Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഉമർ ഖാലിദ് ജയിൽ മോചിതനായി

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദ് ജയിൽ മോചിതനായി . ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജനുവരി മൂന്ന് വരെയാണ് ജാമ്യം . വിവാഹ ശേഷം ജനുവരി 3 ന് തന്നെ തിരികെ ജയിലിൽ എത്തണം. കഴിഞ്ഞ ദിവസമാണ് ഡൽഹി കോടതി ഉമർ ഖാലിദിന് ജാമ്യം അനുവദിച്ചത്. കർശന നിയന്ത്രങ്ങളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് . പുറത്ത് ഇറങ്ങിയാൽ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ കാണാവൂ, സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാൻ പാടില്ല, […]
Read more

പെരിയ ഇരട്ടക്കൊലക്കേസ് കോടതിവിധി: സർക്കാർ രാജിവെച്ച് ജനവിധി തേടണം: കെ കെ രമ എംഎൽഎ

പെരിയ ഇരട്ടക്കൊലക്കേസ് കോടതിവിധി സിപിഎമ്മിന്റെ മസ്‌തിഷ്കത്തിന് വീണ്ടുമേറ്റ കനത്ത പ്രഹരമാണെന്ന് കെ കെ രമ എംഎൽഎ. ഭരണകൂട ഭീകരതയ്ക്കെതിരായ ജനാധിപത്യത്തിന്റെ വിജയമാണിത്.സർക്കാർ രാജിവെച്ച് ജനവിധി തേടണം. സിപിഎമ്മിന്റെ എല്ലാ വാദങ്ങളും കള്ളമെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതൊരു സാധാരണ കേസ് ആയിരുന്നില്ല. ഭരണം ഉണ്ടെന്ന ഹുങ്കുകൊണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണ്. എല്ലാ കൊലക്കേസുകളിലും സർക്കാരാണ് വാദി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സമാശ്വാസവും കരുത്തും പകരേണ്ടതും അവർക്കുവേണ്ടി നിയമ യുദ്ധം നടത്താനുമുള്ള ബാധ്യത സർക്കാരിലുണ്ട്. എന്നാൽ എൽഡിഎഫ് സർക്കാർ അത് […]
Read more

ചികിത്സക്ക് പണം നൽകിയില്ല; കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ

തൃശ്ശൂർ : കരുവന്നൂർ ബാങ്കിൽ നിന്ന് ചികിത്സക്ക് പണം നൽകിയില്ലെന്ന പരാതിയുമായി നിക്ഷേപകൻ. മാടായിക്കോണം സ്വദേശി നെടുംപുറത്ത് ഗോപിനാഥനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബാങ്കിൽ 30 ലക്ഷത്തിലേറെ നിക്ഷേപം ഉണ്ടായിട്ടും മൂന്ന് തവണയായി നൽകിയത് ഒന്നരലക്ഷം രൂപ മാത്രമാണെന്ന് ഗോപിനാഥന്റെ ഭാര്യ പറഞ്ഞു. ശസ്ത്രക്രിയക്ക് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. പണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. 2015 ൽ ഉണ്ടായ അപകടത്തിൽ ​ഗോപിനാഥന്റെ തുടയെല്ല് പൊട്ടിയിരുന്നു. ഇപ്പോൾ തുടയിൽ പഴുപ്പ് കയറിയതോടെ വീണ്ടും ശസ്ത്രക്രിയ […]
Read more

അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസ്: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. കേസിലെ എഫ്‌ഐആര്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ബി. സ്‌നേഹപ്രിയ, എസ്.ബ്രിന്ദ, അയമന്‍ ജമാല്‍ എന്നി 3 മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. സംഭവത്തില്‍ ചെന്നൈ കമ്മീഷണറെയും സര്‍വകലാശാലയെയും മദ്രാസ് ഹൈക്കോടിതി വിമര്‍ശിച്ചു. എഫ്‌ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവും എന്ന് കോടതി വിമര്‍ശിച്ചു. കമ്മീഷണറുടെ വാര്‍ത്താസമ്മേളനം ചട്ടപ്രകാരമോ എന്ന് സര്‍ക്കാര്‍ പരിശോധിച്ച് നടപടി എടുക്കണമെന്നും കോടതി പറഞ്ഞു.
Read more

മൻമോഹൻ സിങ്ങിന് നിത്യനിദ്ര; നിഗംബോധ് ഘട്ടിലെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

മൻമോഹൻ സിങ്ങിന് വിടചൊല്ലി രാജ്യം. അന്ത്യകർമങ്ങൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ നിഗംബോധ് ഘട്ടിൽ അദ്ദേഹത്തിന് അന്ത്യവിശ്രമം. എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച മൃതദേഹം വിലാപയാത്രയോടെ യമുന തീരത്ത് എത്തിച്ച് സംസ്കരിച്ചു. പ്രധാനമന്ത്രി, രാഷ്‌ട്രപതി, ആഭ്യന്തര മന്ത്രി തുടങ്ങിയവരെല്ലാം അന്തിമോപചാരം അർപ്പിച്ചതിന് ശേഷം സിഖ് മതാചാരപ്രകാരം ചടങ്ങുകൾ നടന്നു. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്കരിച്ചു.
Read more

പെരിയ ഇരട്ടക്കൊല കേസ് : വിധിയിൽ പൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ

പെരിയ ഇരട്ടക്കൊല കേസിലെ വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാർ. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ അമ്മ ലത ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്നും അവർ പ്രതികരിച്ചു. അതേസമയം കേസ് അട്ടിമറിക്കാൻ സർക്കാർ കളിച്ചെന്ന് കൃപേഷിന്റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവൻ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കും വരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ എന്ന് കണ്ടെത്തിയവരിൽ മുൻ എം.എല്‍.എ കെ.വി. കുഞ്ഞിരാമൻ ഉള്‍പ്പെടെ ആറു […]
Read more

അമിതാഭ് ബച്ചന് വേണ്ടി അഞ്ച് ലക്ഷത്തിൻ്റെ കാരവാൻ സെറ്റിൽ ഒരുക്കുമായിരുന്നു: ശോഭന

പ്രഭാസ് നായകനായി എത്തിയ കൽക്കി സിനിമയിൽ അമിതാഭ് ബച്ചന് വേണ്ടി ദിവസം അഞ്ച് ലക്ഷം രൂപ വാടകയ്ക്ക് കാരവാൻ സെറ്റിൽ ഒരുക്കുമായിരുന്നു എന്ന് നടി ശോഭന. ബിഹൈൻഡ്‍വുഡ്സ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ഇക്കാര്യം തുറന്നു പറഞ്ഞത്. കാരവാൻ വച്ചാണ് ഇന്ന് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നത്. കൽക്കി സിനിമയിൽ ബച്ചൻ സാർ അത്രയും പ്രോസ്തറ്റിക് മേക്കപ്പ് ചെയ്തിട്ട് ചെറിയൊരു പ്ലാസ്റ്റിക് ചെയറിൽ വന്നിരിക്കുന്നതു കാണാം. ഞാനിപ്പോൾ ഒരു ഹിന്ദി സിനിമ ചെയ്യുന്നുണ്ട്. അതൊരു […]
Read more

കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റ് ഡോക്ടർ എൻ രാജേന്ദ്രൻ

കോഴിക്കോട് : കോഴിക്കോട് ഡിഎംഒ ആയി ഡോക്ടർ എൻ രാജേന്ദ്രൻ ചുമതലയേറ്റു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രൻ ചുമതല ഏറ്റിരിക്കുന്നത്. കോഴിക്കോട് ഡിഎംഒയായി രാജേന്ദ്രന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അടുത്തമാസം ഒമ്പത് വരെ തുടരാമെന്നാണ് കോടതി ഉത്തരവ്. ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. കോഴിക്കോട് ഡിഎംഒ ആയിരുന്ന രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. പിന്നാലെ ആശാദേവി […]
Read more

തമിഴ്‌നാട്ടിൽ ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് മലയാളികൾ മരിച്ചു

തേനി: തമിഴ്‌നാട്ടിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ അഞ്ചരയോടെയാണ് തേനി പെരിയകുളത്ത് വെച്ച് അപകടം നടന്നത്. വേളാങ്കണ്ണിയിൽ പോയി മടങ്ങുകയായിരുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശികളാണ് മരിച്ചത്. കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ് കോയിക്കല്‍, സോണിമോന്‍ കെ ജെ കാഞ്ഞിരത്തിങ്കല്‍, ജോബിഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. പി ഡി ഷാജിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്ന 18 പേര്‍ക്ക് പരിക്കേറ്റു. […]
Read more

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; 5000 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

മണാലിയിലെ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 5000 വിനോദ സഞ്ചാരികളെ ഹിമാചൽ പ്രദേശ് പൊലീസ് രക്ഷപ്പെടുത്തി. ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു, രണ്ടായിരത്തോളം വാഹനങ്ങളാണ് കുടുങ്ങിയത്. 10-15 കിലോമീറ്റർ വരെ നീണ്ടുകിടക്കുന്ന ഗതാഗതക്കുരുക്ക് പല പ്രദേശങ്ങളിലും അനുഭവപ്പെട്ടു. മഞ്ഞ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുക ഈ പ്രതികൂല കാലാവസ്ഥയിലും മണാലിയിലെ ഹോട്ടലുകൾ എല്ലാം തന്നെ ബുക്കിംഗ് ആണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ മഞ്ഞുവീഴ്ചക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നൽകി. ഹിമാചലിലെ ലൗഹൗൾ – സ്പിതി, ചമ്പ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix