Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നയൻതാരക്കെതിരെ ശക്തമായ സൈബർ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നടി നയൻതാരക്കെതിരെ സൈബർ ആക്രമണം രൂക്ഷം. നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നയൻ‌താര ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് . ധനുഷിനെ വിമർശിച്ചുകൊണ്ടുള്ള നയൻതാരയുടെ കത്ത് ഇന്നലെ പുറത്തു വന്നിരുന്നു. തുടർന്ന് നയൻതാരയെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്ത് വന്നത്.

ധനുഷിനെ ന്യായീകരിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. നയൻ‌താര നെറ്റ്ഫ്ലിക്സിന് സ്വന്തം സ്വകാര്യത പണത്തിനായി വിൽക്കുമ്പോൾ അതിൽ ഉൾപ്പെടുത്തുന്ന നാനും റൗഡി താൻ എന്ന സിനിമയുടെ ബിഹൈൻഡ് ദി സീൻ വീഡിയോക്ക് നിർമാതാവായ ധനുഷിനും പണം ഈടാക്കാം എന്നാണ് ധനുഷിനെ അനുകൂലിക്കുന്നവരുടെ നിലപാട്.

നയൻതാരയുടെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി നാളെ പുറത്തിറങ്ങുന്ന സാഹചര്യത്തിൽ അതിനു പബ്ലിസിറ്റി കിട്ടാൻ വേണ്ടി മാത്രം നടി നടത്തുന്ന നാടകമാണ് ഇതെന്നും വാദമുണ്ട്.

ധനുഷിനെതിരെ നയൻതാരക്ക് പിന്തുണയുമായി വന്ന നടികൾ ഭൂരിഭാഗം പേരും ധനുഷിനൊപ്പം സ്ക്രീൻ പങ്കിട്ടിട്ടുള്ളവർ ആണെന്നത് മറ്റൊരു ഗൗരവമേറിയ വസ്തുതയാണ്. സംഭവത്തിൽ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Recent News

Advertisement
WhiteswanTV Footer