Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ

പ്രശസ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ. ഡിസംബർ 19 ടെഹ്‌റാനിലാണ് അറസ്റ്റിലായത്. നിലവിൽ സാലയെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയമാണ് അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്. സാലയെ തടങ്കലിൽ ആക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇൽ ഫോഗ്ലിയോ എന്ന പത്രത്തിലും പോഡ്‌കാസ്റ്റ് കമ്പനിയായ Chora മീഡിയയിലുമാണ് സാല പ്രവർത്തിക്കുന്നത്. ഡിസംബർ 12ന് റോമിൽ നിന്ന് മാധ്യമ പ്രവർത്തകർക്ക് അനുവദിച്ചിരിക്കുന്ന വിസയിൽ സാല ഇറാനിലെത്തി. ഇറാനിൽ നിന്ന് നിരവധി അഭിമുഖങ്ങൾ നടത്തുകയും എപ്പിസോഡുകളായി ഇത് […]
Read more

എഡിഎമ്മിനെതിരെ പെട്രോള്‍ പമ്പ് ഉടമയുടെ പരാതി ലഭിച്ചിട്ടില്ല: മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കണ്ണൂര്‍ മുൻ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിര്‍ണായക വിവരം പുറത്ത്. നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയിലൂടെ പ്രശാന്തന്റെ ആരോപണമാണ് പൊളിഞ്ഞത്. ഒക്ടോബര്‍ പത്തിനോ അതിനടുത്ത ദിവസങ്ങളിലോ ടി വി പ്രശാന്തന്‍ എന്ന പേരില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു […]
Read more

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ്: ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി

ചെന്നൈ: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ മദ്രാസ് ഹൈക്കോടതി. ഡോ അരുൺ ഐ പി എസിന് എതിരെ നടപടി എടുക്കാനാണ് കോടതി ഉത്തരവിട്ടത്. വനിതാ ഐപിഎസ് ഉദ്യോസ്ഥരുള്ള അന്വേഷണ സംഘം രൂപീകരിക്കാനും കോടതി നിർദേശം. കേസിൻ്റെ എഫ്ഐആർ ചോർന്നതിലാണ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവായത്. പെൺകുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ വെളിവാക്കിയെന്ന് വിമർശനം. ഡിസംബർ 23 നാണ് സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്.
Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛനും മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ഔറയ്യ സ്വദേശിനിയായ 14കാരിയാണ് പീഡത്തിന് ഇരയായത്. പ്രഥമദൃഷ്ട്യാ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അലോക് മിശ്ര പറഞ്ഞു. ബന്ധുവായ സ്ത്രീയോടൊപ്പം പീഡനത്തിന് ഇരയായ പെണ്‍കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി മുത്തച്ഛനും അച്ഛനും അമ്മാവനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. […]
Read more

കാസർഗോഡ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരു കുട്ടിക്കായി തെരച്ചില്‍; കണ്ണൂരിലും രണ്ട് മുങ്ങിമരണം

കാസർഗോഡ് എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു, ഒഴുക്കില്‍പ്പെട്ട് കാണാതായ മറ്റൊരു കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ് . എരഞ്ഞിപ്പുഴ സിദ്ദിഖിന്റെ മകൻ റിയാസ്, മാതൃസഹോദരനായ അഷ്‌റഫിന്റെ മകൻ യാസീൻ (13) എന്നിവരാണ് മരിച്ചത്.ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു റിയാസ്. ഒഴുക്കില്‍പ്പെട്ട മജീദിന്റെ മകൻ സമദ് (13) എന്ന കുട്ടിക്കായാണ് തെരച്ചില്‍ തുടരുന്നത് . സഹോദരങ്ങളുടെ മക്കളാണ് മൂവരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടുകൂടിയായിരുന്നു സംഭവം. പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം കുളിക്കുന്നതിനിടെ മുങ്ങിപ്പോയ റിയാസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും […]
Read more

2024-ലും ഇന്ത്യന്‍ ജനതയുടെ പ്രിയഭക്ഷണം ബിരിയാണി: റിപ്പോര്‍ട്ട് പുറത്ത് വിട്ട് സൊമാറ്റോ

2024-ലെ വര്‍ഷാവസാന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ജനതയുടെ ഇഷടഭക്ഷണം വെളിപ്പെടുത്തി സൊമാറ്റോ. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണം ബിരിയാണിയാണ്. ഈ വര്‍ഷം ഒന്‍പത് കോടിയിലധികം ബിരിയാണിയാണ് സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്തത്. ഓരോ സെക്കന്‍ഡിലും മൂന്നിലധികം ബിരിയാണികള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2024-ല്‍, സൊമാറ്റോ ഉപയോക്താക്കള്‍ 9,13,99,110 പ്ലേറ്റ് ബിരിയാണി ഓര്‍ഡര്‍ ചെയ്തു. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് ഇന്ത്യയില്‍ ബിരിയാണി പ്രിയപ്പെട്ട ഭക്ഷണമായി തുടരുന്നത്. പട്ടികയില്‍ രണ്ടാമത് പിറ്റ്‌സയ്ക്കാണ്. 5,84,46,908 പിറ്റ്‌സകളാണ് ഈ വര്‍ഷം വിതരണം […]
Read more

പുതുവർഷത്തിനോടനുബന്ധിച്ച് അയോധ്യ രാമമന്ദിർ ദർശന സമയം നീട്ടി

ജനുവരി 22-ന് നടന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യത്തെ പുതുവത്സരമായതിനാൽ ഭക്തജങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുള്ളത്. അതിനാൽ ദർശന സമയം നീട്ടി. അയോധ്യയിലെ എല്ലാ താമസ സൗകര്യങ്ങളും പൂർണ്ണമായി ബുക്കുചെയ്ത് കഴിഞ്ഞിരിക്കുകയാണ്. ജനുവരി 15 വരെയാണ് ബുക്കിംഗ് ഉള്ളത്. ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മുറികൾക്ക് 10000 രൂപ വരെ ഈടാക്കുന്ന സാഹചര്യമാണ് ഉള്ളത്. അയോധ്യയിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ജനുവരിയിൽ മാത്രം ഏഴ് കോടി വിനോദസഞ്ചാരികൾ സന്ദർശിച്ചു. വർദ്ധിച്ചുവരുന്ന ജനക്കൂട്ടത്തെ […]
Read more

സൗദി അറേബ്യ അതിശൈത്യത്തിലേക്ക്

റിയാദ്: സൗദി അറേബ്യ ശൈത്യ കാലാവസ്ഥിലേക്ക് നീങ്ങുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ തന്നെ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. വടക്ക് ഭാഗത്താണ് ശൈത്യം കൂടുതല്‍ ബാധിക്കുക. ശനിയാഴ്ച മുതല്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസിനും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും ഇടയിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ ജൗഫ്, തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, മദീനയുടെ വടക്ക് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടും. ഇവിടങ്ങളില്‍ ജനുവരി മൂന്ന് വെള്ളിയാഴ്ച വരെ ഇതേ കാലാവസ്ഥ തുടരാനുള്ള […]
Read more

ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍ കണ്ടെത്തി: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍ കണ്ടെത്തി . കഴക്കൂട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ കര്‍ണാടക സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. അവിവാഹിതയായ ഇവര്‍ അടുത്തിടെയാണ് കഴക്കൂട്ടത്ത് ജോലിക്കെത്തിയത്.യുവതിയെ താമസസ്ഥലത്താണ് പ്രസവിച്ച നിലയില്‍ കണ്ടെത്തിയത്. സുഖമില്ലാത്തതിനാല്‍ ഇന്നലെ യുവതി ജോലിക്ക് നില്‍ക്കാതെ മടങ്ങി.തുടർന്ന് സഹപ്രവര്‍ത്തകര്‍ മുറിയിലെത്തിയപ്പോഴാണ് യുവതിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടത്. അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തു.
Read more

2025 ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക അവതരിപ്പിച്ച് അജിത് പവാർ

2025 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടിക അവതരിപ്പിച്ച് എൻസിപി. 11 പേരടങ്ങുന്ന പട്ടികയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവിനെതിരെ ബദ്‌ലിയിൽ മുലായം സിംഗ്, ചാന്ദ്‌നി ചൗക്കിൽ ഖാലിദ് ഉർ റഹ്മാൻ, ബുരാരിയിൽ രത്തൻ ത്യാഗി, ബല്ലി മാരനിൽ മുഹമ്മദ് ഹാരുൺ, ഛത്തർപൂരിൽ നരേന്ദർ തൻവർ , ഓഖ്‌ലയിൽ നിന്ന് ഇമ്രാൻ സൈഫി, മംഗോൽപുരിയിൽ നിന്ന് ഖേം ചന്ദ്, ലക്ഷ്മി നഗറിൽ നിന്ന് നമഹ, സീമാപുരിയിൽ നിന്ന് രാജേഷ് ലോഹ്യ, ഗോകുൽപുരിയിൽ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix