Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസ്; സുരേഷ് ഗോപി ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്. ഹൈക്കോടതി തുടര്‍ നടപടികള്‍ തടഞ്ഞില്ലെങ്കില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവിന് അപേക്ഷ നല്‍കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സുരേഷ് ഗോപി ഇന്നലെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാല് കോടതിയില്‍ ഹാജരായിരുന്നു. സുരേഷ് ഗോപിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി എന്‍ ശിവശങ്കര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ […]
Read more

മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിട്ടാന്‍ വന്‍ തിരിച്ചടിയാകും; സിപിഐഎം ലോക്കല്‍ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഐഎം മണ്‍റോതുരുത്ത് ലോക്കല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. പിണറായി വിജയനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ടാല്‍ വന്‍ തിരിച്ചടിയാകുമെന്നാണ് വിമര്‍ശനം. പാര്‍ട്ടി തീരുമാനങ്ങളും പരിപാടികളും യുക്തിപൂര്‍വം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കഴിയുന്നില്ലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായുണ്ടാകുന്ന വിവാദ വിഷയങ്ങള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കുന്നെന്നും പ്രതിനിധികള്‍ വിലയിരുത്തി. നവകേരള സദസിന് സ്‌കൂള്‍ മതിലുകള്‍ പൊളിച്ചതല്ലാതെ എന്ത് ഗുണമുണ്ടായി, ഗുരുവന്ദനം ചടങ്ങില്‍ മുഖ്യമന്ത്രി എഴുന്നേല്‍ക്കാതെ അനാദരം കാട്ടിയത് പാര്‍ട്ടിക്ക് […]
Read more

സംസ്ഥാനത്ത് ഇന്നും മഴ; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തീരദേശ […]
Read more

ഗായകന്‍ ലിയാം പെയിന്‍ മരിച്ച നിലയില്‍

ഗായകന്‍ ലിയാം പെയിനെ മരിച്ച നിലയില്‍ കണ്ടെത്തി. 31 വയസ്സായിരുന്നു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലുള്ള ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ച നിലയിലാണ് ലിയാം പെയിനെ കണ്ടെത്തിയിട്ടുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനാണ് ലിയാം പെയിന്‍. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും ലിയാം പെയിന്‍ എടുത്തുചാടുകയും മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തുവെന്നാണ് ബ്യൂണസ് അയേഴ്സ് പൊലീസ് അറിയിച്ചിരിക്കുന്നത്. ലിയാം പെയിന്‍ ആത്മഹത്യ ചെയ്തതാകമെന്നാണ് […]
Read more

എസ് അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. അടുത്ത ഒരു വര്‍ഷം ശബരിമലയിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുണ്‍ കുമാര്‍ നമ്പൂതിരി ആയിരിക്കും. ആറ്റുകാല്‍ക്ഷേത്രം മുന്‍ പൂജാരിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. മേല്‍ശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. നറുക്കെടുപ്പില്‍ പതിമൂന്നാമതായാണ് വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ഉഷപൂജയ്ക്ക് ശേഷമായിരുന്നു മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍ കുമാര്‍ നമ്പൂതിരി. നിലവില്‍ ലക്ഷ്മിനട ക്ഷേത്രത്തിലെ പൂജാരിയാണ്. […]
Read more

എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന്

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 10 മണിയോടെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് എത്തിക്കും. തുടര്‍ന്ന് കളക്ടറേറ്റില്‍ പൊതുദര്‍ശനം നടക്കും. വിലാപയാത്രയായി മൃതദേഹം മലയാലപ്പുഴയിലെ വസതിയില്‍ എത്തിക്കും. ഇവിടെയും പൊതുദര്‍ശനം ഉണ്ടാകും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങ് നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ കളക്ടറേറ്റില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പി പി ദിവ്യ […]
Read more

പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കില്ല; പ്രസ്താവനയില്‍ നടപടി എടുക്കാതെ നേത്യത്വം

പാലക്കാട്: പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെപിസിസി ഡിജിറ്റല്‍ സെല്‍ അദ്ധ്യക്ഷന്‍ പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കില്ല. വിഷയത്തില്‍ പ്രതികരണവുമായി സരിന്‍ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. പാര്‍ട്ടി തീരുമാനങ്ങളെ കുറിച്ച് തനിക്ക് പറയാനുള്ളത് ഇനിയും പറയും എന്ന നിലപാടാണ് സരിനെടുക്കുക. പാര്‍ട്ടി നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കേന്ദ്രീകരിച്ച് ആഞ്ഞടിക്കാനാണ് സരിന്‍ ഒരുങ്ങുന്നത്. അതേ സമയം സരിനെതിരെ കോണ്‍ഗ്രസ് ഉടന്‍ നടപടി സ്വീകരിക്കില്ല. സരിന്റെ […]
Read more

ഇന്ത്യ-ന്യൂസിലാന്റ് ഒന്നാം ടെസ്റ്റ് മഴ മുടക്കി

ഇന്ത്യ- ന്യൂസിലാന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം പേക്ഷിച്ചു. ബെംഗളൂരുവില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ബുധനാഴ്ച 9.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. ഉച്ചയായിട്ടും മഴ തുടര്‍ന്നതോടെയാണ് ആദ്യ ദിവസത്തെ മത്സരം വേണ്ടെന്നുവെച്ചത്. ടോസ് പോലും ഇടാനാവാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. മത്സരത്തിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച രാവിലെ മത്സരം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് […]
Read more

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നട തുറന്നു. മേല്‍ശാന്തി പി എന്‍ മോഹനന്‍ ശ്രീകോവില്‍ തുറന്ന് ദീപം കൊളുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു നട തുറക്കല്‍. ശബരിമല മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നാളെ നടക്കും. നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയില്‍ നിന്ന് ഒരാളെ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഒഴിവാക്കി. തിരുവനന്തപുരം സ്വദേശി യോഗേഷ് നമ്പൂതിരിയെയാണ് ദേവസ്വം ബെഞ്ച് ഒഴിവാക്കിയത്. യോഗേഷ് നമ്പൂതിരിക്ക് മാനദണ്ഡ പ്രകാരം തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഇല്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. […]
Read more

ബാല നിരന്തരമായി ശല്യം ചെയ്യുന്നു; ആരോപണവുമായി മുന്‍ ഭാര്യ

കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ ആരോപണവുമായി മുന്‍ഭാര്യ. നിരന്തരമായി ശല്യം ചെയ്യുകായാണെന്നും അത് മൂലമാണ് പരാതി നല്‍കിയതെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. കോടികള്‍ തട്ടിയെടുത്തു എന്നാണ് പറയുന്നത്. എന്നാല്‍ മകളുടെ കല്യാണത്തിന് പോലും പണം നല്‍കില്ലെന്ന് ബാല എഴുതി വാങ്ങിയിട്ടുണ്ട്. ഇനിയെങ്കിലും ഇതെല്ലാം അവസാനിപ്പിക്കണം. വിഷയത്തില്‍ നിയമപരമായി തന്നെ നേരിടുമെന്ന് പരാതിക്കാരി പ്രതികരിച്ചു. ഉപദ്രവിക്കരുതെന്ന് അവസാനമായി കഴിഞ്ഞ ഡിസംബറിലും ബാലയോട് പറഞ്ഞിരുന്നു. ബാല പലതും പറയുമ്പോള്‍ വീട്ടിലിരുന്ന് നാല് പെണ്ണുങ്ങള്‍ക്ക് പരസ്പരം കെട്ടിപിടിച്ചു കരയാന്‍ മാത്രേമേ കഴിയാറുള്ളു. കുറേ നാളായി […]
Read more
Advertisement
WhiteswanTV Footer