Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

കെപിസിസി പുനസംഘടന പരസ്യപ്രതികരണങ്ങളില്‍ എഐസിസി നേതൃത്വത്തിന് അതൃപ്തി

ഡല്‍ഹി: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങളില്‍ എഐസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് നേതൃത്വം നിര്‍ദേശിച്ചു. ഒരിടവേളയ്ക്ക് ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാകുന്നതിലും എഐസിസിക്ക് നീരസമുണ്ട്. ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ അന്തരീക്ഷം നേതാക്കള്‍ തകര്‍ക്കുന്നെന്നാണ് നേതൃത്വത്തിന്റെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ രണ്ടാഴ്ചയോളമായി കെപിസിസി പുനസംഘടന സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ വാര്‍ത്തകളോടെല്ലാം പ്രായഭേദമന്യേ എല്ലാ നേതാക്കളും പരസ്യപ്രതികരണങ്ങളും നടത്തുന്നുണ്ട്. ശശി തരൂര്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍ […]
Read more

സംഘടനാപരമായ കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയണമെന്ന് വിഡി സതീശന്‍

കണ്ണൂര്‍: കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചര്‍ച്ചകളെന്നത് മാധ്യമസൃഷ്ടിയാണ്. താനുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചര്‍ച്ച നടക്കുന്നതായി തനിക്ക് ഒരു വിവരവുമില്ല. നേതൃമാറ്റവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ചോദിച്ചാല്‍ അവരോട് പറയും, മാധ്യമങ്ങളോട് പറയില്ലെന്നും സതീശന്‍ വ്യക്തമാക്കി. സംഘടനാപരമായ കാര്യങ്ങള്‍ അതിന്റേതായ വേദികളില്‍ പറയും. എല്ലാവര്‍ക്കും അതിനുള്ള വേദിയുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച വാര്‍ത്തകളോട് യുവാക്കള്‍ ഉള്‍പ്പെടെ പല നേതാക്കളും പരസ്യപ്രതികരണങ്ങള്‍ […]
Read more

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തമിഴ്‌നാട് തീരത്തേക്ക്: കേരളത്തിലും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് ശ്രീലങ്ക-തമിഴ്‌നാട് തീരത്തേക്കടുക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഡിസംബര്‍ 12-ന് തമിഴ്‌നാട്ടിലെ 23 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. കാഞ്ചീപുരം, തിരുള്ളൂര്‍, ചെങ്കല്‍പേട്ട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ 13-വരെ മയിലാടുംതുറൈ, തിരുവാരൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍, കൂടല്ലൂര്‍, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തമിഴ്‌നാട് തീരദേശ മേഖലയില്‍ മഴ കൂടാന്‍ സാധ്യതയുണ്ട്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും അനാവശ്യ […]
Read more

മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം : നേതൃത്വത്തിനെതിരെ ലീഗ് ഹൗസിന് മുന്നിൽ പോസ്റ്ററുകൾ

കോഴിക്കോട് : മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിനെതിരെ കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്ററുകൾ. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് ഈ പോസ്റ്റർ പ്രതിഷേധം. മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ ലക്ഷിക്കൂ , മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിൽ പറയുന്നത് . ബാഫഖി സ്റ്റഡി സർക്കിളിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. നേരത്തെ മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലും […]
Read more

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്. വോട്ടെണ്ണൽ രാവിലെ 10 ന് ആരംഭിക്കും. 11 ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ,3 മുൻസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ ആകെ 93454 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 102 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
Read more

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ഇന്നാരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളുണ്ട്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. ഇന്നാരംഭിക്കുന്ന പ്രൊസിക്യൂഷന്‍ വാദം രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും. ജനുവരി മധ്യത്തോടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിയേക്കും. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ […]
Read more

ജനസംഖ്യനിയന്ത്രിച്ചതിന് കേരളത്തെ കൂടുതല്‍ സഹായിക്കണമെന്ന് കെപിസിസി

ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ കേരളത്തിന്റെ കേന്ദ്രധനവിഹിതം കുറയ്ക്കുന്നതിനു പകരം കൂടുതല്‍ തുക നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. 14-ാം ധനകാര്യകമ്മീഷന്‍ വരെ 1971ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയും 15-ാം ധനകാര്യ കമ്മീഷന്‍ 2011ലെ സെന്‍സസും കേന്ദ്രവിഹിതത്തിനു മാനദണ്ഡമാക്കി. കേന്ദ്രസര്‍ക്കാര്‍ നയമനുസരിച്ച് ജനസംഖ്യാ വര്‍ധനവ് നിയന്ത്രിച്ച കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതു തിരിച്ചടിയായി. ജനസംഖ്യയ്ക്കു നല്കിയിരിക്കുന്ന വെയിറ്റേജ് 15 ശതമാനത്തില്‍നിന്ന് പത്തു ശതമാനമായി കുറയ്ക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. പതിനാറാം ധനകാര്യ കമ്മീഷന്റ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ കമ്മീഷന്‍ […]
Read more

തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ദേശീയ പുരസ്കാരം

രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബര്‍ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ ഫോറന്‍സിക് മികവ് കണ്ടെത്തുന്നതിനുള്ള വിഭാഗത്തിലാണ് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയുമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി രണ്ടാം സ്ഥാനം പങ്കിട്ടത്. ബാംഗ്ലൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഡോ. […]
Read more

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് വിമര്‍ശനം

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രകമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 450 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പ്രതിനിധികള്‍ ഇല്ല. വിഭാഗീയതയെ തുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയാ സമ്മേളനം നടക്കാത്തതിനാലാണിത്. ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരെ രൂക്ഷവിമര്‍ശനമാണുള്ളത്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതെന്ന് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച […]
Read more

ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്ന കേരളീയരുടെ സ്നേഹ പ്രതീകമാണ് ചാണ്ടി ഉമ്മന്‍; ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെ അവഗണിച്ചുവെന്ന ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ചെറിയാന്‍ ഫിലിപ്പ്. ചാണ്ടി ഉമ്മനെ പാര്‍ട്ടി അവഗണിക്കരുതെന്ന് അദ്ദേഹം പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമാണ് ചാണ്ടി ഉമ്മന്‍ എന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തണം. ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്ന കേരളീയരുടെ സ്‌നേഹ പ്രതീകമാണ് ചാണ്ടി ഉമ്മന്‍. എ ഗ്രൂപ്പിന്റെ പിന്തുടര്‍ച്ചാ അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ച അപ്രസക്തമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോകണമെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായമെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.
Read more
Advertisement
WhiteswanTV Footer