Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

പത്തനംതിട്ട പീഡനം; വിഷയത്തിൽ ഇടപെട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരത്തെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു. പട്ടികജാതി കമ്മീഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇന്ന് പത്തനംതിട്ട കളക്ടറേറ്റില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കും. അതിജീവിതയില്‍ നിന്നും കമ്മീഷന്‍ വിവരങ്ങള്‍ ചോദിച്ചറിയും. പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപു എന്നയാളും സുഹൃത്തുക്കളും റാന്നി മന്ദിരംപടിക്കു സമീപം കാറില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അറുപതിലേറെ പേര്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. കേസ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കമ്മീഷന് സമ്മര്‍പ്പിച്ചിരുന്നു. കൂടുതല്‍ […]
Read more

പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി.സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളിൽ റിപ്പോർട്ട് നൽകാനും നിർദേശമുണ്ട് . കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്‍റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
Read more

ലൈഫ്‌ ഭവന പദ്ധതി; 100 കോടി രൂപ അനുവദിച്ചുവെന്ന് കെ എന്‍ ബാലഗോപാല്‍

ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചുവെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഗ്രാമീണ മേഖലയിലെ പുരോഗതിക്ക്‌ മുൻഗണന നൽകിയാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഭവനരഹിതർക്ക് സുരക്ഷിതമായ വീട് എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് പദ്ധതി ആരംഭിച്ചത്. ഇതുവരെ 5684 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയതെന്ന് ധനമന്ത്രി അറിയിച്ചു. എട്ടു വർഷത്തിനുള്ളിൽ 4,24,800 വീടുകൾ പൂർത്തിയായെന്നും ഒരു ലക്ഷത്തി 1,13,717 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറയുന്നു. 5,38,518 കുടുംബങ്ങൾക്കാണ് ലൈഫ് മിഷനിൽ […]
Read more

സിപിഎമ്മിന്റെ സാമ്പത്തിക കണക്ക്; വരവ് 167.63 കോടി, ചെലവ് 127.28 കോടി

ന്യൂഡൽഹി: 2023–24 സാമ്പത്തിക വർഷത്തെ സിപിഎമ്മിന്റെ ആകെ വരുമാനം 167.63 കോടി രൂപയും ചെലവ് 127.28 കോടി രൂപയും ആണെന്ന്കണക്ക്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ വാർഷിക വരുമാനക്കണക്കിലാണ് ഈ വിവരങ്ങൾ പരാമർശിക്കുന്നത്. 2022–23 ൽ 141.66 കോടി രൂപയായിരുന്നു വാർഷിക വരുമാനം. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 25.97 കോടി രൂപയുടെ വർധനയുണ്ടായി. 2023–24 ൽ സിപിഐയുടെ വാർഷിക വരുമാനം 19.54 കോടി രൂപയും ചെലവ് 13.80 കോടി രൂപയുമാണ്. 2022–23 ൽ നിന്ന് 4.22 കോടി രൂപയുടെ […]
Read more

സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നു നൽകിയെന്ന് സി എ ജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 26 ഓളം വരുന്ന സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നു നൽകിയിട്ടുണ്ടെന്ന് പരിശോധന സംഘം കണ്ടെത്തിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി എ ജി ) റിപ്പോർട്ട്. കാലാവധി കഴിയുന്നതോടെ മരുന്നുകളുടെ രാസഘടനയിൽ മാറ്റം ഉണ്ടാകുന്നതിനാൽ ഇത് കഴിക്കുന്ന ആളുകളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകും എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കേരളത്തിൽ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികൾ ഉൾപ്പെടെ ഏഴായിരത്തോളം ആശുപത്രികളുണ്ട്. 2016 മുതൽ 2022 വരെ 67 ആശുപത്രികളിൽ 62,826 […]
Read more

വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ജയിലിന് മുന്നിലും ‘മണവാള’ന്റെ വക റീല്‍സ്

തൃശൂര്‍: ജയിലിന് മുന്നിലും റീല്‍സുമായി യുട്യൂബര്‍ മണവാളന്‍. കേരള വര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പൊലീസ് പിടിയിലായി ജയിലിലേക്ക് കൊണ്ട് വന്നപ്പോഴായിരുന്നു റീല്‍സ് എടുത്തത്. ശക്തമായി തിരിച്ചുവരുമെന്ന് മുഹമ്മദ് ഷെഹിന്‍ഷാ എന്ന മണവാളനെക്കൊണ്ട് കൂട്ടുകാര്‍ പറയിക്കുന്നുമുണ്ട്. മോട്ടോര്‍സൈക്കിള്‍ യാത്ര ചെയ്യുകയായിരുന്നു വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചതിനു ശേഷം ഒളിവില്‍ ആയിരുന്നു മുഹമ്മദ് ഷെഹീന്‍ ഷാ. 10 മാസം ഒളിവിലായിരുന്ന മണവാളനെ ഇന്നലെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കണ്ടുപിടിക്കുന്നത്. കൊടകില്‍ നിന്നാണ് ഇയാളെ പൊലീസ് […]
Read more

വിവാദ സല്യൂട്ട്: ട്രംപിൻ്റെ ടീമിൻ്റെ ഭാഗമായി മസ്ക്

വാഷിംഗ്ടണ്‍: ട്രംപിന്റെ റാലിയില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് കാണിച്ച ആംഗ്യത്തെച്ചൊല്ലി വിവാദം. ഹിറ്റ്‌ലറിന്റെ കാലത്തുണ്ടായിരുന്ന നാസി സല്യൂട്ടിനോട് സാമ്യമുള്ള ആംഗ്യത്തിന്റെ പേരിലാണ് വിവാദത്തിന് തിരികൊളുത്തിയത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി ട്രംപ് നടത്തിയ റാലിയിലായിരുന്നു മസ്‌കിന്റെ വിവാദ നാസി സല്യൂട്ട്. ട്രംപിന്റെ വിജയം സാധാരണ വിജയമല്ലെന്നും, ഈ വിജയം ഉണ്ടാക്കിത്തന്നതിന് ജനങ്ങള്‍ക്ക് നന്ദിയെന്നും മസ്‌ക് പറഞ്ഞു. പ്രസംഗത്തിലുടനീളം അമിത സന്തോഷവാനായാണ് മസ്‌ക് ഉണ്ടായിരുന്നത്. വലിയ വിമര്‍ശനമാണ് മസ്‌കിന്റെ ഈ നാസി സല്യൂട്ടിനെതിരെ ഉയര്‍ന്നത്. എന്നാല്‍ ട്രംപ് അനുകൂലികളും മറ്റും മസ്‌കിനെ […]
Read more

റെയിൽവേ മെയിൽ സർവീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വാർത്താവിനിമയ മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയിൽവേ മെയിൽ സർവീസ് ( ആർ എം എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ എം എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഒരുമിപ്പിക്കാനും തീരുമാനിച്ചതോടെ രാജ്യത്തെ 312 ആർ എം എസ് ഓഫിസുകൾ അടച്ചു പൂട്ടേണ്ടിവരും. അതിൽ തന്നെ 12 ഓഫിസുകൾ കേരളത്തിലാണ്. ആർ എം […]
Read more

സംസ്ഥാനത്ത് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ ഇന്നും നാളെയും സാധാരണയേക്കാള്‍ ചൂട് ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് സൂചന. ചൂടേറുന്നതിനാല്‍ സൂര്യാഘാതം, സൂര്യതാപം, നിര്‍ജ്ജലീകരണം എന്നിവയ്ക്കും സാധ്യതയുണ്ട്. ചൂട് ഉയരുന്നതോടെ ശാരീരിക ബുദ്ധിമുട്ടിനും അസ്വസ്ഥതകള്‍ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ജ്ജലീകരണത്തിന് സാധ്യതയുള്ളതിനാല്‍ ദാഹമില്ലെങ്കില്‍ പോലും വെള്ളം കുടിക്കണം, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക, […]
Read more

മണ്ഡല-മകരവിളക്ക്: 32.95 കോടി വരുമാനം നേടി കെഎസ്ആർടിസി

മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവീസിൽ നിന്നും 32.95 കോടിയുടെ വരുമാനം നേടി കെഎസ്ആർടിസി. പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,43,468 ചെയിൻ സർവ്വീസുകളും 35,000 ദീർഘദൂര സർവ്വീസുകളും ഉണ്ടായിരുന്നു. 59. 78 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്. മകരവിളക്ക് ദർശനത്തിനായി എത്തിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതൽ ജനുവരി 15 ന് പുലർച്ചെ 5.30 മണി വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തിയിരുന്നു.
Read more
Advertisement
WhiteswanTV Footer