Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

വൈക്കത്തെ നവീകരിച്ച പെരിയാര്‍ സ്മാരകം നാളെ നാടിന് സമര്‍പ്പിക്കും

വൈക്കം വലിയകവലയിലെ നവീകരിച്ച പെരിയാര്‍ ഇ.വി രാമസാമി സ്മാരകത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. കേരളത്തിന്റെ വിമോചന ചരിത്രത്തിലെ പ്രധാന ഏടായ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ പെരിയാറിന്റെ സ്മാരകം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിക്കും. തമിഴ്‌നാട് സര്‍ക്കാര്‍ 8.14 കോടി രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിച്ചത്. സത്യഗ്രഹ ശതാബ്ദിവേളയില്‍ വൈക്കത്തെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രഖ്യാപനത്തോടെയാണ് പെരിയാര്‍ സ്മാരകം നവീകരിച്ചത്. പെരിയാര്‍ ചിത്രങ്ങളും മറ്റും […]
Read more

അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല; ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലുള്ള കേസിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പരാതി നൽകിയതിന്റെ കാലതാമസം കൂടി പരിഗണിച്ചാണ് ബാലചന്ദ്രമേനോന് ജാമ്യം നൽകാൻ ഉത്തരവായത്. പരാതി 17 വർഷം വൈകിയാണ് രജിസ്റ്റർ ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 40 ലേറെ […]
Read more

മാധ്യമ പ്രവർത്തകരെ ആക്രമിച്ച് തെലുഗു നടൻ മോഹൻ ബാബു

ഹൈദരാബാദ്: വാർത്ത സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച് തെലുഗു നടൻ മോഹൻ ബാബു. മോഹൻ ബാബു തന്നെ വിളിച്ച വാർത്ത സമ്മേളനത്തിനിടെ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനെ അദ്ദേഹം മൈക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തെലുഗിലെ മുതിർന്ന നടനായ മോഹൻ ബാബുവും ഇളയ മകൻ മഞ്ജു മനോജും തമ്മിലുള്ള സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കുടുംബ പ്രശനം ചർച്ചയായിരുന്നു. മകൻ മഞ്ജു മനോജും സംഘവും ഹൈദരാബാദിലെ വീട്ടിൽ അതിക്രമിച്ചു കയറി വീട് കയ്യടക്കി എന്ന് ഡിസംബർ […]
Read more

മാടായി കോളേജ് നിയമന വിവാദം: ഇടപെട്ട് കെപിസിസി, രമ്യമായി പരിഹരിക്കുമെന്ന് വിഡി സതീശന്‍

കണ്ണൂര്‍: മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരുന്ന പ്രശ്‌നങ്ങളില്‍ ഇടപെടലുമായി കെപിസിസി. വിഷയം അതീവ ഗൗരവതരമെന്നാണ് കെപിസിസി വിലയിരുത്തല്‍. തര്‍ക്കപരിഹാരത്തിന് കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും. സമിതി ചെയര്‍മാനെ ഉള്‍പ്പെടെ ഇന്ന് തന്നെ തീരുമാനിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡിസിസി കെപിസിസി നേതൃത്വത്തിന് കത്തയച്ചിരുന്നു. വിഷയത്തില്‍ എംകെ രാഘവന്‍ എംപിയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ഡിസിസി നേതൃത്വത്തിന്റേത്. കോളേജിലെ നിയമനകാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം എംകെ രാഘവന്‍ മാനിച്ചില്ലെന്ന് ഡിസിസി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അതേസമയം, മാടായിയിലേത് […]
Read more

പുഷ്പ 2-വിന്റെ വ്യാജപതിപ്പ് യൂട്യൂബില്‍

തിയറ്ററില്‍ മികച്ച മുന്നേറ്റം നടത്തുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 -വിന്റെ വ്യാജപതിപ്പ് പുറത്ത്. സിനിമയുടെ ഹിന്ദി വേര്‍ഷന്റെ വ്യാജപതിപ്പാണ് യൂട്യൂബില്‍ പ്രചരിച്ചിരിക്കുന്നത്. മിന്റു കുമാര്‍ മിന്റുരാജ് എന്റര്‍ടൈയ്ന്‍മെന്റ് എന്ന പേജിലാണ് സിനിമയുടെ വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നത്. 26 ലക്ഷത്തോളം പേരാണ് ഇതിനകം ചിത്രം യൂട്യൂബില്‍ കണ്ടത്. എട്ട് മണിക്കൂര്‍ മുന്‍പാണ് ചിത്രം അപ്ലോഡ് ചെയ്തത്. സംഭവത്തില്‍ തെലുങ്ക് ഫിലിം പ്രൊഡ്യൂസഴ്സ് കൗണ്‍സില്‍ പരാതി ഉയര്‍ത്തി. ഇതേതുടര്‍ന്ന് വ്യാജപതിപ്പ് നീക്കം ചെയ്തു. 922 കോടിയാണ് സിനിമയുടെ […]
Read more

മന്ത്രിസഭായോഗത്തിലെ പ്രധാന തീരുമാനങ്ങള്‍

ഭൂമി കൈമാറും പാലക്കാട് ജില്ലയില്‍ കൊച്ചി-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി 105.2631 ഏക്കര്‍ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറാന്‍ അനുമതി നല്‍കി. 60 വയസ്സാക്കും നോര്‍ക്ക റൂട്ട്‌സിലെ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്തും. പുനര്‍നിയമനം സുപ്രീം കോടതിയിലെ സാന്റിങ്ങ് കൗണ്‍സലായ ഹര്‍ഷദ് വി ഹമീദിന് പുനര്‍നിയമനം നല്‍കും. സര്‍ക്കാര്‍ ഗ്യാരണ്ടി സംസ്ഥാന […]
Read more

കൊല്ലത്ത് വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘർഷം

കൊട്ടാരക്കര: കൊല്ലം പുത്തൂരിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘർഷം. ഇന്നലെ വൈകീട്ടായിരുന്നു ബസിൽ നായക്കുട്ടിയുമായി കയറിയ യുവാക്കളും വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായത്. പുത്തൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ ബസിൽ തിരക്ക് അവഗണിച്ച് നായക്കുട്ടിയുമായി കയറിയതായിരുന്നു യുവാക്കൾ. തിരക്കുള്ള ബസ് ആയതിനാൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും നായകുട്ടിയുമായി ബസിൽ കയറരുതെന്ന് ആവശ്യപ്പെട്ടു. ആവശ്യം അവഗണിച്ച് ബസിൽ കയറിയ യുവാക്കളോട് ബസിൽ നിന്ന് ഇറങ്ങണം എന്ന് പറഞ്ഞിട്ടും കേട്ടില്ല. ബസിനുള്ളിൽ വെച്ച് തന്നെ വിദ്യാർത്ഥികൾ നേരെ യുവാക്കളുടെ കയ്യേറ്റം നടന്നു. […]
Read more

തദ്ദേശഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് വന്‍നേട്ടം, മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈ. 17 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന് നേടാനായത് 11 സീറ്റുകളാണ്. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചു. മൂന്ന് പഞ്ചായത്തുകളിലെ ഭരണം യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. തൃശൂര്‍ നാട്ടിക പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫ് അട്ടിമറി വിജയം നേടിയപ്പോള്‍ പഞ്ചായത്ത് ഭരണവും ലഭിച്ചു. പഞ്ചായത്തിലെ നില യുഡിഎഫ്-6, എല്‍ഡിഎഫ്-5 എന്നായി. ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തും യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പന്നൂര്‍ വാര്‍ഡില്‍ […]
Read more

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് വര്‍ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്‌സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി ആരോഗ്യ വകുപ്പ്. ഈ വര്‍ഷം തന്നെ ഇതുവരെ 69,113 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2016-ല്‍ പ്രതിരോധ വാക്‌സിന്‍ നിര്‍ത്തലാക്കിയതാണ് ഇത്ര വലിയ വര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. മുണ്ടിനീര് ഗുരുതരമാകില്ലെന്നും വാക്‌സിന് പ്രതിരോധശേഷി കുറവാണെന്നുമുള്ള കാരണത്താലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്‌സിന്‍ നിര്‍ത്തലാക്കിയത്. മലപ്പുറം ജില്ലയില്‍ 13,524 കേസുകളും കണ്ണൂര്‍ ജില്ലയില്‍ 12,800 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട് 5000പേര്‍ക്കും തിരുവനന്തപുരത്ത് 1575 പേര്‍ക്കുമാണ് രോഗബാധ. 5 […]
Read more

ഹേമ കമ്മിറ്റി റിപ്പോർട്ട് : കേസുകൾ പരിഗണിക്കുന്നത് ഈ മാസം 19 ലേക്ക് മാറ്റി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 19 ലേക്ക് മാറ്റി. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 11 കേസുകൾ അതിജീവതയുടെ പരാതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തതായി എസ് ഐ ടി അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. 33 കേസുകൾ അന്വേഷണ പരിധിയിലെന്ന് എസ് ഐ ടി കോടതിയെ അറിയിച്ചു .
Read more
Advertisement
WhiteswanTV Footer