Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഏജിസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സൂപ്പർ പ്രൊട്ടക്ട് പ്ലസ് പ്ലാൻ പോളിസിബസാറിൽ അവതരിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഡിജിറ്റൽ വിതരണ ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി ഏജിസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിന്റെ ടേം ഇൻഷുറൻസ്പദ്ധതിയായ സൂപ്പർ പ്രൊട്ടക്ട് പ്ലസ് പ്ലാൻ പോളിസിബസാറിൽ അവതരിപ്പിച്ചു. ശമ്പളവരുമാനക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പുതിയ പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്‌ഫോമായ പോളിസിബസാറുമായുള്ള കൂട്ടായ്മയിലൂടെ ഇൻഷുറൻസ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആദ്യ വർഷത്തെ പ്രീമിയത്തിൽ 12 ശതമാനവും ഇളവും ഒപ്പം ഏറ്റവും കുറഞ്ഞ നിരക്കും ഈ പദ്ധതി ഉറപ്പുനൽകുന്നു. പ്രതിവർഷം 53,000 രൂപ വരെ മൂല്യമുള്ള ആരോഗ്യ പരിപാലന സേവനങ്ങൾ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കും. മാരകമായ രോഗങ്ങൾക്ക് ഇൻബിൽറ്റ് പരിരക്ഷയും മികച്ച സേവനം ഉറപ്പാക്കുന്ന 99.82 ശതമാനം ക്ലെയിം സെറ്റിൽമെന്റ് നിരക്കും ഈ പ്ലാനിനുണ്ട്. നിലവിലുള്ള നികുതി വ്യവസ്ഥകൾ പ്രകാരം ഈ ടേം ഇൻഷുറൻസിന് ജിഎസ്ടി ബാധകമല്ല.

പോളിസിബസാറിന്റെ വിപുലമായ ഓൺലൈൻ ശൃംഖല പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും താരതമ്യം ചെയ്യാനും വാങ്ങാനും ഇതിലൂടെ സാധിക്കും.

ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഡിജിറ്റൽ വിതരണ ചാനൽ വിപുലീകരിക്കാനും കൂടുതൽ പേരിലേക്ക് ഇൻഷുറൻസ് എത്തിക്കാനും കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നു. ‘പ്രോമിസസ് മെയ്ഡ് പോസിബിൾ’ എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ ഈ പുതിയ ഡിജിറ്റൽ മുന്നേറ്റം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix