Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ലൈം​ഗികാതിക്രമം;പ്രശസ്ത സീരിയൽ താരം അറസ്റ്റിൽ

നടിക്കുനേരെ ലൈം​ഗികാതിക്രമം നടത്തുകയും സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ പ്രശസ്ത കന്നഡ സീരിയൽ താരം ചരിത് ബാലപ്പ അറസ്റ്റിൽ. വെള്ളിയാഴ്ച രാജരാജേശ്വരി ന​ഗർ പോലീസാണ് 29 കാരിയായ നടിയുടെ പരാതിയിൽ ചരിതിനെ അറസ്റ്റ് ചെയ്തത്. 2023-2024-കാലത്താണ് കുറ്റകൃത്യങ്ങൾ നടന്നതെന്ന് ഡി.സി.പി എസ്. ​ഗിരീഷ് പറഞ്ഞു. ഈ മാസം 13-നാണ് യുവനടി പരാതി നൽകിയത്. സെക്ഷൻ 115 (2) (മറ്റൊരാൾക്ക് സ്വമേധയാ മുറിവേൽപ്പിക്കുക), 308 (2) (ഭീഷണിയോ ഭയമോ ഭീഷണിപ്പെടുത്തലോ ഉപയോഗിച്ച് ആരോടെങ്കിലും സ്വത്തും പണവും […]
Read more

ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് ​ഇല്ല

തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സർക്കാരുമായുള്ള ഭിന്നത കണക്കിലെടുത്താണ് ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന തീരുമാനം. ഗവർണർ കാലാവധി കഴിഞ്ഞ് നാളെ ഒരു പരിഗണനയും ലഭിക്കാതെ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും യാത്രയാകും. ധനമന്ത്രിയോട് തനിക്ക് പ്രീതി നഷ്ടപ്പെട്ടു എന്ന് പരസ്യമായി പ്രഖ്യാപിച്ചും, മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെയും വിമർശിച്ചും ഗവർണറും സർക്കാരും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ഒരു നല്ല യാത്രയയപ്പ് ആരിഫ് മുഹമ്മദ് […]
Read more

ലഹരി ഉപയോഗിച്ച് ആശുപത്രിയിലെത്തി സീരിയല്‍ നടിയുടെ പരാക്രമം

കണ്ണൂര്‍: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം. മട്ടന്നൂരില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവനക്കാരോടും രോഗികളോടും ഇവര്‍ തട്ടിക്കയറുകയായിരുന്നു. നടി ലഹരി ഉപയോഗിച്ചിരുന്നതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. താന്‍ തുടര്‍ച്ചയായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചുവരികയാണെന്നും ആശുപത്രിയില്‍ എത്തിച്ചവര്‍ക്കൊപ്പം പോകില്ലെന്നും പൊലീസ് സംരക്ഷണം ആവശ്യമുണ്ടെന്നും നടി ആവശ്യപ്പെട്ടതായി ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
Read more

കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്ന് വീണ് വിദ്യാർഥി മരിച്ചു

കൊല്ലം : കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്ന് വീണ് പ്ലസ് ടു വിദ്യാർഥി മരിച്ചു. ചാത്തിനാംകുളം സ്വദേശി അനന്ദുവാണ്‌ മരിച്ചത്. കൊല്ലം ചാത്തിനാംകുളം അംബേദ്കർ കോളനിയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലാണ് സംഭവം. ഈ ഫാക്ടറി നാളുകളായി പൂട്ടി കിടക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് ഫാക്ടറിയുടെ പരിസരത്ത് സുഹൃത്തുക്കൾക്ക് ഒപ്പം ഇരിക്കുകയായിരുന്നു അനന്ദു. ഇതിനിടെയാണ് ചിമ്മിനി തകർന്ന് വീണത്. സംഭവം ഉണ്ടായ ഉടൻ എല്ലാവരും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. അനന്ദു കൂടെയുണ്ടെന്നാണ് സുഹൃത്തുക്കൾ കരുതിയത്. രാത്രിയോടെയാണ് അനന്ദുവിനെ കാണാനില്ലെന്ന് […]
Read more

കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ സിനിമ: കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്റെ ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രം തിരുവനന്തപുരം പൂജപ്പുര സെൻട്രല്‍ ജയില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില്‍ വച്ച്‌ ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ചടങ്ങില്‍ നിർമാതാവ് ടോമിച്ചൻ മുളകുപാടം ഭദ്രദീപം കൊളുത്തി. തിരക്കഥാകൃത്ത് ഡോ. കെ അമ്പാടി ഫസ്റ്റ് ക്ലാപ്പ് നല്‍കി മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള […]
Read more

കെ സുരേന്ദ്രനും മത്സരിക്കാം, ബിജെപി സംസ്ഥാന ഘടകത്തെ വിഭജിക്കും: കോര്‍ കമ്മിറ്റി

കൊച്ചി: ഓണ്‍ലൈനായി ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയിൽ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനമായി. ഇനി മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാം. മണ്ഡലം, ജില്ലാ, സംസ്ഥാന തലത്തിൽ നേതൃസ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ല എന്നായിരുന്നു നേരത്തെ ഉള്ള തീരുമാനം. ഇതോടെ കെ സുരേന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവും. ബിജെപി സംസ്ഥാന ഘടകത്തെ 30 ജില്ലകളായി വിഭജിക്കാനും തീരുമാനമായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ […]
Read more

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ കസ്റ്റഡിയിലെടുത്തത്. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് പൊലീസ് നടപടി. നവംബര്‍ 19-ന് നടന്ന സംഭവത്തെ സംബന്ധിച്ച് പുറത്തറിഞ്ഞാല്‍ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറയുന്നു.
Read more

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികൾ പിടിയിൽ

മസ്കറ്റ്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒമാനിൽ രണ്ട് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പോലീസിന്റെ നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വകുപ്പ് ആണ് ഏഷ്യൻ പൗരന്മാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. വൻ തോതിൽ ഹെറോയിനും, 29,000-ലധികം സൈക്കോട്രോപിക് ഗുളികകളും ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചു.
Read more

ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ അണക്കെട്ട് വരുന്നു

ഇന്ത്യയ്ക്കും ബംഗ്ലദേശിനും ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ അണക്കെട്ടു വരുന്നു. ഇന്ത്യൻ അതിർത്തിയോടടുത്ത് ടിബറ്റ് മേഖലയിലാണ് അണക്കെട്ടു വരുന്നെതെന്നാണ് റിപ്പോർട്ട് . 13,700 കോടി ഡോളറിന്റെ നിർമാണ പദ്ധതിക്കു ചൈനീസ് സർക്കാർ അംഗീകാരം നൽകിയതായി ദേശീയ വാർത്താ ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. യാർലുങ് സാങ്ബോ നദിയുടെ താഴ്ന്ന പ്രദേശങ്ങളിൽ ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നതിനാണ് അനുമതി . ലോകത്തെ ഏറ്റവും വലിയ നിർമാണപദ്ധതിയായാണു ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്.ഹിമാലയൻ നിരകളിലെ വൻ കൊക്കയോടു ചേർന്ന്, ബ്രഹ്മപുത്ര നദി ദിശമാറി അരുണാചൽപ്രദേശിലേക്ക് […]
Read more

ദക്ഷിണ കൊറിയൻ ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂയെ ഇംപീച്ച് ചെയ്യാൻ പാർലമെന്റ്

ദക്ഷിണ കൊറിയൻ പാർലമെന്റിൽ ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂയെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. 300 അംഗ പാർലമെൻ്റിലെ 192 പേര് വെള്ളിയാഴ്ച ഹാനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. പാർലമെന്റിലെ ഭൂരിപക്ഷം പേരും ഹാന് എതിരായാണ് വോട്ട് ചെയ്തത്. അതേസമയം ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. പ്രസിഡന്റ് യൂൻ സുക്-യോൾ ഹ്രസ്വകാല സൈനിക നിയമം ഏർപ്പെടുത്തിയതിൻ്റെ പേരിൽ ഡിസംബർ 14-ന് ഇംപീച്ച് ചെയ്യപ്പെട്ടിരുന്നു . തുടർന്നാണ് പ്രധാനമന്ത്രി ആയിരുന്ന ഹാൻ ആക്ടിംഗ് പ്രസിഡന്റായി നിയമിതനായത്. ഹാനിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix