Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു

വീട്ടില്‍ മോഷ്ണം നടത്താനെത്തിയ അക്രമിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്. വീട്ടില്‍ രണ്ട് മാസത്തോളം വിശ്രമിക്കാനാണ് ആശുപത്രി അധിക്യതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. താരങ്ങളായ ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, സോഹ അലി ഖാന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സെയ്ഫ് അലി ഖാനെ സന്ദര്‍ശിച്ചിരുന്നു. ജനുവരി 16-ന് രാത്രിയാണ് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. ആറോളം കുത്തുകളാണ് […]
Read more

റീ റിലീസില്‍ മാജിക്ക് തുടര്‍ന്ന് ‘യേ ജവാനി ഹേ ദീവാനി’

2013-ല്‍ അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത് ബോളിവുഡില്‍ വമ്പന്‍ ഹിറ്റായ ചിത്രമാണ് യേ ജവാനി ഹേ ദീവാനി. റണ്‍ബീര്‍ കപൂര്‍-ദീപിക പദുക്കോണ്‍ വിജയജോടിയുടെ എക്കാലത്തെയും മികച്ച ചിത്രം പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്തു. റീ റിലീസില്‍ 25 കോടിയോളമാണ് ചിത്രം നേടിയിരിക്കുന്നത്. സിനിമയ്ക്ക് യുവപ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇന്ത്യയിലൊട്ടാകെയുള്ള പിവിആര്‍ ഐനോക്‌സ് സ്‌ക്രീനുകളില്‍ ആണ് യേ ജവാനി ഹേ ദീവാനി റീ റിലീസ് ചെയ്തിരിക്കുന്നത്.കേരളത്തിലും സിനിമക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ആദിത്യ […]
Read more

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി മുഹമ്മദ് ഷഹീൻ ഷായെ പോലീസ് പിടികൂടി. മണവാളൻ എന്ന പേരിലാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ അറിയപ്പെടുന്നത് .കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിൾ യാത്രയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മുഹമ്മദ് ഷാൻ ഷാ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ്.കേരളവർമ്മ കോളേജിന് സമീപത്തു […]
Read more

ഡിജിറ്റല്‍ അറസ്റ്റ് വഴി രണ്ടര കോടി തട്ടിയ 19-കാരന്‍ അറസ്റ്റില്‍

ഡെറാഡൂണ്‍: ഡിജിറ്റല്‍ അറസ്റ്റ് വഴി രണ്ടര കോടിയോളം തട്ടിയ കേസില്‍ 19കാരനെ അറസ്റ്റ് ചെയ്തു. ഡെറാഡൂണ്‍ സ്വദേശിയായ പ്രതി നീരജ് ഭട്ടാണ് തട്ടിപ്പ് നടത്തിയത്. പ്രതിയെ ജയ്പൂരില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍ ക്രൈം ഡിപ്പാര്‍ട്‌മെന്റിലെ ഓഫീസര്‍ ചമഞ്ഞാണ് പ്രതി പണം തട്ടിയത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ അംഗമാണ് നീരജ്. അപരിചിത നമ്പറില്‍ നിന്നും പ്രതി വാട്‌സ്ആപ് കാള്‍ ചെയ്യുകയും ബാങ്ക് അക്കൗണ്ടില്‍ കള്ളപണമുണ്ടെന്നും കള്ളപ്പണം വെളിപ്പിച്ചതിന് അറസ്റ്റ് വാറന്റ് ഉണ്ടെന്നും പറഞ്ഞു. വിവരം മറ്റാരോടും […]
Read more

ദേശീയ ഗെയിംസില്‍ കേരളത്തിന് 451 അംഗ ടീം

ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തിന് 451 കായികതാരങ്ങളുടെ സംഘം. 28 മുതല്‍ ആരംഭിക്കുന്ന ദേശീയ ഗെയിംസിനായി മത്സരാർത്ഥികൾ 23-ന് പുറപ്പെടും. ഒളിമ്പ്യന്‍ സെബാസ്റ്റിയന്‍ സേവ്യറാണ് സംഘത്തലവന്‍. 123 ഒഫീഷ്യലുകളും ഒപ്പമുണ്ടാകും. 29 കായിക ഇനങ്ങളിലാണ് കേരളം മത്സരിക്കുന്നത്. 28 മുതല്‍ ഫെബ്രുവരി 14 വരെയാണ് ദേശീയ ഗെയിംസ് നടക്കുന്നത്. തുഴച്ചില്‍, ഖോഖൊ,ബാസ്‌കറ്റ്‌ബോള്‍ ടീമുകള്‍ 26നും അക്വാട്ടിക്‌സ്, റഗ്ബി, ഫുട്‌ബോള്‍, വുഷു, ഷൂട്ടിങ് ടീമുകള്‍ 27നും പുറപ്പെടും. കളരിപ്പയറ്റ് മത്സര ഇനമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രദര്‍ശന മത്സരത്തിനുള്ള ടീം […]
Read more

എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പ് വെച്ച് ഡൊണാൾഡ് ട്രംപ്;കാപിറ്റോൾ ആക്രമണകാരികൾക്ക് മോചനം

അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ചുമതലയേറ്റത്തിന് പിന്നാലെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പ് വെച്ച് ഡൊണാൾഡ് ട്രംപ് . എക്സിക്യൂട്ടീവ് ഉത്തരവുകളിൽ കാപിറ്റോൾ ആക്രമണകാരികൾക്ക് മോചനം നൽകി കൊണ്ടുള്ള ഉത്തരവും ഉണ്ട്. 2021ലെ കാപിറ്റോൾ ആക്രമണക്കേസിലെ പ്രതികൾക്ക് പ്രസിഡന്റ് മാപ്പ് നൽകിയതോടെ ഇവരുടെ മോചനം ഉടൻ നടപ്പാകും. സംഭവത്തിൽ 140 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. ബൈഡൻ ഭരണകൂടത്തിൻ്റെ ഉത്തരവുപ്രകാരം പ്രതിഷേധക്കാർക്ക് നേരെ നടത്തിയ പൊലീസ് നടപടിയിൽ 4 ട്രംപ് അനുകൂലികൾ കൊല്ലപ്പെടുകയും ചെയ്‌തു. കാപിറ്റോൾ കലാപക്കേസിൽ കുറ്റാരോപിതരായവർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കണമെന്ന് […]
Read more

സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിരവാര കുറവിനെതിരെ നിയമസഭയില്‍ രൂക്ഷവിമര്‍ശനം. നിയമസഭയിൽ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്ത് കുറവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനും രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ആര്‍ദ്രം മിഷന്‍ ഉദ്ദേശലക്ഷ്യം നിറവേറ്റുന്നില്ല എന്നും മെഡിക്കല്‍ കോളേജുകളില്‍ അക്കാദമിക് പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ അസാധാരണ കാലതാമസമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നുകള്‍ ആവശ്യത്തിന് എത്തിക്കാന്‍ കഴിഞ്ഞില്ല എന്നും മരുന്നുകളുടെ ഗുണമേന്മ […]
Read more

നഗ്‌നതാ പ്രദര്‍ശനത്തില്‍ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതില്‍ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. ‘സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ,’ എന്നാണ് വിനായകന്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് വിനായകന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ഉടുവസ്ത്രം അഴിച്ച് […]
Read more

‘അധികാരം ഒരു മിഥ്യയാണ്’ : ജിതിൻ രാംദാസിനെ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഏറെ സിനിമ പ്രേമികൾ കാത്തിരിന്നിട്ടുണ്ടെങ്കിൽ അത് മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന് വേണ്ടി ആയിരുക്കും. അത്രമേൽ സ്വീകാര്യതയാണ് ചിത്രത്തിന്റെ ഓരോ അപ്ഡേഷനും കിട്ടുന്നത് . ഇപ്പോഴിതാ അത്തരത്തിൽ ഒരു അപ്ഡേഷന് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തക്കർ .എംമ്ബുരാനിലെ ടൊവിനോ തോമസിന്റെ കാരക്ടർ പോസ്റ്ററാണ് ടൊവിനോയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്‌തിരിക്കുന്നത്‌ . ലൂസിഫറിൽ ജിതിൻ രാംദാസ് എന്ന കഥാപാത്രമാണ് ടോവിനോ കൈകാര്യം ചെയ്തിരുന്നത് കൂടാതെ ടൊവിനോയുടെ പ്രകടനം ഏറെ പ്രേക്ഷകശ്രദ്ധ […]
Read more

യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്‌ഐ ഏരിയാ നേതാക്കളുടെ മര്‍ദ്ദനം

കണ്ണൂര്‍: പയ്യന്നൂര്‍ നെസ്റ്റ് കോളേജില്‍ യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്ഐ ഏരിയാ നേതാക്കളുടെ മര്‍ദ്ദനം. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് മര്‍ദ്ദനമേറ്റത്. കോളേജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ വെച്ച് മര്‍ദിക്കുകയായിരുന്നു. കോളേജ് മാനേജ്മെന്റ് ചെയര്‍മാന് നേരെയും എസ്എഫ്ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായി. ചെയര്‍മാനെ അസഭ്യം പറയുകയും ചെയ്തു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഐഎം. ഇന്ന് പെരളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മധ്യസ്ഥ […]
Read more
Advertisement
WhiteswanTV Footer