Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ഇടവേള ബാബുവിനെതിരായ പീഡന പരാതി: കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിനോട് ഹൈക്കോടതി

കൊച്ചി: ഇടവേള ബാബുവിനെതിരായ ബലാത്സംഗ കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഇടവേള ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇടവേള ബാബുവിന്റെ ഹര്‍ജി അടുത്ത മാസം അഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന കേസിലാണ് നടപടി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ തുടര്‍ നടപടികള്‍ക്ക് നല്‍കിയ സ്റ്റേ നീട്ടി. സിനിമയിലെ അവസരത്തിനും […]
Read more

3 മണിക്കൂർ തുടർച്ചയായി നിർത്തിച്ച് റാ​ഗിങ് ; എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ഗുജറാത്തിൽ മെഡിക്കൽ കോളേജിലെ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിനിരയായ എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ധാർപൂർ പാടാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലാണ് സംഭവം.18 കാരനായ അനിൽ മെതാനിയയാണ് മരിച്ചത്. അനിൽ ഉൾപ്പെടെയുള്ള ഒന്നാം വർഷ വിദ്യാർത്ഥികളെ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ മൂന്ന് മണിക്കൂറോളം തുടർച്ചയായി നിർത്തിയെന്നാണ് ആരോപണം. തുടർന്ന് അനിൽ കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽ പൊലീസിൽ മൊഴി നൽകിയിരുന്നു ഇതിനു ശേഷമാണ് മരണം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. നഴ്‌സിംഗ് […]
Read more

കൊച്ചിയില്‍ താനിനി ഉണ്ടാകില്ലെന്ന് നടന്‍ ബാല

കൊച്ചി: കൊച്ചി വിടുകയാണെന്ന് അറിയിച്ച് നടന്‍ ബാല. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ കൊച്ചി വിട്ട് മറ്റൊരിടത്തേക്കു വന്നുവെന്നും ബാല ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ചെയ്ത നന്മകള്‍ തുടരുമെന്നും കൊച്ചിയില്‍ താനിനി ഉണ്ടാകില്ലെന്നും നടന്‍ പറഞ്ഞു. തന്നെ സ്‌നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും സ്‌നേഹിക്കണമെന്നും ആരോടും തനിക്ക് പരിഭവമില്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു. ബാലയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം എല്ലാവര്‍ക്കും നന്ദി!ഞാന്‍ ചെയ്ത നന്മകള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും എന്നാല്‍ […]
Read more

ശബരിമല തീര്‍ത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന […]
Read more

ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു

ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ബെയ്‌റൂത്തിലെ റാസ് അൽ നബായിൽ നടന്ന വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സെന്‍ട്രല്‍ ബെയ്‌റൂട്ടിലെ സിറിയൻ ബാത്ത് പാർട്ടിയുടെ ലബനൻ ബ്രാഞ്ച് ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സ് ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദ് അഫീഫ്. ഹിസ്ബുള്ളയുടെ വാർത്ത സമ്മേളനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് അഫീഫായിരുന്നു. കഴിഞ്ഞ മാസം ഹിസ്ബുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതി ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ ആക്രമണത്തെ കുറിച്ച് വിശദീകരിച്ചതും അഫീഫായിരുന്നു. ഹിസ്ബുള്ളയുടെ […]
Read more

പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വന്നിരിക്കുകയാണ് ചന്ദ്രിക ദിനപത്രം. പാണക്കാട് തങ്ങളെ തൊട്ടതിന്റെ ചൂടിലാണ് ലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് മുസ്ലിംലീഗ് മുഖപത്രം മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സംഘപരിവാര്‍ ബന്ധമാണെന്നും, പൂരം കലക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ നടപടിയുണ്ടാവാത്തത് ഈ സംഘപരിവാര്‍ ബന്ധം മൂലമാണെന്നുമാണ് ചന്ദ്രികയുടെ ആരോപണം. കഴിഞ്ഞ ദിവസം പാലക്കാട് തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി കടന്നാക്രമിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായാണ് […]
Read more

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി നയന്‍താര കരുതിവെച്ചത്

പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. തന്റെ 40-ാം പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം. ‘രാക്കായി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സെന്തില്‍ നല്ലസാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിറയെ വയലന്‍സ് ഉള്ള ഒരു പീരീഡ് ചിത്രമാകും എന്നാണ് ടീസര്‍ പുറത്തുവിടുന്ന സൂചന. നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തെയും അവരുടെ കുഞ്ഞിനേയും കൊല്ലനെത്തുന്ന ഒരുപറ്റം ആളുകളും അവര്‍ക്കെതിരെ പോരാടുന്ന നയന്‍താരയെയും ആണ് ടീസറില്‍ […]
Read more

വന്ദേ ഭാരതിലെ ഭക്ഷണത്തിൽ പ്രാണി ; 50 ,000 രൂപ പിഴ ചുമത്തി റെയിൽവേ

വന്ദേ ഭാരത് യാത്രക്കിടയിൽ ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പ്രാണിയെ ലഭിച്ചു. തിരുനെല്‍വേലി-ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച രാവിലെ മധുരയില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ പ്രഭാത ഭക്ഷണത്തിനൊപ്പം ലഭിച്ച സാമ്പാറിലാണ് പ്രാണികളെ കണ്ടെത്തിയത്. ഈ ദൃശ്യങ്ങള്‍ യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. യുവാവ് ആദ്യം അധികൃതരോട് പരാതി നല്‍കിയെങ്കിലും അത് പ്രാണിയല്ലെന്നും ജീരകമാണെന്നുമായിരുന്നു പ്രതികരണം. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജീരകമെന്ന വാദത്തെ റെയില്‍വേക്ക് മാറ്റേണ്ടി വന്നു. ഇതോടെയാണ് ക്ഷമാപണവുമായി റെയില്‍വേ രംഗത്തെത്തിയത്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു. […]
Read more

കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട്ടെ തങ്ങളെ വണങ്ങേണ്ട ഗതികേടിൽ: കെ.സുരേന്ദ്രൻ

കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട് തങ്ങളെ കണ്ട് വണങ്ങേണ്ട ഗതികേടിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാണക്കാട് എത്തി അനുഗ്രഹം വാങ്ങിയാൽ മാത്രമേ കോൺഗ്രസിൽ പ്രവർത്തിക്കാനാവുകയുള്ളൂവെന്നതാണ് അവസ്ഥ. എന്തുകൊണ്ടാണ് മറ്റ് മത സാമുദായിക ആചാര്യൻമാരെ നവാഗതർ കാണാത്തത്? എന്നാണ് സുരേന്ദ്രൻ ചോദ്യമുന്നയിച്ചത്. എന്തുകൊണ്ടാണ് തട്ടിൽ പിതാവിനെയോ വെള്ളാപ്പളളിയേയോ സുകുമാരൻ നായരെയോ പുന്നലയേയും കാണാത്തത്? എന്തുകൊണ്ടാണ് ഓർത്തഡോക്സ്, യാക്കോബായ, ലത്തീൻ വിഭാഗങ്ങളെ കാണാത്തത്? എന്തുകൊണ്ടാണ് വിശ്വകർമ്മ നേതാക്കളെയോ മൂത്താൻ സമുദായ നേതാക്കളെയോ കാണാത്തത്? ചെട്ടി സമുദായത്തെയോ […]
Read more

പാലക്കാട് ഇരട്ടവോട്ട്: കളക്ടറേറ്റ് മാര്‍ച്ചുമായി സിപിഐഎം: നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇരട്ടവോട്ട് ആരോപണത്തില്‍ കളക്ടറേറ്റ് മാര്‍ച്ചുമായി സിപിഐഎം. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐഎം മാര്‍ച്ച് നടത്തുന്നത്. 2700 ഇരട്ട വോട്ട് പാലക്കാടുണ്ടെന്ന് സിപിഐഎം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇരട്ട വോട്ടില്‍ നിയമ പോരാട്ടം നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. അതേസമയം ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഫോട്ടോ പകര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര പറഞ്ഞു. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തില്‍ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയില്‍ നിലനിര്‍ത്തും. ഇവരുടെ മറ്റു മണ്ഡലത്തിലെ […]
Read more
Advertisement
WhiteswanTV Footer