Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ഡൽഹിയിൽ നാല്പത് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ഡൽഹി : ഡൽഹിയിൽ നാല്പത് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡിപിഎസ് ആർകെ പുരം,പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്കൂൾ എന്നിവയുൾപ്പെടെ 40 സ്കൂളുകൾക്കാണ് ഭീഷണി നേരിട്ടിരിക്കുന്നത്. സ്കൂളിന്റെ വിവിധഭാഗങ്ങളിലായി ബോംബുകൾ വെച്ചിട്ടുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു . ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പൊലീസ് പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പൊലീസ് എന്നിവരടക്കം സ്‌കൂളിലെത്തി […]
Read more

ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

വയനാട് : വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും പിന്നീട് ഉണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ഇന്ന് പുതിയ ജോലിയിലേക്ക് പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയിട്ടാണ് ശ്രുതിക്ക് ജോലി ലഭിച്ചിരിക്കുന്നത്. രാവിലെ 10ന് വയനാട് കളക്ടറേറ്റിൽ എത്തി ജോലിയിൽ പ്രവേശിക്കും. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജൂലൈ 30 ന് വയനാട് മുണ്ടക്കൈയിൽ […]
Read more

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിനെതിരെ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

കൊച്ചി: സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിനെതിരെ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എംഎം ലോറന്‍സിന്റെ പെണ്‍മക്കളായ ആശ ലോറന്‍സ്, സുജാത ബോബന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം അനുസരിച്ച് മക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കും. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കാനാവില്ലെന്നും […]
Read more

പള്ളീലച്ചന്റെ മകനായ വയനാട്ടുകാരൻ തൊട്ടതെല്ലാം പൊന്ന്; ബേസിലിന്റെ 2024

2024 ബേസിൽ ജോസഫിന്റെ വർഷമാണ്. എഞ്ചിനീയറിംഗ് പഠന കാലത്താണ് ഷോർട്ട് ഫിലിമുകളിലൂടെ ബേസിൽ എന്ന സിനിമാക്കാരന്റെ ഉദയം . തിരക്കഥകൃത്തായും സംവിധായകനായും പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം എന്നീ ഷോർട്ട് ഫിലിമുകൾ ചെയ്ത പരിചയത്തിൽ സിനിമ മേഖലയിൽ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി തിര എന്ന സിനിമയിലൂടെ അരങ്ങേറ്റം. 2013 ൽ ടി കെ രാജീവ് സംവിധാനം ചെയ്ത അപ് ആൻഡ് ഡൗൺ; മുകളിൽ ഒരാളുണ്ട് എന്ന സിനിമയിലൂടെയാണ് ബേസിൽ ജോസഫ് എന്ന നടന്റെ മുഖം […]
Read more

വേറിട്ട അനുഭവം പകർന്ന്, ചലച്ചിത്ര രംഗത്തെ പുതുമുഖ കലാസംഗമം ശ്രദ്ധേയമായി

പി. ആർ. സുമേരൻ ആലപ്പുഴ: ചലച്ചിത്രത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹമുള്ള പുതുമുഖങ്ങൾക്കാവശ്യമായ സഹായ സഹകരണം നൽകാൻ വേണ്ടിയും അവരെ ഹ്രസ്വ – ദീർഘ ചലച്ചിത്രങ്ങളിലും ഡോക്യുമെന്ററികളിലും ഉൾപ്പെടുത്താൻ വേണ്ടിയും നടനും കഥാകൃത്തും സംവിധായകനും നിർമ്മാതാവും ലോക റെക്കോർഡ് നേതാവുമായജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ കലാ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കലാകാരന്മാർ പങ്കെടുത്തു. കലാ സംഗമത്തിൽ പങ്കെടുത്ത മുഴുവൻ കലാകാരന്മാരേയും ഉൾപ്പെടുത്തി കൊണ്ടുള്ള വിവിധ പരിപാടികൾക്ക് രൂപം നൽകി. രാവിലെ […]
Read more

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഡിസംബര്‍ 9 മുതല്‍

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന താലൂക്ക് അദാലത്ത് ഡിസംബര്‍ 9 തിങ്കളാഴ്ച്ച ആരംഭിക്കും. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ തിങ്കളാഴ്ച്ച രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കാന്‍ കഴിയുന്നവ തല്‍സമയം തീര്‍പ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. വലിയ ജനപങ്കാളിത്തം പരിപാടിയിലുണ്ടാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 13 വരെയാണ് അദാലത്തുകള്‍ […]
Read more

ഗ്രോക്ക് AI എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാകും

എലോൺ മസ്കിൻ്റെ ഗ്രോക്ക് AI ചാറ്റ്‌ബോട്ട് ഇപ്പോൾ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാണ്. നിലവിൽ ഗ്രോക്ക് ഒരു പേവാളുമായി ബന്ധിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ബോട്ട് സൗകര്യം സൗജന്യമായി ഉപയോഗിക്കാനാകും. 2023-ൽ മസ്കിന്റെ xAI ആണ് ഗ്രോക്ക് ആദ്യമായി ആരംഭിച്ചത്. തുടർന്ന് എക്സുമായി സംയോജിപ്പിച്ചിരുന്നു. എന്നാൽ ചാറ്റ്‌ജിപിടി, ജെമിനി, ക്ലോഡ് തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തമായി ചാറ്റ്‌ബോട്ടിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് എക്സ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വേണ്ടി വന്നിരുന്നു. എല്ലാ ഉപയോക്താക്കൾക്കും ഗ്രോക്ക് ലഭ്യമാണെന്ന് സ്ഥിരീകരിക്കുന്ന ഒരു […]
Read more

അബ്ദുല്‍ റഹീമിന്റെ മോചനം: കേസ് വിധി പറയാന്‍ മാറ്റിവെച്ചു

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ വിധി പറയാന്‍ മാറ്റി. ഇന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോടതി വിധി പറയാന്‍ വേണ്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും വിധിപറയാന്‍ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തീയതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി […]
Read more

പാലോട് നവവധു മരിച്ച സംഭവം: ഭര്‍ത്താവിനും സുഹ്യത്തിനുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റം

പാലോട്: ഭര്‍തൃ ഗൃഹത്തില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ദുജയുടെ സുഹ്യത്ത് അജാസ് ഇന്ദുജയെ മര്‍ദിച്ചതെന്നാണ് ഭര്‍ത്താവ് അഭിജിത്ത് മൊഴി നല്‍കിയിരിക്കുന്നത്. അജാസും അഭിജിത്തും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. എന്തിനാണ് മര്‍ദിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഇന്ദുജയും അജാസുമായുള്ള സൗഹൃദം അഭിജിത്തിന് ഇഷ്ടമായിരുന്നില്ല. കഴിഞ്ഞാഴ്ച അഭിജിത്തും അജാസും തമ്മില്‍ വഴക്കിട്ടിരുന്നു. അജാസിന്റെ പേരില്‍ ഇന്ദുജയെ അഭിജിത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു. സംഭവത്തില്‍ അജാസിനും അഭിജിത്തിനുമെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്.
Read more

നാലാമത് റെഡ്‌ സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജിദ്ദയിൽ

റിയാദ്: നാലാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച്ച ആരംഭമായി. ജിദ്ദയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘ദ ന്യൂ ഹൗസ് ഓഫ് ഫിലിം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. മേള ഈ മാസം 14 വരെ നീണ്ടുനിൽക്കും. ജിദ്ദ ബലദിലെ പുതുതായി നിര്‍മിച്ച അഞ്ച് തിയേറ്ററുകളടക്കമുള്ള വേദികളിലാണ് ചിത്രങ്ങളുടെ പ്രദർശനം. ഈജിപ്ഷ്യൻ സംവിധായകൻ കരീം അൽ ഷെനാവിയുടെ ‘ദ ടെയ്ല്‍ ഓഫ് ഡെയ്‌സ് ഫാമിലി’ എന്ന സിനിമയായിരുന്നു ഉദ്‌ഘാടന ചിത്രം. 48 ലോക പ്രീമിയറുകൾ, 66 അറബ് […]
Read more
Advertisement
WhiteswanTV Footer