Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും വിവര്‍ത്തനത്തിന് മോദിയുടെ അഭിനന്ദനം

കുവൈത്ത് സിറ്റി: രാമായണവും മഹാഭാരതവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കുവൈത്ത് സ്വദേശികളെ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബ്ദുള്ള അല്‍ ബാരൂണ്‍, അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫ് എന്നീ യുവാക്കളെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. വിവര്‍ത്തനം ചെയ്ത കോപ്പികളില്‍ മോദി ഒപ്പിട്ടു നല്‍കി. രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും വിവര്‍ത്തനം ചെയ്യുന്ന ഉദ്യമങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ആഗോള ജനപ്രീതിയെ എടുത്തുകാട്ടുന്നതായും മോദി കുറിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
Read more

പ്രധാനമന്ത്രിക്ക് കുവൈത്തിന്റെ ആദരവ്; ഉയർന്ന സിവിലിയൻ ബഹുമതി സ്വീകരിച്ചു

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയർന്ന സിവിലിയൻ ബഹുമതി. കുവൈത്തിന്‍റെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് അമീർ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കുവൈത്ത് പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന 20-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്. കുവൈത്ത് സന്ദര്‍ശിക്കാനെത്തിയ മോദിക്ക് ബയാന്‍ പാലസില്‍ ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ കുവൈത്ത് അമീറും പങ്കെടുത്തു.
Read more

മുനമ്പത്തേ സമരത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

കൊച്ചി: മുനമ്പത്തേത് ഒരു പ്രദേശിക പ്രശ്നമല്ല, അതൊരു ഭരണഘടന പ്രശ്നംകൂടിയാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ. സമരത്തിന്റെ ആദ്യ ദിവസം മുതൽ മുനമ്പത്തുകാർക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. മുനമ്പം സമര ഭൂമിയിൽ നേരിട്ടെത്തി സമരക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതാവ് അഡ്വ. ഷോൺ ജോർജ്, മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് എന്നിവർക്കൊപ്പമാണ് രാജീവ്‌ ചന്ദ്രശേഖർ മുനമ്പത്തെ സമര പന്തലിൽ എത്തിയത്. മുനമ്പത്ത് നടക്കുന്നത് […]
Read more

സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ. യു പി സ്കൂളിലാണ് സംഭവം. നല്ലേപ്പള്ളി സ്വദേശികളായ കെ അനിൽകുമാർ,സുശാസനൻ , തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്രിസ്‌മസ്‌ ആഘോഷം നടക്കുന്നതിടെയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാക്കൾ എത്തി പ്രശ്നം ഉണ്ടാക്കിയത്. ക്രിസ്മസ് അല്ല ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു അതിക്രമം. വിദ്യാർഥികളുടെ മുന്നിൽ […]
Read more

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്

തിരുവനന്തപുരം : എ‍‍ഡിജിപി എംആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. കേസിൽ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കുള്ളിൽ ‍ഡിജിപിക്ക് കൈമാറും. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി അടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. പി വി അൻവർ എംഎൽഎ ഉന്നയിച്ച […]
Read more

ശബരിമലയിലേക്ക് തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു

ശബരിമല : ശബരിമലയിൽ മണ്ഡലവിളക്കിന് അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. പുലർച്ചെ അഞ്ചുമണി മുതൽ വിശ്വാസികൾക്ക് തങ്ക അങ്കി ദർശിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. ഘോഷയാത്ര ഡിസംബർ 25 ബുധനാഴ്ച ഒന്നരയോടെ പമ്പയിലെത്തിച്ചേരും. മൂന്നര വരെ പമ്പയിൽ തങ്ക അങ്കി ദർശനത്തിന് അവസരം ഉണ്ടാകും. ദർശനത്തിനുശേഷം ഘോഷയാത്ര പുറപ്പെട്ട് 6.15ന് സന്നിധാനത്തെത്തും. ആറരക്ക് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും.
Read more

റഷ്യയ്‌ക്കെതിരെ യുക്രൈൻ ആക്രമണം; കസാനിൽ ഡ്രോൺ ആക്രമണം

മോസ്‌കോ: റഷ്യയിൽ യുക്രൈനിന്റെ ആക്രമണം. റഷ്യൻ തലസ്ഥാനമായ മോസ്‌കോയില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള കസാനിലാണ് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം നടന്നത്. 9/11 ഭീക്രമണത്തിന് സമാനമായി കസാനിലെ ബഹുനില കെട്ടിടങ്ങളിലേക്ക്‌ യുക്രൈന്‍ ഡ്രോണ്‍ ഇടിച്ചുകയറുന്ന വീഡിയോ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കസാനില്‍ യുക്രൈന്റെ എട്ട് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറു ഡ്രോണുകള്‍ ജനവാസമുള്ള കെട്ടിടങ്ങളിലാണ് പതിച്ചിരിക്കുന്നത്. ഒരു ഡ്രോണ്‍ വെടിവെച്ചിട്ടതായും കസാന്‍ ഗവര്‍ണര്‍ അറിയിച്ചു. സംഭവത്തിൽ കസാന്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. അതേസമയം റഷ്യ […]
Read more

ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 6 പേർ മരിച്ചു

ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 6 പേർ മരിച്ചു . ടി.ബേഗൂരുവിന് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് വോൾവോ കാറിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന 6 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ക്രെയിനുകൾ ഉപയോഗിച്ച് കണ്ടെയ്നർ ലോറിയെ കാറിന് മുകളിൽ നിന്നും മാറ്റി. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നെലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

ആന്റിബയോട്ടിക് അമിത ഉപയോഗം; പഞ്ചായത്തുകളില്‍ സാക്ഷരത യജ്ഞം

ആന്റിബയോട്ടിക് അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ സാക്ഷരത യജ്ഞം നടത്തും. ‘സൗഖ്യം സദാ’ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തില്‍ വച്ച് നടക്കും. ക്യാമ്പയിൻ ഉത്‌ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങള്‍ തിരിച്ചറിയുന്നതിലൂടെ സ്വയം പാകപ്പെടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി അവരിലൂടെ സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്നതാണ് ക്യാമ്പയിനിന്റെ ലക്‌ഷ്യം. […]
Read more

കല്യാണ ഡ്രസ്സ് കോഡിന്റെ പേരില്‍ തര്‍ക്കം, കാറും ബൈക്കും ട്രാവലറും അടിച്ചു തകര്‍ത്തു

പാലക്കാട്: കോട്ടായിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയുളള ഡ്രസ്സ് കോഡിനെ ചൊല്ലിയുളള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സുഹൃത്തുക്കള്‍ ഒരുമിച്ച് തീരുമാനിച്ച് വാങ്ങിയ ഡ്രസിന് പണം നല്‍കാത്തതിലുളള പകയാണ് അക്രമത്തില്‍ കലാശിച്ചത്. വീട്ടിലെ വാഹനങ്ങളെല്ലാം അക്രമിസംഘം അടിച്ചുതകര്‍ത്തു. കോട്ടായി സ്വദേശി മന്‍സൂറിന്റെ വീട്ടിലെ കാര്‍, ബൈക്ക്, ട്രാവലര്‍, ടിപ്പര്‍ലോറി തുടങ്ങിയവയാണ് അക്രമിസംഘം അടിച്ചുതകര്‍ത്തത്.ഡോറിന്റെ ലോക്കുകളും ജനാലകളും തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അക്രമിസംഘം വാഹനങ്ങള്‍ അടിച്ചുതകര്‍ത്തത്. സംഘമായെത്തി വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തതെന്നാണ് മന്‍സൂറിന്റെ സഹോദരന്‍ പറയുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix