Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

പാലക്കാട് നാളെ പോളിംഗ് ബൂത്തിലേക്ക്

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ നാളെ വിധിയെഴുതും. ഇന്ന് നിശബ്‌ദ പ്രചാരണം. മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതെരഞ്ഞെടുപ്പ്. നിശബ്ദപ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തി ആളുകളെ കാണുക എന്നതാണ് മൂന്ന് സ്ഥാനാർത്ഥികളുടെയും ലക്ഷ്യം. ഷാഫി പറമ്പിൽ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് പി സരിന്റെ ലക്ഷ്യം. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയിൽ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക […]
Read more

വര്‍ണ്ണക്കൊടികളിറങ്ങി : ഇന്ന് നിശബ്ദ പ്രചാരണം

പാലക്കാട് ഇന്ന് നിശബ്ദപ്രചാരണം. പോരാട്ടത്തിന്‍റെ ആവേശത്തിന് ചൂടൊട്ടും കുറയാതെ നിശബ്ദപ്രചാണത്തിനിറങ്ങുകയാണ് സ്ഥാനാര്‍ത്ഥികള്‍. വിധി എഴുതാന്‍ വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേയ്ക്ക് എത്തും. പാലക്കാടിന്‍റെ മണ്ണില്‍ ആശങ്കകള്‍ക്ക് ഇടമില്ലാതെ ബിജെപിയും എല്‍ഡിഎഫും കോണ്‍ഗ്രസും ഒരുപോലെ പ്രതീക്ഷയിലാണ്. ബി.ജെ.പിക്ക് ഏറ്റവും പ്രതീക്ഷയുള്ള നിയമസഭാ മണ്ഡലമാണ് പാലക്കാട്. 70 ശതമാനത്തിലധികമുള്ള ഹിന്ദു വോട്ടർമാരിലാണ് ബിജെപിയുടെ പ്രതീക്ഷ. സന്ദീപ് വാര്യരുടെ വരവോടെ കോണ്‍ഗ്രസിന്‍റെ ആവേശം ഇരട്ടിയായിട്ടുണ്ടെന്നും 15,000 ഭൂരിപക്ഷമുണ്ടാകുമെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും പ്രതീക്ഷവെയ്ക്കുന്നത്. സരിനിലുള്ള എല്‍ഡിഎഫിന്‍റെ വിശ്വാസത്തിനും ഒട്ടും മങ്ങലേറ്റിട്ടില്ല എന്നത് […]
Read more

മഹാരാഷ്ട്ര ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് : സര്‍വേഫലങ്ങളെല്ലാം ബിജെപിക്കൊപ്പം

എന്‍ഡിഎയും ഇന്‍ഡ്യാമുന്നണിയും ഏറ്റുമുട്ടുന്ന മഹാരാഷ്ട്ര ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നിശബ്ദപ്രചാരണത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. നിശബ്ദതയാണെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല, ആര് വാഴും ആര് വീഴും എന്ന കാത്തിരിപ്പിലാണ് രാട്രീയപാര്‍ട്ടികളും ജനങ്ങളും. ഇരുസംസ്ഥാനങ്ങളും അഭിമാനപോരാട്ടം കാഴ്ച്ചവെയ്ക്കാന്‍ തയ്യാറെടുത്തുനില്‍ക്കുകയാണ്. രണ്ട്‌സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ വിധി പ്രവചിക്കുക എന്നത് അതിദുഷ്‌കരമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച എന്‍ സി പി ശരത്പവാര്‍ വിഭാഗവും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും നിലമേച്ചപ്പെടുത്തിയാല്‍ അത് ബിജെപിക്ക് വന്‍ തിരിച്ചടിയാണ് […]
Read more

ലഹരി ഉപയോഗം; ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ഡഗ് ബ്രേസ്വെല്ലിന് വിലക്ക്

വെല്ലിംഗ്ടണ്‍: ലഹരി ഉപയോഗിച്ചെന്ന കണ്ടെത്തലിൽ ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ഡഗ് ബ്രേസ്വെല്ലിന് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തി. താരം നിരോധിത ലഹരി പദാര്‍ത്ഥം ഉപയോഗിച്ചെന്ന് തെളിഞ്ഞു. മത്സരത്തില്‍ 21 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ബ്രേസ്വെല്‍ 11 പന്തില്‍ 30 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയിരുന്നു. സ്പോര്‍ട്സ് ഇന്റഗ്രിറ്റി കമ്മീഷന്‍ ആണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കൊക്കെയ്ന്‍ ഉപയോഗം ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പായിരുന്നു. അതിനാൽ ശിക്ഷയില്‍ ഇളവ് ലഭിച്ചെന്ന് അദ്ദേഹം […]
Read more

പാലക്കാട് ആവേശം വാനോളം, പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഒരുമാസത്തോളം നീണ്ട പരസ്യപ്രചരണത്തിന് ആവേശകരമായ പരിസമാപ്തി. സ്ഥാനാര്‍ത്ഥികളുടെ രണ്ട് മണിക്കൂറിലേറെ നീണ്ട വമ്പന്‍ റോഡ് ഷോകള്‍ അഞ്ചരയോടെ സ്‌റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നൂറ് കണക്കിന് പ്രവര്‍ത്തകരുടെ ആഘോഷത്തിമിര്‍പ്പിനൊടുവിലായിരുന്നു മൂന്ന് മുന്നണികളുടേയും കൊട്ടിക്കലാശം. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയ്ക്ക് മിഴിവേകി നടന്‍ രമേഷ് പിഷാരടി, ഷാഫി പറമ്പില്‍ എംപി, മുനവറലി ശിഹാബ് തങ്ങള്‍, സന്ദീപ് വാര്യര്‍, പിസി വിഷ്ണുനാഥ് എംഎല്‍എ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കൊട്ടിക്കലാശത്തിന് കെപിസിസി അധ്യക്ഷന്‍ […]
Read more

ദുർഗയ്ക്ക് വിട; ഓർമയായി ഉമാ ദാസ് ഗുപ്ത

ഉമാ ദാസ് ഗുപ്ത, അങ്ങനെ പറഞ്ഞാൽ ഒരുപക്ഷെ പെട്ടന്ന് ആളെ മനസിലായെന്ന് വരില്ല. പഥേർ പാഞ്ചാലിയിലെ ദുർഗ, അതായിരിക്കും ഉമാ ദാസ് ഗുപ്‌തക്ക് സാധരണ പ്രേക്ഷകർക്കിടയിലുള്ള ഐഡന്റിറ്റി. ലെജൻഡ് സിനിമ സംവിധായകൻ സത്യജിത് റേയുടെ ക്ലാസിക് സിനിമ പഥേർ പാഞ്ചാലിയിലെ ദുർഗ എന്ന കൗമാരക്കാരി പെൺകുട്ടി ആയിട്ടാണ് ചലച്ചിത്ര ലോകം ഉമയെ ഓർമ്മിക്കുന്നത്. പാതയുടെ പാട്ട് അല്ലെങ്കിൽ പഥേർ പാഞ്ചാലി എന്ന സത്യജിത് റേയുടെ ആദ്യ സിനിമയിലേക്കെത്തിപ്പെടുമ്പോൾ അഭിനയമേതും അറിയാത്ത, യാതൊരുവിധ സിനിമ നാടക പാരമ്പര്യവുമില്ലാത്ത പെൺകുട്ടിയായിരുന്നു […]
Read more

എന്‍വിറോ ഇന്‍ഫ്രാ എഞ്ചിനീയേഴ്സ് ഐപിഒ നവംബര്‍ 22 മുതല്‍

കൊച്ചി : എന്‍വിറോ ഇന്‍ഫ്രാ എഞ്ചിനീയേഴ്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 നവംബര്‍ 22 മുതല്‍ 26 വരെ നടക്കും. 3,86,80,000 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 52,68,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 140 രൂപ മുതല്‍ 148 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 101 ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന് 101ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും […]
Read more

വയനാട് ദുരന്തം : കേന്ദ്രത്തിന്റേത് ചതിയെന്ന് കെ.ജെ ജോസ് മോൻ

കൊച്ചി: സമാനതകളില്ലാത്ത ദുരന്തം അനുഭവിച്ച വയനാടിന് കേന്ദ്രസഹായം നിഷേധിച്ച മോദിയുടെ നിലപാട് മനുഷ്യത്വരഹിതമായ ചതിയാണെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.ജെ ജോസ് മോൻ തീരുമാനം പുനഃപരിശോധിക്കുകയും അർഹമായ സഹായം കേരളത്തിന് നൽകുകയും ചെയ്യാത്ത പക്ഷം, സംസ്ഥാന വ്യാപകസമരത്തിന് കെഡിപി നേതൃത്വം നൽകും. – കെ.ജെ ജോസ് മോൻ പറഞ്ഞു. ദുരന്തമുഖത്ത് കള്ളക്കണ്ണീരൊഴുക്കി ജനങ്ങളെ വഞ്ചിക്കുന്ന ഒരു ഭരണാധികാരിയെ അല്ല രാജ്യത്തിന് ആവശ്യമെന്നും സംസ്ഥാന പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കേന്ദ്ര അവഗണനയ്ക്കെതിരെ കെഡിപി സംസ്ഥാന കമ്മിറ്റി എറണാകുളം […]
Read more

എഎപി നേതാവ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു

മുൻ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു. ഇന്ന് ഉച്ചയ്ക്ക് ബിജെപി ആസ്ഥാനത്ത് എത്തി കൈലാഷ് അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി മനോഹർ ലാൽ, ഹർഷ് മൽഹോത്ര തുടങ്ങിയ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. കഴിഞ്ഞദിവസമാണ് ആം ആദ്മി പാര്‍ട്ടിയുടെ അംഗത്വത്തില്‍നിന്നും മന്ത്രിസഭയില്‍നിന്നും ഗെലോട്ട് രാജിവെച്ചത്. എഎപി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് ഗെലോട്ടിനെ രാജിയിലേക്ക് നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് […]
Read more

സ്വര്‍ണ്ണ വിലയില്‍ അപ്രതീക്ഷിത തിരിച്ചുകയറ്റം

സ്വര്‍ണ്ണ പ്രേമികളെ അമ്പരപ്പിച്ച് സ്വര്‍ണവിലയില്‍ ഇന്ന് അപ്രതീക്ഷിത കുറവ്. കേരളത്തില്‍ ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6995 രൂപയായി. 480 രൂപ ഉയര്‍ന്ന് 55960 രൂപയാണ് പവന്‍വില. 18 കാരറ്റിനും ഗ്രാമിന് 50 രൂപ കൂടി വില 5770 രൂപയിലെത്തി. ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയും എന്ന എക്കാലത്തെയും റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വരെ പവന് 4,449 രൂപയും ഗ്രാമിന് 562 രൂപയും കുറഞ്ഞിരുന്നു. ഇതേ ട്രെന്‍ഡ് […]
Read more
Advertisement
WhiteswanTV Footer