Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി 23-ന് നാമനിര്‍ദേശ പത്രിക സമ്മര്‍പ്പിക്കും

കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുണ്ടായിരിക്കും. മുന്‍ എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പമുണ്ടാകും. വയനാട്ടില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. രാഹൂല്‍ നേടിയ ഭൂരിപക്ഷത്തില്‍ അധികം ഭൂരിപക്ഷം പ്രിയങ്ക നേടുമെന്നാണ് നേത്യത്വത്തിന്റെ വിശ്വാസം. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരിയെ സിപിഐ പ്രഖ്യാപിച്ചു. പ്രചരണത്തിന്റെ ഭാഗമായി സത്യന്‍ മൊകേരി നാളെ മണ്ഡലത്തിലെത്തും. […]
Read more

കൊച്ചിയിലെ അലന്‍ വോക്കറുടെ ഷോയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ സംഭവം; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയിലെ അലന്‍ വോക്കറുടെ ഷോയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ സംഭവത്തില്‍ മൂന്ന് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍. 20 മൊബൈല്‍ ഫോണുകളാണ് കവര്‍ച്ചകാരില്‍ നിന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയത്. ഐ ഫോണും ആന്‍ഡ്രോയിഡും ഉള്‍പ്പടെ 39 ഫോണുകളാണ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടിലെ അലന്‍ വാക്കര്‍ ഷോയ്ക്കിടെ നഷ്ടപ്പെട്ടത്. കൂടുതല്‍ പ്രതികള്‍ക്കായിപൊലീസ് അന്വേഷണം തുടരുകയാണ്. പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോയില്‍ കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം നുഴഞ്ഞുകയറിയത്. മുന്‍നിരയില്‍ 6000 രൂപയുടെ […]
Read more

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കളളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കൊപ്പം തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് ഇന്നും നില നില്‍ക്കുന്നുണ്ട്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ […]
Read more

എഡിഎം നവീന്‍ ബാബുവിന് അവസാന യാത്രയയപ്പ് നല്‍കി നാട്

പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന് ബാബുവിന് വിടച്ചൊലി നാട്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.പത്തനംതിട്ട മലയാലപ്പുഴയിലെ വസതിയില്‍ വെച്ചായിരുന്നു സംസ്‌കാരചടങ്ങുകള്‍ നടന്നത്. രണ്ട് പെണ്മക്കളും അനിയന്റെ മകനും ചേര്‍ന്നാണ് ചിതക്ക് തീ കൊളുത്തിയത്. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അടക്കമുള്ളവരാണ് മൃതദേഹം ചിതയിലേക്കെടുത്തത്. കളക്ടറേറ്റിലും വസതിയിലും നടത്തിയ പൊതുദര്‍ശനത്തില്‍ നിരവധി പേരാണ് നവീന്‍ ബാബുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച അഴിമതി […]
Read more

ബിഹാറിലെ വ്യാജ മദ്യദുരന്തം; അന്വേഷണത്തിന് പ്രത്യേക സംഘം

ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 20 പേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മൂന്ന് ദിവസത്തിനിടെ മദ്യം കഴിച്ച സിവാന്‍, സരന്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. സംഭവത്തില്‍ എട്ട് മദ്യ വില്‍പ്പനക്കാര്‍ക്കെതിരെ കേസെടുത്തു. 250 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ 1650 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഓട്ടോപ്‌സി റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം […]
Read more

ലക്ഷദ്വീപിന് മുകളില്‍ ചക്രവാതചുഴി: അടുത്ത 7 ദിവസം ശക്തമായ മഴ

തിരുവനന്തപുരം: കേരളത്തില്‍ ഒരാഴ്ച വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ലക്ഷദ്വീപിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ, ഇടത്തരം മഴക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ തീരദേശ ആന്ധ്രയ്ക്കും വടക്കന്‍ തീരദേശ തമിഴ്‌നാടിനും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 6 മണിക്കൂറില്‍ […]
Read more

സൗദിയില്‍ ഓണ്‍ലൈന്‍ ഡെലിവെറി നടത്തുന്ന മോട്ടര്‍ സൈക്കിളുകള്‍ക്ക് ലൈസന്‍സ് നിര്‍ത്താലാക്കി

റിയാദ്: സൗദിയില്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്നിര്‍ത്തലാക്കി. സൗദി പൊതുഗതാഗത ജനറല്‍ അതോറിറ്റിയുടേതാണ് നടപടി. അതോറിറ്റി വക്താവ് സാലിഹ് അല്‍ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലെന്നോ ട്രാഫിക് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്നോ കണ്ടെത്തിയ നിരവധി ബൈക്ക് ഡെലിവറി ബോയ്‌സിനെ റിയാദ് നഗരത്തില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ സേവനം നടത്തുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് കമ്പനികള്‍ നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. ആ ഘട്ടം ഇപ്പോള്‍ […]
Read more

ബി.ജെ.പി ഹാട്രിക് തികച്ച ഹരിയാനയിൽ മുഖ്യമന്ത്രിയായി നായബ് സിങ് സൈനി അധികാരമേറ്റു

ചണ്ഡിഗഡ് : 48 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പി ഹാട്രിക് തികച്ച ഹരിയാനയിൽ മുഖ്യമന്ത്രിയായി നായബ് സിങ് സൈനി അധികാരമേറ്റു. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാവചകം ചൊല്ലിക്കൊടുത്തു. രണ്ടാം തവണയാണ് സൈനി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ചടങ്ങിൽ 13 പേർ മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു. അനിൽ വിജ്, കൃഷൻ ലാൽ പൻവാർ, റാവു നർബീർ സിങ്, മഹിപാൽ ദണ്ഡ, വിപുൽ ഗോയൽ, ശ്രുതി ചൗധരി, ആരതി സിങ് റാവു തുടങ്ങിയവർ സത്യപ്രതിജ്ഞ […]
Read more

2024 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം 18കാരി നികിത പോർവാളിന്

മുംബൈ : 2024 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം മധ്യപ്രദേശിൽ നിന്നുള്ള 18കാരി നികിത പോർവാളിന്. ഇന്നലെ നടന്ന താരനിബിഡമായ പരിപാടിയിലാണ് നികിത പോർവാളിനെ വിജയിയായി പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയാണ് നികിത പോർവാൾ. ദാദ്ര-നഗർ ഹവേലി സ്വദേശിനി രേഖ പാണ്ഡെ, ഗുജറാത്തിൽ നിന്നുള്ള ആയുഷി ധോലാകിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും റണ്ണേഴ്‌സപ്പായി. കിരീടത്തിനായി 30 മത്സരാർഥികളായിരുന്നു രംഗത്തുണ്ടായിരുന്നത്. നികിത പോർവാൾ ഇനി നടക്കാനിരിക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. സംഗീത […]
Read more

‘L360’ പൂര്‍ണ്ണതയിലേയ്ക്ക്

മോഹന്‍ലാല്‍ നായകനാകുന്ന 360-ാമത്തെ ചിത്രം കൂടിയായ L360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ അവസാനഘട്ടചിത്രീകരണത്തിന് ചെന്നൈയില്‍ ആരംഭം. രജപുത്രാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിച്ച് തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവായ എം.രഞ്ജിത്ത് പറഞ്ഞു. ചിത്രത്തിലെ അതിനിര്‍ണായകമായ ചില രംഗങ്ങളാണ് ചെന്നൈയില്‍ ചിത്രീകരിക്കുന്നത്. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള നിര്‍ണായകമായ രംഗങ്ങളാണ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫാമിലി ആക്ഷന്‍ ഡ്രാമ ജോണറിലുള്ള ഈ ചിത്രം വന്‍ മുതല്‍മുടക്കില്‍ വിശാലമായ […]
Read more
Advertisement
WhiteswanTV Footer