ലാത്ത സാഹചര്യത്തിൽ പണം വിദ്യാർത്ഥികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മാർച്ചിൽ തുടങ്ങുന്ന പരീക്ഷയുടെ ചെലവുകൾ കൈകാര്യം ചെയ്യാനായി വിദ്യാഭ്യാസ വകുപ്പിന് നിലവിൽ വേണ്ട തുക അക്കൗണ്ടിൽ ഇല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മാർച്ച് 3നാണ് ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.
Read more

അഡ്വ എം പി കൃഷ്ണന്‍ നായര്‍ രചിച്ച” അഭിഭാഷകന്റെ തീര്‍ത്ഥയാത്ര”പുസ്തക പ്രകാശനം നാളെ

കൊച്ചി : കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ എം പി കൃഷ്ണന്‍ നായര്‍ രചിച്ച ഒരു അഭിഭാഷകന്റെ തീര്‍ത്ഥയാത്ര എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നാളെ (23-ന്) എറണാകുളം ഹൈക്കോടതി ഹാളില്‍ നടക്കും. മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ആമുഖ ഭാഷണം നടത്തും. വൈകിട്ട് 4.45 ന് നടക്കുന്ന ചടങ്ങില്‍വെച്ച് ഡല്‍ഹി ചീഫ് ജസ്റ്റിസും ആംഡ് ഫോഴ്‌സ് ട്രൈബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റിസ് രാജന്ദ്ര മേനോന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. കേരള ഹൈക്കോടതി ജഡ്ജ് […]
Read more

ലുലുവിൽ വൻ തൊഴിൽ അവസരങ്ങൾ! എസ്.എസ്.എൽ.സി, പ്ലസ് ടു യോഗ്യതയുള്ളവർക്കും അവസരം

കൊച്ചി: ലുലു ഗ്രൂപ്പിന്റെ കൊച്ചി, കോഴിക്കോട് ഹൈപ്പർ മാർക്കറ്റുകളിൽ വൻ തൊഴിൽ അവസരങ്ങൾ. ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 3 മണിവരെ കോഴിക്കോട് മാങ്കാവ് ലുലു മാളിൽ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. വിവിധ തസ്തികകൾ കോമി/സിഡിപി/ഡിസിഡിപി: സൗത്ത്/നോർത്ത് ഇന്ത്യൻ, കോണ്ടിനന്റൽ, ചൈനീസ്, അറബിക്, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ, ഷവർമ്മ മേക്കർ, സാൻഡ്വിച്ച് മേക്കർ, പിസ മേക്കർ, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, സാലഡ് മേക്കർ, ഗ്രിൽ മേക്കർ, ട്രഡീഷണൽ സ്നാക്സ് മേക്കർ, […]
Read more

തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; രഹസ്യമൊഴി നൽകി സിപിഎം കൗൺസിലർ കലാ രാജു

കൂത്താട്ടുകുളം: കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകി സിപിഎം കൂത്താട്ടുകുളം ന​ഗരസഭ കൗൺസിലർ കല രാജു. കൂത്താട്ടുകുളം നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിലാണ് രഹസ്യമൊഴി. അതെസമയം തന്നെ ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കല പറഞ്ഞു. മക്കളെ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവ് കയ്യിലുണ്ടെന്നുമാണ് കലയുടെ വെളിപ്പെടുത്തൽ. പാർട്ടിയെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. സിപിഎമ്മിൽ തുടരാൻ ഇനി ആ​ഗ്രഹമില്ലെന്നും കല പറഞ്ഞു. പുതിയ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ലെന്നും കല വ്യക്തമാക്കി.
Read more

വട്ടിയൂർക്കാവ് ഗവ. എൽ.പി സ്കൂളിന് അനധികൃത അവധി നൽകിയ സംഭവം; പ്രഥമാധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: ഗവ. എൽ പി എസ് വട്ടിയൂർക്കാവിന് അനധികൃതമായി അവധി നൽകിയ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ച് മന്ത്രി. പ്രഥമാധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തായി മന്ത്രി അറിയിച്ചു. അധ്യാപകർ സമരത്തിന് പങ്കെടുക്കാൻ പോയതിനാൽ തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ എൽ പി സ്കൂളിന് അവധി നൽകുകയായിരുന്നു. തുടര്‍ന്ന് നോർത്ത് എഇഒയുടെ നേതൃത്വത്തിൽ എത്തിയാണ് സ്കൂൾ തുറന്നത്. വാട്സപ്പ് ഗ്രൂപ്പ്‌ വഴി ഇന്ന് ക്ലാസ് ഉണ്ടാവില്ല എന്ന് കുട്ടികളെ അധ്യാപകർ അറിയിച്ചിരുന്നു. അനധികൃതമായി ഇത്തരത്തില്‍ അവധി നല്‍കിയതിനെതിരെയാണ് ഇപ്പോൾ നടപടി […]
Read more

ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി; ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിക്ക് എതിരെ ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി ആരോപണവുമായി കോൺഗ്രസ്. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാർ നടത്തിയത് വന്‍ അഴിമതിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഈ അഴിമതികള്‍ ഒന്നൊന്നായി പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ഡൽഹിയിലെ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ല. ആശുപത്രി ആവശ്യങ്ങൾക്കായി ചിലവഴിച്ചു എന്ന് പറയുന്ന തുക രേഖകളിൽ മാത്രമാണെന്നും അരവിന്ദ് കെജ്‌രിവാളിനെതിരെ 14 സിഎജി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും അജയ് മാക്കന്‍ പറഞ്ഞു. മറ്റ് അഴിമതികൾ വരും […]
Read more

യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ

വാഷിങ്ടണ്‍: അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്ന എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. രേഖകളില്ലാത്ത 18,000 ഇന്ത്യന്‍ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക മുന്‍പ് അറിയിച്ചിരുന്നു. ട്രംപ് ഭരണകൂടത്തെ തൃപ്തിപ്പെടുത്താനും, വ്യാപാര ഭീഷണികളുടെ ആഘാതം ഒഴിവാക്കാനുമാണ് ഇന്ത്യ ഇത്തരത്തിലൊരു നടപടിയ്ക്ക് ഒരുങ്ങുന്നത്. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അമേരിക്കയിലെ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും. 1.45 ദശലക്ഷം ആളുകളുടെ പേരുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തയ്യാറാക്കിയിരിക്കുന്നത്. അനധികൃത കുടിയേറ്റത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന […]
Read more

രാജ്യാന്തര യാത്രക്കാര്‍ക്ക് 30 കിലോ സൗജന്യ ബാഗേജ് അലവന്‍സുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി: ഇന്ത്യയില്‍ നിന്നും ഗള്‍ഫ് – സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 7 കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേയാണിത്. ഇന്ത്യയിലെ 19 നഗരങ്ങളില്‍ നിന്നും ഗള്‍ഫിലെ 13 ഇടങ്ങളിലേക്കായി ആഴ്ചതോറും 450 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും സിംഗപ്പൂരിലേക്ക് ആഴ്ച തോറും 26 വിമാന സര്‍വീസുകളുമുണ്ട്. ചെക്ക് – ഇന്‍ ബാഗേജ് ഇല്ലാതെ […]
Read more
Advertisement
WhiteswanTV Footer