മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം യാത്രാസൗകര്യവും വിപുലപ്പെടുത്തി കെഎസ്ആര്‍ടിസി
കോഴിക്കോട് : ഒക്ടോബർ ഒന്‍പത് മുതൽ നവംബർ ഏഴ് വരെ മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് സുഖകരമായ യാത്രാ സൗകര്യം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിന് അധിക അന്തർസംസ്ഥാന സർവിസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവിസുള്ളത്. ഓൺലൈൻ റിസർവേഷൻ സംവിധാനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവിസ് ആവശ്യമെങ്കിൽ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. http://www.onlineksrtcswift.com സൈറ്റിലൂടെയും ENTE KSRTC […]
Read more

