Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് കൊട്ടിക്കലാശം: പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍

ജാര്‍ഖണ്ഡ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ന് കലാശക്കൊട്ട്. വൈകീട്ട് ആറോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ചു കൊണ്ട് കൊട്ടിക്കലാശം നടക്കുന്നത്. ഒറ്റഘട്ടത്തിലായി നവംബര്‍ 20ന് 288 സീറ്റുകളിലേക്കാണ് മഹാരാഷ്ട്ര വിധി തേടുന്നത്. രണ്ട് ഘട്ടങ്ങളായാണ് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ്. 81 സീറ്റുകളിലേക്കാണ് ജാര്‍ഖണ്ഡ് വിധി തേടുന്നത്. മഹാരാഷ്ട്രയില്‍ എന്‍സിപിയേയും ശിവസേനയേയും വിഭജിച്ച വിമത നേതാക്കളായ അജിത് പവാറും ഏക്നാഥ് ഷിന്‍ഡെയും മത്സരരംഗത്തുണ്ട്. വിഭജിച്ചാല്‍ നശിക്കും എന്നര്‍ത്ഥം വരുന്ന ‘ബാത്തേംഗേ തോ കാട്ടേംഗെ’ എന്ന മുദ്രാവാക്യമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി […]
Read more

മണ്ണിപ്പൂര്‍ കലാപം: രാജിക്ക് തയ്യാറെന്ന് കോണ്‍ഗ്രസ് എംഎല്‍എമാർ

മണിപ്പൂര്‍: ഒരിടവേളയ്ക്ക് ശേഷം മണ്ണിപ്പൂര്‍ വീണ്ടും കലാപ കലുഷിതം. ജിരിബാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്തെയ് വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഘര്‍ഷം വീണ്ടും ആരംഭിക്കുന്നത്. ശനിയാഴ്ച മുതല്‍ സംസ്ഥാനത്തെ അന്തരീക്ഷം കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ നേരെ ആക്രമണം അഴിച്ചുവിട്ടു. ഇതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സമാധാന പുനഃസ്ഥാപനത്തിന് ജനങ്ങള്‍ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജിക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അറിയിച്ചു. […]
Read more

സന്തോഷ് കുറുവ സംഘത്തിലെ അംഗം കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണ കേസില്‍ അറസ്റ്റിലായ കുറുവ സംഘത്തില്‍പ്പെട്ട സന്തോഷ് സെല്‍വത്തെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണസംഘം. ഇത് സംബന്ധിച്ച് അന്വേഷണസംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. സന്തോഷ് കുറുവ സംഘത്തിലെ അംഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഘത്തെ പറ്റി കൂടുതല്‍ അറിയാന്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്നലെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കുറുവ സംഘത്തില്‍പ്പെട്ട 14 പേരാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേരളത്തില്‍ […]
Read more

പാലക്കാട് ഇന്ന് കൊട്ടിക്കലാശം: സ്ഥാനാര്‍ത്ഥികള്‍ പ്രചാരണചൂടിൽ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോള്‍ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളുടേയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. റോഡ്ഷോകള്‍ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും. ഒലവക്കോട് നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ആരംഭിക്കുന്നത്. മേലാമുറി ജംഗ്ഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ ആരംഭിക്കും. സിപിഐഎം ജില്ലാ കമ്മിറ്റി […]
Read more

നയൻതാരക്കെതിരെ ശക്തമായ സൈബർ ആക്രമണം

നടി നയൻതാരക്കെതിരെ സൈബർ ആക്രമണം രൂക്ഷം. നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നയൻ‌താര ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് . ധനുഷിനെ വിമർശിച്ചുകൊണ്ടുള്ള നയൻതാരയുടെ കത്ത് ഇന്നലെ പുറത്തു വന്നിരുന്നു. തുടർന്ന് നയൻതാരയെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ധനുഷിനെ ന്യായീകരിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. നയൻ‌താര നെറ്റ്ഫ്ലിക്സിന് സ്വന്തം സ്വകാര്യത പണത്തിനായി വിൽക്കുമ്പോൾ അതിൽ ഉൾപ്പെടുത്തുന്ന നാനും റൗഡി താൻ എന്ന സിനിമയുടെ ബിഹൈൻഡ് ദി സീൻ വീഡിയോക്ക് നിർമാതാവായ […]
Read more

‘ ടൂ മെൻ ആർമി’ 22 ന് തിയേറ്ററുകളിലേക്ക്

പി.ആർ സുമേരൻ കൊച്ചി : സംവിധായകൻ നിസാർ ഒരുക്കിയ പുതിയ ചിത്രം’ ടൂ മെൻ ആർമി’ഈ മാസം 22 ന് തിയേറ്ററുകളിലേക്ക്. സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ, എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാർ സംവിധാനം ചെയ്യുന്ന സിനിമയാണ്’ ടൂ മെൻ ആർമി’. എസ്.കെ. കമ്മ്യൂണിക്കേഷന്റെ ബാനറിൽ കാസിം കണ്ടോത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്കരൻ നിർവ്വഹിച്ചിരിക്കുന്നു. ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. […]
Read more

ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്

തെൽ അവീവ് : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്. നെതന്യാഹുവിന്റെ സീസേറയിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മുന്ന് പേർ പിടിയിലായിട്ടുണ്ട്. പിടിയിലായവരുടെ വിവരങ്ങൾ ഇസ്രായേൽ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആക്രമണം നടക്കുമ്പോൾ നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തെ അപലപിച്ച് ഇസ്രായേലിലെ രാഷ്ട്രീയവൃത്തങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപ്പിഡ് നാഷണൽ യൂണിറ്റി ചെയർമാൻ ബെന്നി ഗാന്റ്സ് പറഞ്ഞു. https://twitter.com/kann_news/status/1857901368750596464 നേരത്തെ ബെഞ്ചമിൻ […]
Read more

കോണ്‍ഗ്രസ് ഹര്‍ത്താല്‍ : കോഴിക്കോട് സംഘര്‍ഷാവസ്ഥ

കോഴിക്കോട്: കോണ്‍ഗ്രസ് ആഹ്വാനം ചെയ്തഹർത്താലിൽ സംഘർഷാവസ്ഥ. ഹർത്താലിനിടെ നഗരത്തിൽ ബസ്സുകൾ തടഞ്ഞു. കോഴിക്കോട് – പാലക്കാട്ട് റൂട്ടിലോടുന്ന ബസുകളാണ് മൊഫ്യൂസൽ സ്റ്റാൻഡിന് സമീപം ഹർത്താൽ അനുകൂലികൾ തടഞ്ഞത്. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും മറ്റുജില്ലകളിലേക്കുള്ള സ്വകാര്യ ബസ്സുകളാണ് തടയുന്നത്. ഗതാഗതം തടസ്സപ്പെടുത്തിയ പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റുനെത്തിയതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. കോഴിക്കോട് ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സി.പി.ഐ.എം അക്രമത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഇന്ന് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകീട്ട് […]
Read more

മുനമ്പം : ഭൂമിയുടെ അവകാശികള്‍ വഖഫ്

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സിറാജ് ദിനപത്രത്തിന്റെ മുഖ പ്രസംഗം. സമസ്ത എ പി വിഭാഗത്തിന്റെ മുഖപത്രമാണ് സിറാജ്. വഖഫ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള സമരം ശക്തിപ്രാപിക്കുകയും കുടിയിറക്കില്ലെന്നുള്ള സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് സമസ്തയുടെ മുഖപത്രം വ്യത്യസ്തമായൊരു നിലപാടുമായി രംഗത്തെത്തിയത്. മുനമ്പം ഭൂമി വഖഫിന്റേതാണെന്നും, വഖഫ് ഭൂമി വില്‍പ്പന ഒരു കാരണവശാലും അംഗീകരിക്കാനിവില്ലെന്നുമാണ് പത്രം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നത്. ആരെങ്കിലും തട്ടിപ്പ് നടത്തിയെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവണം. വഖഫിന്റെ സ്ഥലം വാങ്ങിയവര്‍ വഞ്ചിക്കപ്പെട്ടുവെന്നും, വഖഫ് ഭൂമി […]
Read more

കോഴിക്കോട് ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട് : ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ ഹർത്താൽ. യുഡിഎഫാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. എന്നാൽ, ഹ‍ർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ്‌ പിന്മാറണമെന്നാണ് സമിതിയുടെ ആവശ്യം.
Read more
Advertisement
WhiteswanTV Footer