Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

സംസ്ഥാനത്ത് ഇന്ന് 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ താപനില ഉയരാന്‍ സാധ്യത. താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനുളള സാധ്യത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ചൂട് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സൂര്യാതാപം,സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവന്‍ സാധ്യതയുണ്ട്. പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെയുള്ള സമയത്ത് നേരിട്ട് […]
Read more

ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി സജിത് ശിവാനന്ദൻ

മുംബൈ: ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി സജിത് ശിവാനന്ദൻ ചുമതലയേറ്റു. നിര്‍മിതബുദ്ധി കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ പുരോഗതിയ്ക്ക് വേണ്ടിയുള്ള ചുമതലകളാണ് സജിത്തിനു നല്‍കിയിരിക്കുന്നത്. ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മുന്‍ സി.ഇ.ഒ ആയിരുന്ന സജിത്ത് സ്റ്റാര്‍ ഇന്ത്യയെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം 18-ല്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് 2024 ഒക്ടോബറിൽ ഡിസ്‌നി ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. സ്ഥാനമൊഴിഞ്ഞു. ഗല്ലപ് ഓര്‍ഗനൈസേഷന്‍, അഫിള്‍, ഗൂഗിള്‍ എന്നി വയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി എ.കെ. ശിവദാസന്റെയും ഇന്ത്യന്‍ എയര്‍ലൈന്‍സ് പബ്ലിക് റിലേഷന്‍സ് […]
Read more

തെലങ്കാനയില്‍ ശൈശവ വിവാഹം നടത്താന്‍ കാര്‍മ്മികത്വം വഹിച്ച ഖാസി അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ശൈശവ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച ഖാസി അറസ്റ്റില്‍. ഹൈദരാബാദിലെ സന്തോഷ് നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ ഖാസി അബ്ദുല്‍ വദൂദ് ഖുറേഷിയാണ് അറസ്റ്റിലായത്. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം 2006, ബിഎന്‍എസ് 175 (4) വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് മഹല്ല് പള്ളി ഖാസി നടത്താന്‍ വിസമ്മതിച്ചു. എന്നാല്‍ നിക്കാഹ് അബ്ദുല്‍ വദൂദ് ഖുറേഷി നടത്തികൊടുക്കുകയായിരുന്നു. വിവാഹം നടത്തുന്നതിനായി ഖാസി പെണ്‍കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെടുകയും […]
Read more

നെല്ലിന് താങ്ങുവില 40 രൂപയാക്കി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല: കൃഷിമന്ത്രി

നെല്ലിന് താങ്ങുവില 40 രൂപയാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേന്ദ്രം നെല്ല് സംഭരണത്തിൽ നൽകുന്ന താങ്ങുവില ക്വിൻ്റലിന് 2,300 രൂപ മാത്രമാണ്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിച്ച സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ”താങ്ങുവില വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് നടപടിയില്ല. കിലോഗ്രാമിന് 28.32 നിരക്കിലാണ് സംസ്ഥാനം നെല്ല് സംഭരിക്കുന്നത്. കേന്ദ്ര സഹായം കുടിശികയാണ്. യഥാസമയം പണം നൽകാത്ത പ്രശ്നമുണ്ട്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിച്ച സമിതിയുടെ റിപ്പോർട്ട് […]
Read more

സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മികവിനുള്ള പദ്ധതിയുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ (എന്‍ബിഎഫ്സി) മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് (മുത്തൂറ്റ് യെല്ലോ) അഞ്ച് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പുത്തന്‍ പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്‍റെ ഭാഗമായി 2024-25 അധ്യയന വര്‍ഷം കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലെ 150 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ലൈബ്രറി കിറ്റുകള്‍ വിതരണം ചെയ്തു. ദി ഹിന്ദുവുമായി സഹകരിച്ചുള്ള ഈ സംരംഭത്തിലൂടെ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും നല്‍കി. […]
Read more

മോണ്‍ട്ര ഇലക്ട്രിക് കാര്‍ഗോ വാഹന ശ്രേണിയില്‍ എവിയേറ്റര്‍, സൂപ്പര്‍ കാര്‍ഗോ മോഡലുകള്‍ പുറത്തിറക്കി

മോണ്‍ട്ര ഇലക്ട്രിക് പുതിയ കാര്‍ഗോ വാഹന ശ്രേണി പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ല്‍ നടന്ന ചടങ്ങിലാണ് എവിയേറ്റര്‍ (ഇ എസ്സിവി), സൂപ്പര്‍ കാര്‍ഗോ (ഇ 3-വീലര്‍) എന്നീ മോഡലുകള്‍ പുറത്തിറക്കിയത്. മോണ്‍ട്ര ഇലക്ട്രിക് ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍, വൈസ് ചെയര്‍മാന്‍ വെള്ളയന്‍ സുബ്ബയ്യ, മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത എന്നിവര്‍ക്കൊപ്പം ത്രീവീലേഴ്സ് ബിസിനസ് ഹെഡ് റോയ് കുര്യന്‍, സ്മോള്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് സിഇഒ സാജു നായര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഇന്‍ഡ്രസ്ട്രിയിലെ ഏറ്റവും ഉയര്‍ന്ന […]
Read more

കഠിനംകുളം കൊലപാതകം : വധഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് ആതിരയുടെ ഭർത്താവ്

കഠിനംകുളത്ത് വീട്ടിൽ കയറി യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ സുഹൃത്തിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ് .ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കൊല്ലപ്പെട്ട ആതിരയുടെ ഭർത്താവ് രാജീവ് . വധിക്കുമെന്ന ഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നാണ് ഭർത്താവിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഇത് രാജീവ് ആരോടും പറഞ്ഞിരുന്നില്ല . ഇത് പുറത്തു പറഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് ആരേയും ഇക്കാര്യം അറിയിക്കാതെയിരുന്നതെന്നും രാജീവ് പറഞ്ഞു. ആതിര കൂടുതൽ സമയം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് […]
Read more

സെയ്ഫ് അലി ഖാന് 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമായേക്കും

ബോളിവുഡ് താരം സൈഫ് അലി ഖാന്റെ പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടിയുടെ സ്വത്ത് മധ്യപ്രദേശ് സർക്കാർ ഏറ്റെടുത്തേക്കും. ഭോപ്പാലിൽ കൊഹേഫിസ മുതൽ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ സ്വത്തുവകകൾ. 2014ലാണ് കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപർട്ടി വിഭാഗം സെയ്ഫ് അലി ഖാന് നോട്ടീസ് നൽകിയത്. ഭോപ്പാൽ നവാബായിരുന്ന ഹാമിദുല്ലാ ഖാന് മൂന്ന് പെൺമക്കളാണ് ഉണ്ടായിരുന്നത്. മൂത്ത മകളായ ആബിദ സുൽത്താൽ 1950ൽ പാകിസ്താനിലേക്ക് പോയിരുന്നു. രണ്ടാമത്തെ മകളായ സാജിദ സുൽത്താൻ ഇന്ത്യയിൽ തുടർന്നു. നവാബ് […]
Read more

പത്തനംതിട്ട പീഡനം; വിഷയത്തിൽ ഇടപെട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരത്തെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു. പട്ടികജാതി കമ്മീഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇന്ന് പത്തനംതിട്ട കളക്ടറേറ്റില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കും. അതിജീവിതയില്‍ നിന്നും കമ്മീഷന്‍ വിവരങ്ങള്‍ ചോദിച്ചറിയും. പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപു എന്നയാളും സുഹൃത്തുക്കളും റാന്നി മന്ദിരംപടിക്കു സമീപം കാറില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അറുപതിലേറെ പേര്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. കേസ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കമ്മീഷന് സമ്മര്‍പ്പിച്ചിരുന്നു. കൂടുതല്‍ […]
Read more

പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി.സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളിൽ റിപ്പോർട്ട് നൽകാനും നിർദേശമുണ്ട് . കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്‍റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
Read more
Advertisement
WhiteswanTV Footer