Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റെയിൽവേ മെയിൽ സർവീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വാർത്താവിനിമയ മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: റെയിൽവേ മെയിൽ സർവീസ് ( ആർ എം എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ആർ എം എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഒരുമിപ്പിക്കാനും തീരുമാനിച്ചതോടെ രാജ്യത്തെ 312 ആർ എം എസ് ഓഫിസുകൾ അടച്ചു പൂട്ടേണ്ടിവരും. അതിൽ തന്നെ 12 ഓഫിസുകൾ കേരളത്തിലാണ്. ആർ എം എസ് സംവിധാനങ്ങൾ സംസ്ഥാനത്ത് വലിയ ഒരു വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് അവ
അടച്ചുപൂട്ടുന്നത് തപാൽ സംവിധാനങ്ങളുടെ കാര്യക്ഷമതയെ ബാധിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.

ഡയറക്ടറേറ്റ് അംഗീകരിച്ച നാല് ഇൻട്രാ-സർകിൾ ഹബ്ബുകൾക്കു പുറമേ തലശ്ശേരി, വടകര, ഷൊർണ്ണൂർ, ആലുവ, ഇരിങ്ങാലക്കുട, കായംകുളം എന്നീ ആറു സ്ഥലങ്ങളിലും ഇൻട്രാ-സർകിൾ ഹബുകൾ സ്ഥാപിക്കണമെന്ന ശുപാർശ കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ജനറൽ മുന്നോട്ടു വച്ചിരുന്നു. ഇതിൽ അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

Tags :

Recent News

Advertisement
WhiteswanTV Footer