Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ജലരാജാവ് കാരിച്ചാല്‍ ചുണ്ടന്‍ തന്നെ; അപ്പീല്‍ ജുറി കമ്മിറ്റി

ആലപ്പുഴ: ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തിരികൊളുത്തിയ നെഹ്റു ട്രോഫി വള്ളംകളിയില്‍ അന്തിമ വിധി വന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ തന്നെയാണ് വിജയിയെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി. 0.005 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു. വീയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതിയും അപ്പീല്‍ ജൂറി കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ […]
Read more

രണ്ടാം മത്സരത്തില്‍ ഇന്ത്യ ഈ തെറ്റ് ആവര്‍ത്തിക്കുമെന്ന് തോന്നുന്നില്ല; ബാസിത് അലി

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഒന്നാം ട്വന്റി 20യില്‍ മത്സരത്തെ വിമര്‍ശിച്ച് പാകിസ്താന്‍ മുന്‍ താരം ബാസിത് അലി. ടോസ് ലഭിച്ചിട്ടും ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് താരം രംഗത്തെത്തിയത്. മഞ്ഞ് വീഴുന്ന പിച്ചില്‍ ബൗളര്‍മാര്‍ക്ക് ഉണ്ടാകുന്ന സമ്മര്‍ദ്ദം എങ്ങനെ നേരിടണമെന്ന് ഇന്ത്യന്‍ ടീം പരിശീലിക്കുമെന്ന് കരുതുന്നതായും ബാസിത് അലി പറഞ്ഞു. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ 200 റണ്‍സെങ്കിലും ഇന്ത്യയ്ക്ക് നേടാമായിരുന്നുവെന്ന് ബാസിത് പറയുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ ഈ തെറ്റ് ആവര്‍ത്തിക്കുമെന്ന് തോന്നുന്നില്ല എന്നും […]
Read more

2024ലെ വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; വിക്ടര്‍ ആമ്പ്രോസിനും ഗാരി റുവ്കുനിനും പുരസ്‌കാരം

2024ലെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ഗവേഷകരായ വിക്ടര്‍ ആമ്പ്രോസിനും ഗാരി റുവ്കുനിനും ലഭിച്ചു. മൈക്രോ ആര്‍എന്‍എയുടെ കണ്ടെത്തലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ നോബല്‍ അസംബ്ലിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വിക്ടര്‍ ആമ്പ്രോസ് നിലവില്‍ മസാച്ചുസെറ്റ്‌സ് മെഡിക്കല്‍ സ്‌കൂളില്‍ നാച്ചുറല്‍ സയന്‍സ് പ്രൊഫസറാണ്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ ജനറ്റിക്‌സ് പ്രൊഫസറാണ് ഗാരി റുവ്കുന്‍.വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌കാരത്തിന് 1.1 മില്യണ്‍ ഡോളര്‍ (9.2 കോടി) സമ്മാനമായി ലഭിക്കും.
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴമുന്നറിയിപ്പില്‍ മാറ്റം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടുവെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. നിലവിലെ ചക്രവാതച്ചുഴി ഒക്ടോബര്‍ ഒമ്പതോടെ ലക്ഷദ്വീപിന് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലിന്ന് യെല്ലോ അലേര്‍ട്ട് ആണ്പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. […]
Read more

സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി

ആലപ്പുഴ: ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട് മൂലം സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പതു ശതമാനംവരെയാകാം. അതില്‍ കൂടിയാല്‍ മസറ്ററിംഗ് അസാധുവാകും. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിംഗാണ് ഇതുവരെ നടന്നത്. അതില്‍ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധുത പരിശോധിക്കാനുണ്ട്. അതുകൂടി പരിശോധിക്കുമ്പോള്‍ അസാധുവായവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഇ-പോസ് യന്ത്രത്തില്‍ വിരലടയാളം നല്‍കിയവര്‍ […]
Read more

ലഹരിക്കേസ് പ്രതി ഓം പ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും ,പ്രയാഗ മാര്‍ട്ടിനും ചെന്നിരുന്നുവെന്ന് പൊലീസ്

കൊച്ചി: ലഹരിക്കേസില്‍ പിടിയിലായ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന് മലയാള സിനിമയിലെ ചില താരങ്ങളുമായി ബന്ധമെന്ന് പൊലീസ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഇയാളുടെ മുറിയില്‍ എത്തിയിരുന്നതായി പൊലീസ് പറയുന്നു. ലഹരിക്കേസില്‍ ഇന്നലെയാണ് ഓം പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നായിരുന്നു ഇയാള്‍ പിടിയിലായത്. എന്നാല്‍ പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചു എന്ന് […]
Read more

തട്ടിപ്പ് സംഘാംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം;തട്ടികൊണ്ടു പോയ കുഞ്ഞുങ്ങള്‍ ഓടി രക്ഷപ്പെട്ടു

മുംബൈയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിനിടയില്‍ ഉണ്ടായ തമ്മിലടിയില്‍ സഹോദരങ്ങള്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ചമുബൈയിലെ കല്യാണിലാണ് സംഭവം.അഞ്ചും എട്ടും വയസ് പ്രായമുള്ള കുട്ടികളെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടികളെ ഗുജറാത്തിലേക്ക് കടത്താനുളള യാത്രയ്ക്കിടെ സംഘാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരില്‍ ചിലര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി സംഘത്തെ പിടികൂടി. സംഘാംഗങ്ങളില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. കുട്ടികളെ മധുരം നല്‍കിയാണ് സംഘാംഗങ്ങള്‍ വശീകരിച്ചത്. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഒരു […]
Read more

ഭുമിക്ക് പകരം ജോലി,കളളപ്പണ ഇടപാട് കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം

ഡല്‍ഹി: ഭൂമിക്ക് പകരം ജോലി വാഗ്ദാന, കള്ളപ്പണ ഇടപാട് കേസുകളില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം. ദില്ലി റൗസ് അവന്യൂ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ലാലു പ്രസാദ് യാദവിനൊപ്പം മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ജാമ്യം അനുവദിച്ചു. ആര്‍ജെഡി നേതാക്കള്‍ മൂന്ന് പേരും ഒരു ലക്ഷം രൂപയുടെ വീതം ആള്‍ജാമ്യം നല്‍കണമെന്നാണ് വിചാരണക്കോടതിയുടെ വ്യവസ്ഥ. ജോലിക്ക് ഭൂമി ഇടപാട് കേസില്‍ സിബിഐ ആണ് അന്വേഷണം […]
Read more

ഫിഫ ഫുട്‌സാലില്‍ ചാമ്പ്യന്മാരായി ബ്രസീല്‍

ഫിഫ ഫുട്സാല്‍ ലോകകപ്പില്‍ ചരിത്രം തീര്‍ത്ത് മഞ്ഞപ്പട. ചിരവൈരികളായ അര്‍ജന്റീനയെ തകര്‍ത്ത് ഫിഫ ഫുട്‌സാല്‍ കിരീടം സ്വന്തമാക്കിചാമ്പ്യന്മാരായി ബ്രസീല്‍. കലാശപ്പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം. ഉസ്ബെക്കിസ്താനിലാണ് മത്സരം നടന്നത്. ആറാം തവണയാണ് ബ്രസീല്‍ ഫുട്സാല്‍ ലോകകിരീടം ഉയര്‍ത്തുന്നത്. 1989, 1992, 1996, 2008, 2012 വര്‍ഷങ്ങളിലായിരുന്നു ഇതിനുമുന്‍പ് ഫുട്സാല്‍ ചാമ്പ്യന്മാരായത്. ഫൈനലിന്റെ ആറാം മിനിറ്റില്‍ തന്നെ ബ്രസീല്‍ മുന്നിലെത്തി. മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു ഗോളുകള്‍ പിറന്നത്. ഫെറാവോയിലൂടെയാണ് ബ്രസീല്‍ അര്‍ജന്റീനയ്ക്ക് ആദ്യപ്രഹരം ഏല്‍പ്പിച്ചത്. 38-ാം മിനിറ്റില്‍ […]
Read more

കോട്ടയം വഴി സ്പെഷ്യല്‍ മെമു സര്‍വീസ് ഇന്ന് മുതല്‍

കോട്ടയം പാതയില്‍ പുതിയ മെമു സര്‍വീസ് ഇന്നുമുതല്‍ ആരംഭിച്ചു. യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ചാണ് മെമു സര്‍വ്വീസ് ആരംഭിച്ചത്. ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം എറണാകുളം അണ്‍ റിസര്‍വ്ഡ് സ്പെഷ്യല്‍ മെമുവാണ് ഇന്ന് മുതല്‍ ഓടിത്തുടങ്ങിയത്. രാവിലെ 5.55ന് കൊല്ലം സ്റ്റേഷനില്‍നിന്ന് യാത്ര തിരിച്ച് 9.35ന് മെമു എറണാകുളം ജങ്ഷനില്‍ എത്തിച്ചേരും. തിരികെ 9.50ന് എറണാകുളം സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് പകല്‍ 1.30ന് കൊല്ലം സ്റ്റേഷനില്‍ എത്തും. കൊല്ലം വിട്ടാല്‍ ജില്ലയില്‍ ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനില്‍ മാത്രമായിരുന്നു സ്റ്റോപ്പ്. […]
Read more

Recent News

Advertisement
WhiteswanTV Footer