Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ചുവന്ന തോർത്ത് തൊഴിലാളികളുടെ പ്രതീകം ; പി വി അൻവര്‍ എംഎൽഎ നിയമസഭയിലെത്തി

തിരുവനന്തപുരം : വിവാദ പരാമര്‍ശങ്ങള്‍ക്കും വാഗ്വാദകള്‍ക്കുമൊടുവില്‍ എല്‍ഡിഎഫില്‍ നിന്ന് ഇറങ്ങിയ പി വി അൻവര്‍ എംഎല്‍എ ആദ്യമായി നിയമസഭയില്‍ എത്തി. പി വി അൻവര്‍ എംഎല്‍എക്ക് പ്രത്യേക ഇരിപ്പിടം നല്‍കണം എന്ന ആവശ്യം ശക്തമായിരുന്നു. ആദ്യമായി നിയമസഭയില്‍ എത്തിയപ്പോല്‍ കഴുത്തില്‍ ഡിഎംകെ യുടെ ഷാളണിഞ്ഞ്, കൈയ്യില്‍ ചുവന്ന തോര്‍ത്തുമായാണ് അൻവര്‍ എത്തിയത്. മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അൻവറിനെ അഭിവാദ്യം ചെയ്തു. ലീഗ് എം.എൽ.എമാരായ നജീബ് കാന്തപുരം, പി. ഉബൈദുല്ല എന്നിവർ കൈകൊടുത്താണ് സ്വീകരിച്ചത്. കെ.ടി ജലീലിനൊപ്പം […]
Read more

” ത്രയം “ഒക്ടോബർ 25-ന് പ്രദർശനത്തിനെത്തുന്നു

സണ്ണി വെയ്ൻ,ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന “ത്രയം ” ഒക്ടോബർ ഇരുപത്തിയഞ്ചിന് പ്രദർശനത്തിനെത്തുന്നു. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ” ത്രയ “ത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു,രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്ദു നാഥ്,ശാലു റഹീം, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ, ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കേറിയ […]
Read more

തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ശക്തമാക്കി പൊലീസ്

കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ശക്തമാക്കി പൊലീസ്. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാണാതുമ്പോള്‍ സ്‌കൂള്‍ യൂണിഫോം ആണ് ആര്യന്‍ ധരിച്ചിരുന്നത്. കൈവശം സ്‌കൂള്‍ ബാഗമുണ്ട്.
Read more

ഓം പ്രകാശിന്റെ മുറിയില്‍ രാസലഹരിയുടെ അംശം; ജാമ്യം റദ്ദാക്കാന്‍ പൊലീസ് അപ്പീല്‍ നല്‍കും

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. കേസ് അന്വേഷണത്തിലെ രാസ പരിശോധനാ റിപ്പോര്‍ട്ടിലാണ് രാസ ലഹരിയുടെ അംശം കണ്ടെത്തിയത്. റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഇതോടെ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീല്‍ നല്‍കും. അതേസമയം ഓം പ്രകാശിന്റെ ഫോണ്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടങ്ങി. കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും നേരിട്ട് ഓം പ്രകാശിനെ വിളിച്ചിട്ടുണ്ടോ […]
Read more

സ്പീക്കര്‍ കവലച്ചട്ടമ്പിയെപ്പോലെ പെരുമാറുന്നു – പി വി അന്‍വര്‍

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ എം ഷംസീറിനെതിരെ ഗുരുതര ആരോപണവുമായി പി വി അന്‍വര്‍. 139 നിയമസഭാ സാമാജികരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സ്പീക്കര്‍ ചിലരുടെ പി ആര്‍ പണിയാണ് നടപ്പാക്കുന്നതെന്നും, ഒരു കവലച്ചട്ടമ്പിയുടെ നിലവാരത്തിലേക്ക് താണുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസില്‍ വിശ്വാസമില്ല. ഇക്കാര്യം ഞാന്‍ ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. ഒരു നീതിയും പൊലീസില്‍ നിന്നും ലഭിക്കില്ല. പിണറായി അഭ്യന്തര വകുപ്പ് ഭരിക്കുമ്പോള്‍ ഒരു നീതിയും ലഭിക്കില്ല. സീനിയര്‍ മോസ്റ്റായുള്ള എസ് ഐ ടി ടീം മറ്റൊരു […]
Read more

വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

കൊച്ചി : ഫോക്സ്വാഗണ്‍ ഇന്ത്യ വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും വെര്‍ടസ് ജിടി ലൈനും പുറത്തിറക്കി. ഉപഭോക്താക്കളുടെ അഭിലാഷങ്ങളെ അവരുടെ വ്യക്തിത്വത്തിന് അനുസരിച്ചുള്ളതാക്കുന്നതാണ് ഈ പുതിയ മോഡലുകള്‍. ടൈഗുണ്‍ ജിടി ലൈനിന് മെച്ചപ്പെടുത്തിയ ഫീച്ചറുകളുടെ പാക്കേജും അവതരിപ്പിച്ചിരിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ വെര്‍ടസിന്‍റെ ബ്ലാക്ക് തീമിലുള്ള ആശയം കമ്പനി അവതരിപ്പിച്ചു. മികച്ച ജനപ്രീതിയാര്‍ജ്ജിച്ച ഈ സെഡാനെ അടിസ്ഥാനമാക്കി കൊണ്ട് സെഡാന്‍ ബോഡി സ്റ്റൈലില്‍ കരുത്തുറ്റ ഐഡന്‍റിറ്റി വികസിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ രൂപം […]
Read more

ഗെയിമിങ് വ്യവസായ മേഖല വെല്ലുവിളികള്‍ നേരിടുമ്പോഴും നാലാമത് ഇഎസ്ഒപി ബൈബാക്ക് പൂര്‍ത്തിയാക്കി വിന്‍സോ

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിമിങ്, ഇന്‍ററാക്ടീവ് എന്‍റ്റര്‍റ്റേന്‍മന്‍റ്റ് പ്ലാറ്റ്ഫോമായ വിന്‍സോ ജീവനക്കാര്‍ക്കായുള്ള ഓഹരി തെരഞ്ഞെടുക്കല്‍ പദ്ധതിയിലെ (ഇഎസ്ഒപി) ബൈബാക്കിന്‍റെ നാലാം ഘട്ടം പൂര്‍ത്തിയാക്കി. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും കാലാവധിയുള്ളവര്‍ക്കാണ് ഇതിന് അവസരം ലഭിച്ചത്. വിന്‍സോയുടെ തൊഴില്‍ സേനയുടെ 30 ശതമാനം വരുന്ന അര്‍ഹരായ ജീവനക്കാര്‍ക്ക് അവരുടെ ഇഎസ്ഒപി ലിക്വിഡേറ്റു ചെയ്യാന്‍ ഇത് അവസരമൊരുക്കി. ആഗോള സാങ്കേതികവിദ്യ ഉല്‍പന്ന രംഗത്തുള്ളവരെ ആകര്‍ഷിക്കാനും നിലനിര്‍ത്താനുമുള്ള വിന്‍സോയുടെ തന്ത്രത്തിന്‍റെ ഭാഗമായാണ് ഈ തിരികെ വാങ്ങല്‍ പദ്ധതി. ഈ രംഗത്തെ […]
Read more

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്. യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വീഡിയോകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് മുഖ്യമന്ത്രിക്ക് മനാഫ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് മനാഫ് പരാതിയില്‍ ചൂണ്ടികാട്ടി. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം മനാഫിനെതിരെ പരാതി നല്‍കിയിരുന്നു. മനാഫ് കുടുംബത്തിന്റെ വൈകാരികത മുതലെടുക്കുന്നുവെന്നും അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നുവെന്നുമാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ പരാതിയില്‍ നിന്ന് മനാഫിനെ […]
Read more

ഗവര്‍ണറെ കണ്ട് പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ കൈമാറി; പി വി അന്‍വര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍ എംഎല്‍എ. ഒരു സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാട് നേരിടുന്ന ഭീക്ഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗവര്‍ണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഗവര്‍ണറെ കണ്ടതെന്നും അന്‍വര്‍ പറഞ്ഞു. താന്‍ നേരത്തെ […]
Read more

2 കോടി പോരാ,5 കോടി വേണം; പാരിസ് ഒളിംപിക്‌സ് മെഡല്‍ ജേതാവ് സ്വപ്‌നില്‍ കുശാലെയുടെ പിതാവ്

പാരിസ് ഒളിംപിക്‌സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് സ്വപ്നില്‍ കുശാലെയ്ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ പാരിതോഷിക തുകയില്‍ അതൃപ്തി അറിയിച്ച് പിതാവ് രംഗത്ത്. മകന് പാരിതോഷികമായി രണ്ടുകോടി രൂപ നല്‍കിയാല്‍ പോരെന്നും അഞ്ച് കോടി രൂപ ലഭിക്കണമെന്നും പിതാവ് സുരേഷ് കുശാലെ പറഞ്ഞു. അഞ്ച് കോടിക്ക് പുറമേ പുണെയിലെ ബെല്‍വാഡിയിലെ ഛത്രപതി ശിവജി മഹാരാജ് സ്പോര്‍ട്സ് കോംപ്ലക്സിനടുത്ത് ഒരു ഫ്ളാറ്റ് വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യങ്ങള്‍ക്ക് പുറകേ സ്പോര്‍ട്സ് കോംപ്ലക്സിലെ 50 മീറ്റര്‍ ത്രീ പൊസിഷന്‍ […]
Read more
Advertisement
WhiteswanTV Footer