മോഹന്‍ലാല്‍ നായകനാകുന്ന 360-ാമത്തെ ചിത്രം കൂടിയായ L360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ അവസാനഘട്ടചിത്രീകരണത്തിന് ചെന്നൈയില്‍ ആരംഭം.
രജപുത്രാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിച്ച് തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവായ എം.രഞ്ജിത്ത് പറഞ്ഞു.
ചിത്രത്തിലെ അതിനിര്‍ണായകമായ ചില രംഗങ്ങളാണ് ചെന്നൈയില്‍ ചിത്രീകരിക്കുന്നത്. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള നിര്‍ണായകമായ രംഗങ്ങളാണ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫാമിലി ആക്ഷന്‍ ഡ്രാമ ജോണറിലുള്ള ഈ ചിത്രം വന്‍ മുതല്‍മുടക്കില്‍ വിശാലമായ കാന്‍വാസ്സില്‍ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.
മോഹൻലാൽ, ശോഭന എന്നിവർക്കൊപ്പം ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു,നന്ദു, ഇർഷാദ്, അർഷാബൈജു, തോമസ് മാത്യു, പ്രകാശ് വർമ്മ, കൃഷ്ണ പ്രഭ, അരവിന്ദ്, എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


