സംഗീത പ്രേമികളുടെ പ്രിയ താരമാണ് സംഗീത ഇതിഹാസം ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജ. കാലങ്ങള്‍ ഏറെയായി വ്യത്യാസ്തമായ ഇണം കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരം തന്റെ കരിയറിലെ മോശം കാലത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് യുവന്‍ മനസ്സ് തുറക്കുന്നത്.
കരിയറിലെ മോശം സമയത്ത് തനിക്ക് താങ്ങായത് നടന്‍ അജിത് കുമാറായിരുന്നെന്ന് താരം തുറന്നു പറഞ്ഞു. 1999-ല്‍ സൂര്യയും ജ്യോതികയും ഒന്നിച്ചെത്തിയ ‘ പൂവെല്ലാം കേട്ടുപ്പാര്‍ ‘ എന്ന ചിത്രത്തിലെ ട്രാക്കുകളെല്ലാം സൂപ്പര്‍ഹിറ്റായിട്ടും യുവന് 3-4 വര്‍ഷത്തേക്ക് സിനിമകളൊന്നും ലഭിച്ചിരുന്നില്ല.
ധീന’യും ‘തുള്ളുവതോ ഇളമൈ’യും എത്തുന്നതും ഒരിക്കല്‍ക്കൂടി സ്വയം തെളിയിക്കാന്‍ യുവന് അവസരം ലഭിക്കുന്നതും. ധീനയിലെ പാട്ടുകളെല്ലാം തന്നെ അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു.
‘ഹിറ്റ് സോങ്ങുകള്‍ ഒരുക്കിയ ശേഷവും എനിക്ക് അവസരങ്ങള്‍ കുറവായിരുന്നു. അന്ന് അജിത് കുമാര്‍ എന്നെ കാണാന്‍ വീട്ടിലേക്ക് വന്നു. അദ്ദേഹത്തിന്റെ ‘ധീന ‘ എന്ന ചിത്രത്തിന് സംഗീതം നല്‍കാന്‍ എന്നോട് ആവശ്യപ്പെട്ടു. ‘ഞാന്‍ നിങ്ങള്‍ക്ക് ഒരു സിനിമ നല്‍കുന്നു, നിങ്ങള്‍ പരമാവധി ശ്രമിക്കണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. അവിടെ നിന്നാണ് എല്ലാം മാറിമറിഞ്ഞത്,’ യുവന്‍ ശങ്കര്‍ രാജ പറഞ്ഞു.


