Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

നാദാപുരത്ത് യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട് : നാദാപുരം തൂണേരിയില്‍ വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫിദ ഫാത്തിമയെയാണ് (22) പട്ടാണിയിലെ സ്വന്തം വീട്ടില്‍ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഫിദഫാത്തിമയുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി. മുഹമ്മദ് ഇര്‍ഫാനാണ് ഫിദയുടെ ഭര്‍ത്താവ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീടായ തൂണേരിയിലെത്തിയത്. പിന്നാലെ തുങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read more

കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസേടുത്ത് പോലീസ്

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്കുമെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. പോലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിരിക്കുന്നത്. കൂത്താട്ടുകുളത്തെ നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഐഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതിനെതിരെയായിരുന്നു പോലീസ് സ്റ്റേഷൻ ഉപരോധിച്ചത് .ഭീഷണിപ്പെടുത്തല്‍, പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, കൃത്യനിര്‍വ്വഹണം തസ്സപ്പെടുത്തല്‍ എന്നിവ ആരോപിച്ചാണ് കേസ്. അതേസമയം ബാധ്യതകള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സഹായിക്കാമെന്ന് പറഞ്ഞതായി കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ […]
Read more

അഞ്ചലിൽ ഒൻപത് വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം; 35കാരൻ പോക്സോ കേസിൽ പിടിയിൽ

കൊല്ലം: അഞ്ചലിൽ ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച 35കാരൻ പോക്സോ കേസിൽ പിടിയിൽ. അഞ്ചൽ തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. മണികുട്ടന്റെ വീട്ടിൽ എത്തിയ ഒൻപതുകാരനെ ബലമായി പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ കുട്ടി ഓടാൻ ശ്രമിച്ചു. തുടർന്ന് കുട്ടിയെ ഹാളിലെ ജനൽ കമ്പിയിൽ തുണികൊണ്ട് കൈകൾ കുട്ടികെട്ടിയി വസ്ത്രം അഴിച്ചു മാറ്റി പീഡിപ്പിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷകർത്താക്കളോട് നടന്നത് പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇരുപതാം തീയതി […]
Read more

കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധം: രഹസ്യമൊഴി നൽകാൻ കലാ രാജു കോടതിയിൽ

കൊച്ചി: കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സിലര്‍ കലാ രാജു രഹസ്യമൊഴി നല്‍കാന്‍ കോടതിയില്‍ എത്തി. കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് ഹാജരായത്. സിപിഐഎമ്മിന് എതിരെ നിര്‍ണായക മൊഴി നല്‍കാനാണ് കലാ കോടതിയില്‍ എത്തിയതിനാണ് സാധ്യത. നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ നഗരസഭയില്‍ നടന്ന അവിശ്വാസപ്രമേയത്തിനിടെ തട്ടികൊണ്ടുപോയതില്‍ പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു പൊലീസ് സ്റ്റേഷന്‍ ഉപരോധം. സംഭവത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന […]
Read more

10,000 വാട്ടർ ടാക്സികളുമായി മഹാരാഷ്ട്ര

മുംബൈ: പതിനായിരം വാട്ടർ ടാക്സികൾ പുറത്തിറക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വർഷം ഏപ്രിലിൽ പാസഞ്ചർ ഫ്ലൈറ്റുകൾ ആരംഭിക്കും. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ 10,000 വാട്ടർ ടാക്‌സികൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ജലഗതാഗതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വിശദ ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. നേരത്തേ, ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽനിന്ന് ബേലാപുരിലേക്കും തിരിച്ചും സർവീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാർ കുറവായതിനാൽ പിന്നീട് നിർത്തി. വിരാർ, […]
Read more

വിവാഹമോചന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ജസ്റ്റിന്‍ ബീബര്‍

ന്യൂയോര്‍ക്ക്: വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഭാര്യയെ അണ്‍ഫോളോ ചെയ്തതില്‍ വിശദീകരണവുമായി ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ഭാര്യയെ അണ്‍ഫോളോ ചെയ്യുന്നത് താനല്ലെന്ന് അവകാശപ്പെട്ടാണ് ജസ്റ്റിന്‍ ബീബര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഭാര്യ ഹെയ്ലി ബീബറിനെ ജസ്റ്റീന്‍ ബീബര്‍ അണ്‍ഫോളോ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ദമ്പതികള്‍ വേര്‍പിരിയുകയാണെന്നും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ‘ആരോ എന്റെ അക്കൗണ്ടില്‍ കയറി എന്റെ ഭാര്യയെ അണ്‍ഫോളോ ചെയ്തു’ എന്ന് ഇന്‍സ്റ്റ സ്റ്റോറിയിലൂടെ ജസ്റ്റിന്‍ ബീബര്‍ വിശദീകരണം നല്‍കി. 2018-ല്‍ വിവാഹിതരായ ജസ്റ്റിന്‍ […]
Read more

അധ്യാപകര്‍ക്ക് നേരെ വിദ്യാര്‍ത്ഥി ഭീഷണി മുഴക്കിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നു

പാലക്കാട്: അധ്യാപകര്‍ക്ക് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഭീഷണി മുഴക്കിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നു. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിനാണ് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് നേരെ ഭീഷണി മുഴക്കിയത്. എന്നാല്‍ ഈ ഭീഷണി മുഴക്കുന്ന വീഡിയോയും അത് എങ്ങനെ പുറത്തുവന്നുവെന്ന കാര്യവും കമ്മീഷന്‍ പരിശോധിക്കും. ഫെബ്രുവരി ആറിന് സ്‌ക്കൂളില്‍ സന്ദര്‍ശനം നടത്തുമെന്നും ബാലവകാശകമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ സ്‌കൂള്‍ അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് […]
Read more

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം: തടഞ്ഞ് പൊലീസ്

പാറശാല ഷാരോൺ വധക്കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച ജഡ്‌ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം. ഓൾ കേരളമെൻസ് അസോസിയേഷൻ സംഘടന പ്രവർത്തകരാണ് ഷാരോൺ വധക്കേസ് പ്രതിക്ക് തൂക്കുകയർ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ കട്ട്ഔട്ടിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിയത് എന്നാൽ പോലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്ളക്സ് പിടിച്ചെടുക്കുകയും ചെയ്തു. പരിപാടിക്കെത്തിയപ്പോള്‍ […]
Read more

സമീപകാലത്തെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട; കുളപ്പുറത്ത് 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടി

മലപ്പുറം: മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം വരുന്ന സ്പിരിറ്റാണ് പിടികൂടിയത്. തമിഴ്‌നാട് രെജിസ്ട്രേഷൻ ചരക്ക് ലോറിയെ പിന്തുടർന്ന പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. 635 ക്യാനുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. കർണാടകയിൽ നിന്നുമാണ് സ്പിരിറ്റ് ലോറി എത്തിയത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണ് കുളപ്പുറത്ത് പിടികൂടിയത്. ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശികളായ അൻപഴകൻ, മൊയ്തീൻ എന്നിവരാണ് പിടിയിലായത്.
Read more

സംസ്ഥാനത്ത് ഇന്ന് 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ താപനില ഉയരാന്‍ സാധ്യത. താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനുളള സാധ്യത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ചൂട് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സൂര്യാതാപം,സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവന്‍ സാധ്യതയുണ്ട്. പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെയുള്ള സമയത്ത് നേരിട്ട് […]
Read more
Advertisement
WhiteswanTV Footer