Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

പള്ളിയിൽ കരോൾ വിലക്കിയ സംഭവം; എസ് ഐക്ക് ക്ലീൻ ചിറ്റ്

തൃശ്ശൂർ : തൃശ്ശൂരിൽ പള്ളിയിൽ കരോൾ വിലക്കിയ സംഭവത്തിൽ ചാവക്കാട് എസ്ഐ വിജിത്തിന് ക്ലീൻ ചിറ്റ്. തൃശ്ശൂർ പാലയൂർ സെന്റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള കരോൾ തടഞ്ഞ എസ്ഐയുടെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോർട്ട് . കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് പള്ളി മുറ്റത്ത് കരോൾ ഗാനം പാടുന്നത് എസ്ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്ഐ താക്കീത് നൽകിയത്. കരോൾ പാടിയാൽ തൂക്കിയെടുത്ത് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് […]
Read more

പെരിയ: സിപിഎമ്മിന്റെ കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയമാണ് തുറന്നുകാട്ടപ്പെട്ടത്: യൂത്ത്കോൺഗ്രസ്‌

തിരുവനന്തപുരം: പെരിയ കൊലക്കേസിലെ വിധിയോടെ തുറന്നുകാട്ടപ്പെട്ടത് സിപിഎമ്മിന്റെ കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. കൊലപാതകം നടന്നപ്പോൾ മുതൽ സിപിഎം ആവർത്തിച്ച് പങ്കില്ലെന്ന നിലപാടാണ് പറഞ്ഞിരുന്നത്. അത്തരം വാദങ്ങളെ പൊളിഞ്ഞുകൊണ്ടാണ് ഇന്നത്തെ വിധി പുറത്തേക്ക് വന്നത്. ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ ചെലവഴിച്ച് കൊലയാളികളെ സംരക്ഷിക്കുവാൻ സിപിഎം ഏതറ്റം വരെയും പോയി. അതെല്ലാം ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും നിശ്ചയദാർഢ്യത്തിന് മുന്നിൽ തകർന്നുവീഴുന്ന കാഴ്ചയാണ് നാം കാണുന്നത്. ചില […]
Read more

പുത്തനായി പാമ്പൻ പാലം; വെർട്ടിക്കൽ ലിഫ്റ്റിംഗ് സെക്ഷനും, പുതിയ പാലം ഗതാഗതത്തിന് സജ്ജം

രാമേശ്വരം: പുതിയ പാമ്പൻ പാലം ഗതാഗതത്തിന് സജ്ജമാണെന്ന് റെയിൽ വികാസ് നിഗം ലിമിറ്റഡ്. ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്നതായി ആർവിഎൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീനിവാസൻ പറഞ്ഞു. പഴയ പാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിൽ 2020-ലാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2024 സെപ്റ്റംബറോടെ പണി പൂർത്തിയായിരുന്നു. പഴയപാലം പിന്നീട് പൊളിച്ചുമാറ്റും. പഴയ പാമ്പൻ പാലത്തിന് സമാന്തരമായി 2.07 കിലോമീറ്റർ (1.29 മൈൽ) നീളത്തിലും 72 മീറ്റർ (236 അടി) വെർട്ടിക്കൽ ലിഫ്റ്റിംഗ് സെക്ഷനും ഉൾപ്പെടുന്നതാണ് പുതിയ […]
Read more

ബാലൺ ഡി ഓറിന് വിനീഷ്യസിനെ അവഗണിച്ചത് അന്യായം: റൊണാൾഡോ

ദുബായ്: ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് വിനീഷ്യസ് ജൂനിയറിനെ അവഗണി ച്ചത് അന്യായമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. റോഡ്രിക്ക് പകരം വിനീഷ്യസ് ജൂനിയറിനെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് പരിഗണിക്കണമായിരുന്നു. റയൽ മാഡ്രിഡിനൊപ്പം യുഇഎഫ്എ ചാമ്പ്യൻസ് ലീഗ് നേടിയ വിനീഷ്യസ് അതിന് അർഹനാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഗ്ലോബ് സോക്കർ അവാർഡ് വേദിയിൽ ആണ് റൊണാൾഡോയുടെ പരാമർശം. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ മികച്ച മിഡിൽ ഈസ്റ്റ് കളിക്കാരനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാൻ […]
Read more

എം ടിയുടെ ദുഃഖാചരണത്തിനിടെ പരിശീലന പരിപാടി: റിപ്പോര്‍ട്ട് തേടി മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ദുഃഖാചരണത്തെ കണക്കിലെടുക്കാതെ പരിപാടി സംഘടിപ്പിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി മന്ത്രി ചിഞ്ചു റാണി. ജില്ലയിലെ ഫാം തൊഴിലാളികള്‍ക്കാണ് പേരൂര്‍ക്കടയില്‍ പരിശീലനം സംഘടിപ്പിച്ചത്. പരിശീലന പരിപാടിയില്‍ ഉദ്ഘാടകയായ മന്ത്രി പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. പരിപാടി മാറ്റി വയ്ക്കാന്‍ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നുവെങ്കിലും നിര്‍ദേശം ഉദ്യോഗസ്ഥര്‍ കണക്കിലെടുത്തില്ല. വകുപ്പ് ഡയറക്ടറിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. അഡീഷണല്‍ ഡയറക്ടറുള്‍പ്പെടെ ഉന്നത ഉദ്യേഗസ്ഥര്‍ പരിപാടിയില്‍ […]
Read more

പത്താംക്ലാസിലെ പുതുക്കിയ പാഠപുസ്തകത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

പുതുക്കിയ എസ്എസ്എല്‍സി പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. പുസ്‌കതങ്ങള്‍ 2025 മാര്‍ച്ചില്‍ വിതരണത്തിന് സജ്ജമാകും. പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പുതുക്കിയ പുസ്തകങ്ങള്‍ക്ക് ജനുവരി 15-നുശേഷം ചേരുന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കും. ഇവ 2025 മേയില്‍ സ്‌കൂളിലെത്തിക്കും. ഒന്നാം ക്ലാസിലെ കണക്ക്, മലയാളം പുസ്തകങ്ങളില്‍ ചില പാഠഭാഗങ്ങളില്‍ മാറ്റംവരുത്തും. അധ്യയന വര്‍ഷം ആദ്യഘട്ടമായി പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളും അടുത്തവര്‍ഷം അച്ചടിക്കുന്നത് […]
Read more

കൊച്ചിക്ക് പ്രിയം ചിപ്‌സിനോട് ; മികച്ച സ്വീകരണം കിട്ടുന്നു എന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സിഇഒ അമിതേഷ് ജാ

കൊച്ചിയിൽ മികച്ച പ്രതികരണങ്ങൾ നേടി സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്-കൊമേഴ്‌സ് സംവിധാനമായ ഇൻസ്ടാമാർട്ട് കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണ് ”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 – സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്ളത്. ഒരു കൊച്ചി സ്വദേശി കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ 4000 പാക്കറ്റ് ചിപ്‌സ് ഓര്‍ഡര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ രാജ്യത്ത് ചിപ്‌സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളില്‍ ഒന്നായാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൊച്ചിയെ വിശേഷിപ്പിക്കുന്നത്. ഈ വർഷം രാജ്യത്തെ തന്നെ […]
Read more

ജീൻസ് ധരിച്ചെത്തി; ലോക റാപ്പിഡ് ചെസ് ടൂർണമെന്റിൽ നിന്ന് കാൾസൺ പുറത്ത്

ന്യൂയോർക്ക്: ഫിഡെയുടെ ഡ്രസ് കോഡ് ലംഘിച്ചതിനെത്തുടർന്ന് മുൻ ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. ജീൻസ് ധരിച്ച് എത്തിയ അദ്ദേഹത്തിനോട് സംഘാടകർ വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. കാൾസൺ അത് വിസമ്മതിച്ചതിനെത്തുടർന്ന് താരത്തിൽ നിന്നും പിഴയായി 200 യുഎസ് ഡോളറും ഈടാക്കി. ചാമ്പ്യൻഷിപ്പിൻ്റെ ബ്ലിറ്റ്സ് വിഭാഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് പ്രകോപിതനായ കാൾസൺ പ്രതികരിച്ചു. പോസ്റ്റ് കാണുക വാൾ സ്ട്രീറ്റിൽ നടന്ന ടൂർണമെന്റിന്റെ 9-ാം റൗണ്ടി ലാണ് കാൾസൺ […]
Read more

കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവം: എന്‍ഐടി സംഘം പരിശോധന നടത്തും

കോഴിക്കോട്: വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ എന്‍ഐടി സംഘം പരിശോധന നടത്തും. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. കാരവാന്റെ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് എങ്ങനെ എത്തിയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്. പരിശോധനയ്ക്കുശേഷം വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ടയ്ക്കകം എന്‍ഐടി സംഘം അധികൃതര്‍ക്ക് കൈമാറും. ജനറേറ്ററില്‍ നിന്നാണ് വിഷ പുക വന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിഷ പുക എങ്ങനെ കാരവാനിന്റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കര്‍ണ്ടെത്താനാണ് വിശദമായ പരിശോധന.
Read more

എയർ ഇന്ത്യ പൈലറ്റിന്റെ ആത്മഹത്യ; പ്രേരണാക്കുറ്റം ചുമത്തിയ ആൾക്ക് ജാമ്യം

മുംബൈ : എയർ ഇന്ത്യ പൈലറ്റ് ആയിരുന്ന സൃഷ്ടി തുലിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ട ആദിത്യ പണ്ഡിറ്റിന് മുംബൈ കോടതി ജാമ്യം അനുവദിച്ചു. മതിയായ തെളിവുകൾ ഇല്ലാത്തതിനാലും ആത്മഹത്യ കുറുപ്പോ പ്രതിക്കെതിരെ മുൻകൂർ പരാതികളോ ഇല്ലാത്തതിനാൽ ആണ് ജാമ്യം അനുവദിച്ചത്. നവംബർ 25നാണ് സൃഷ്ടി ആത്മഹത്യ ചെയ്യുന്നത്. സൃഷ്ടിയും ആദിത്യ പണ്ഡിറ്റും സുഹൃത്തുക്കളായിരുന്നു . നവംബർ 25ന് ഇവർ തമ്മിൽ വഴക്കുണ്ടാവുകയും തുടർന്ന് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി സൃഷ്ടി ഡൽഹിയിലേക്ക് പോകുകയും ചെയ്തു. ആദിത്യനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix