Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ചെടുത്ത രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ രാത്രിയിൽ ലോറിയിൽ കടത്തിക്കൊണ്ടുപോയി. സിഎച്ച്ആർ മേഖലയിൽ അനധികൃതമായി മരം മുറിച്ചതിനെ തുടർന്നാണ് വനംവകുപ്പ് രണ്ട് യന്ത്രങ്ങളും പിടിച്ചെടുത്തത്.

സീൽ ചെയ്ത് താഴിട്ട് പൂട്ടിയ നിലയിലായിരുന്ന യന്ത്രങ്ങളാണ് രാത്രിയിൽ ലോറിയിൽ കടത്തിയത്. പട്രോളിങ്ങിനിടെ ദേവികുളം റേഞ്ച് ഓഫീസർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് ലോറിയിൽ കൊണ്ടുപോയ ഒരു മണ്ണുമാന്തി യന്ത്രം വനംവകുപ്പ് പിടികൂടി. രണ്ടാമത്തെ യന്ത്രം തിരികെ എത്തിക്കാൻ ലോറി ഡ്രൈവറോട് ഉദ്യോഗസ്ഥർ നിർദേശിച്ചു. എന്നാൽ യന്ത്രം അതേ സ്ഥലത്ത് തിരിച്ചെത്തിച്ച ശേഷം ലോറിയുമായി ഇയാൾ കടന്നുകളഞ്ഞു. പിടികൂടിയ മണ്ണുമാന്തി യന്ത്രം വനംവകുപ്പ് ഉടുമ്പൻചോല പൊലീസിന് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix