Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

പീക്കി ബ്ലൈൻഡേഴ്‌സ് നിർമ്മാണം പൂർത്തിയായി

നെറ്റ്ഫ്ലിക്‌സിന്റെ പീക്കി ബ്ലൈൻഡേഴ്‌സ് എന്ന ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായതായി നിർമ്മാതാക്കൾ. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കിലിയൻ മർഫിയും ബാരി കിയോഗനും ഉൾപ്പെടുന്ന ബിടിഎസിനൊപ്പമാണ് പ്രഖ്യാപന പോസ്റ്റ് വന്നത്. പീക്കി ബ്ലൈൻഡേഴ്‌സ് സ്രഷ്ടാവ് സ്റ്റീവൻ നൈറ്റിന്റെ തിരക്കഥയിൽ ടോം ഹാർപ്പർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റെബേക്ക ഫെർഗൂസൺ, ടിം റോത്ത്, സ്റ്റീഫൻ ഗ്രഹാം, സോഫി റണ്ടിൽ, നെഡ് ഡെന്നിഹി, പാക്കി ലീ, ഇയാൻ പെക്ക്, ജെയ് ലൈക്കുർഗോ എന്നിവരാണ് മറ്റു താരങ്ങൾ. ‘പീക്കി ബ്ലൈൻഡേഴ്സ് എന്ന സിനിമയുടെ […]
Read more

തൃശൂര്‍ ജില്ലയിലെ ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കാന്‍ നിര്‍ദേശവുമായി ഹൈക്കോടതി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ തീരദേശത്തിലുള്ള ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ശ്രീനാരായണപുരം പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് പുറപ്പെടുവിച്ച ഉത്തരവ് നാട്ടിക ഫര്‍ക്ക പദ്ധതിയ്ക്ക് കീഴില്‍ വരുന്ന മറ്റു പഞ്ചായത്തുകളായ ഏങ്ങണ്ടിയൂര്‍, വാടാപ്പള്ളി, എടത്തിരുത്തി, തളിക്കുളം, നാട്ടിക, വലപ്പാട്, മതിലകം, കയ്പമംഗലം, പെരിഞ്ഞനം തുടങ്ങിയിടങ്ങളിലും നടപ്പാക്കണമെന്ന് ഉത്തരവിട്ടു. പൈപ്പ് ലൈന്‍ വഴിയോ ടാങ്കര്‍ ലോറിയിലോ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നായിരുന്നു […]
Read more

ശബരിമലയില്‍ വന്‍ തിരക്ക്: മണ്ഡല പൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു

ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ വന്‍ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു. സന്നിധാനത്ത് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. തിരക്ക് വര്‍ധിച്ചതോടെ സ്‌പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ സീസണിലാകെ വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതല്‍ ഭക്തരെത്താനുള്ള സാധ്യത മുന്നില്‍ കണ്ടുമാണ് നിയന്ത്രണം. ഈ മാസം 25ന് വെര്‍ച്വല്‍ ക്യൂ വഴി […]
Read more

ഭണ്ഡാരത്തിൽ പോയ ഐഫോൺ തിരികെ നൽകിയില്ല; ഫോൺ ദൈവത്തിന്റേതെന്ന് ക്ഷേത്ര അധികൃതർ

ചെന്നൈ: ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ അബദ്ധത്തിൽ വീണുപോയ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച് ക്ഷേത്ര അധികൃതർ. സംഭാവനപ്പെട്ടിയിൽ വീഴുന്നതെന്തും ദൈവത്തിൻ്റേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭക്തൻ്റെ അപേക്ഷ ക്ഷേത്രം നിരസിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് വിനായഗപുരം സ്വദേശിയായ ദിനേശിന്റെ ഐഫോൺ നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം ക്ഷേത്രദർശനം നടത്തി ഭണ്ഡാരത്തിൽ വഴിപാട് ഇടുന്നതിനിടെ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്ന് അബദ്ധത്തിൽ ഐഫോൺ ഭണ്ഡാരത്തിൽ വീഴുകയായിരുന്നു (Tamil Nadu temple refuses to return iPhone dropped in temple […]
Read more

ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിലെ ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവ്: പ്രതിഷേധവുമായി സമരസമിതി

വയനാട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവ് എന്ന് ആരോപിച്ച് പ്രതിഷേധം. ദുരന്തബാധിതരുടെ സമര സമിതിയാണ് പ്രതിഷേധിക്കുന്നത്. 388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതില്‍ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പലരുടെയും പേര് ഒഴിവാക്കിയെന്ന പരാതിയുമായി പഞ്ചായത്തിന് മുന്നില്‍ സമര സമിതി പ്രതിഷേധിച്ചു. 15 ദിവസത്തിനുള്ളില്‍ വിട്ടുപോയവരുടെ പേരുകള്‍ നല്‍കാമെന്നും 30 ദിവസത്തിനുള്ളില്‍ അന്തിമ പട്ടിക തയ്യാറാക്കുമെന്നുമാണ് അറിയിപ്പ്. മാനന്തവാടി സബ് കളക്ടര്‍ക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. റവന്യു ഉദ്യോഗസ്ഥരും […]
Read more

ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്; ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട ചിത്രം

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് (Barack Obama names All We Imagine as Light as one of his favourite films of 2024). പായല്‍ കപാഡിയ ഒരുക്കിയ സിനിമയിൽ മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ, ‍ഹൃ​ദു ഹാറൂൺ, അനീസ് നെടുമങ്ങാട് എന്നിവർ പ്രധാന താരങ്ങളാണ്. 77-ാമത് കാന്‍സ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതിലൂടെയാണ് ഓള്‍ വി ഇമാജിന്‍ അസ് […]
Read more

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം : പ്രതിക്ക് ഇരട്ട ജീവപര്യന്തം

കോട്ടയം : കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലെ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം ശിക്ഷ. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതിയുടെയാണ് വിധി. വിവിധ വകുപ്പുകളിലായി 8 വർഷവും 3 മാസവും ശിക്ഷ ആദ്യം അനുഭവിക്കണം. അതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം. പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഇത് അപൂര്‍വ്വമായ കേസായി കണക്കാക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ കേസിൽ താൻ നിരപരാധിയാണെന്നും തന്റെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രതി […]
Read more

സുരേഷ് ഗോപിയുടെ അംബുലന്‍സ് യാത്ര; വരാഹി സിഇഒ അഭിജിത്തിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു

സുരേഷ് ഗോപി അംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് നടപടിക്കൊരുങ്ങുന്നു. വരാഹി അസോസിയേറ്റ്‌സ് സി ഇ ഒ അഭിജിത്തിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രക്കെതിരെ പരാതി ഉയര്‍ന്നത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്‌സായിരുന്നു. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താന്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ആംബുലന്‍സ് […]
Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ

63-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. ജനുവരി നാല് മുതല്‍ എട്ട് വരെയാണ് കലോത്സവം നടക്കുന്നത്. മത്സരങ്ങള്‍ രാവിലെ 9.30 ന് ആരംഭിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ കൃത്യസമയത്ത് തുടങ്ങി അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ഫസ്റ്റ് കോളും സെക്കന്‍ഡ് കോളും തേര്‍ഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും 101, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും 110, […]
Read more

നിക്ഷേപകന്റെ ആത്മഹത്യ : നടപടി വേണമെന്ന് കെ സുരേന്ദ്രൻ

കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിലെ നിക്ഷേപകന്‍ പണം തിരികെ ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നിക്ഷേപിച്ച പണം ആവശ്യപ്പെട്ട നിക്ഷേപകന് പണം നല്‍കിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായാണ് അറിയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കരുവന്നൂര്‍ സഹകരണ ബാങ്കിലും നേമത്തും കണ്ടലയിലുമുള്‍പ്പെടെ കേരളത്തില്‍ നിരവധി സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix