Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ധനുഷ് സംസാരിക്കാൻ തയ്യാറായില്ല; തര്‍ക്കത്തില്‍ വിശദീകരണവുമായി നയൻതാര

ധനുഷുമായുള്ള പ്രശ്നം ഡോക്യുമെന്‍ററി വേണ്ടിയുള്ള പ്രചാരണ സ്റ്റണ്ട് ആയിരുന്നില്ലെന്ന് നയൻതാര. ധനുഷിന്റെ പ്രശ്‌നം അറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ധനുഷ് സംസാരിക്കാൻ തയാറായില്ലെന്നും നയൻതാര വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളല്ല താനെന്നും ധനുഷിൻ്റെ മാനേജരെ വിളിച്ച് ധനുഷിനോദ് സംസാരിക്കാൻ ശ്രമിച്ചെന്നും പ്രശനങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെന്നും നയൻ‌താര വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് സെക്കന്റ് ദൃശ്യങ്ങള്‍ക്ക് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട ധനുഷിന്റെ പ്രവൃത്തിക്കെതിരെ നയൻ‌താര ആഞ്ഞടിച്ചിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമായാ മുഖമല്ല […]
Read more

അബ്ദുൽ റഹീമിന്റെ മോചന കേസ് പരിഗണിക്കുന്നത് മാറ്റി വച്ചു

സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് പരി​ഗണിക്കുന്നത് കോടതി വീണ്ടും മാറ്റി വച്ചു. സാങ്കേതിക തടസ്സം മൂലമാണ് കേസ് പരിഗണിക്കൂന്നത് മാറ്റിയത്. ഇന്ന് പരിഗണിക്കാൻ ഇരുന്ന എല്ലാ കേസും കോടതി മാറ്റിവെച്ചിട്ടുണ്ട്. മറ്റു തടസങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ന് അന്തിമ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിന്റെ കുടുംബം. അടുത്ത ദിവസം തന്നെ മറ്റൊരു തീയതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ. ജൂലൈ രണ്ടിന് അബ്ദുറഹീമിന് വധശിക്ഷയിൽ നിന്ന് മോചനം […]
Read more

ഓപ്പൺ എഐയുടെ സർവീസ് മുടക്കം; സേവനങ്ങൾ പുനഃസ്ഥാപിച്ചു

ഐഫോൺ, ഐപാഡ്, മാക് എന്നിവയുമായി സംയോജനം പ്രഖ്യാപിച്ചതിനു പിന്നാലെ ലോകമെമ്പാടും സേവനം തകരാറിലായി ചാറ്റ്‌ജിപിടി. സേവനം ആക്‌സസ് ചെയ്യാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ കമ്പനി തകരാർ അംഗീകരിക്കുകയും ബഗ് പാച്ച് ചെയ്യുകയും എഐ ചാറ്റ്ബോട്ട് തിരികെ കൊണ്ടുവരികയും ചെയ്തു. “ഞങ്ങൾ ഇപ്പോൾ ഒരു തകരാർ നേരിടുന്നു. ഞങ്ങൾ പ്രശ്നം തിരിച്ചറിഞ്ഞു, ഒരു പരിഹാരത്തിനായി പ്രവർത്തിക്കുന്നു. ക്ഷമിക്കണം, വിവരങ്ങൾ ഞങ്ങൾ നിങ്ങളെ അപ്‌ഡേറ്റ് ചെയ്യും!” എന്ന് ഓപ്പൺ എ ഐ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഓപ്പൺഎഐയുടെ രണ്ടാമത്തെ വലിയ സർവീസ് […]
Read more

കീർത്തി സുരേഷ് വിവാഹിതയായി

തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും സുഹൃത്തായ ആന്റണി തട്ടിലും വിവാഹിതരായി. ഗോവയിലെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ കീര്‍ത്തി തന്നെ തന്റെ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ടു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാമേഖലയില്‍നിന്നുള്ള ഏറ്റവും അടുപ്പമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. നടൻ വിജയ് വിവാഹത്തിനായി നേരത്തെ എത്തിച്ചേർന്നതായി തമിഴ് മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. 15 വര്‍ഷമായി കീര്‍ത്തിയുടെ സുഹൃത്താണ് ആന്റണി. കൊച്ചിയില്‍നിന്നുള്ള ആന്റണി ബിസിനസുകാരനും ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയുമാണ്. നടി മേനകയുടെയും ജി. സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി.
Read more

നടിയെ ആക്രമിച്ച കേസ്: ആര്‍ ശ്രീലേഖയ്‌ക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് നോട്ടീസ്. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് ശ്രീലേഖ പ്രതികരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീലേഖയ്ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. അതേസമയം, തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹര്‍ജിയില്‍ […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മഴമുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 […]
Read more

ചാണ്ടി ഉമ്മനെ അനുകൂലിച്ചതിനെതിരെ യൂത്ത് കോൺഗസ് നേതാവിന് പാർട്ടി നടപടി

ചാണ്ടി ഉമ്മൻ എം എൽ എയെ അനുകൂലിച്ചതിനെതിരെ യൂത്ത് കോൺഗസ് നേതാവ് ജെ എസ് അഖിലിനെതിരെ പാർട്ടി നടപടി. കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അഖിലിനെ പുറത്താക്കി. ചാണ്ടി ഉമ്മനെ പിന്തുണച്ച് കൊണ്ട് അഖിൽ ചാനൽ ചർച്ചയിൽ പങ്കെടുത്തതിനെതിരെയാണ് ഈ നടപടി. മാധ്യമ വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണ് അഖില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള അഡ്വ. ദീപ്തി മേരി വര്‍ഗീസാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അഖിലിനെ പുറത്താക്കിയത്.
Read more

വ്യാജ വാർത്തകളെ നിയമപരമായി നേരിടുമെന്ന് സായിപല്ലവി

തനിക്കെതിരെ വരുന്ന വ്യാജ വാർത്തകളെ നിയമപരമായി നേരിടുമെന്ന് നടി സായിപല്ലവി. ഇത് വരെ തനിക്ക് എതിരായി വരുന്ന വ്യാജ വാർത്തകളിലും വസ്തുതാവിരുദ്ധമായ പ്രസ്താവനകളിലും എപ്പോഴും നിശബ്ദത പാലിക്കാറാണ് പതിവ്. എന്നാൽ ഇനി ഇത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്ന് സായ് പല്ലവി പറഞ്ഞു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന ചിത്രത്തിൽ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. ഈ ചിത്രത്തിന് വേണ്ടി നടി മാംസാഹാരം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വാർത്ത വ്യാപകമായതോടെ […]
Read more

പുഷ്പ -2 കാണാനെത്തിയ യുവതി മരിച്ച സംഭവം: ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി അല്ലു അര്‍ജുന്‍

ഹൈദരാബാദ്: പുഷ്പ -2വിന്റെ റിലീസ് ദിവസം തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സംഭവത്തില്‍ നേരത്തെ അല്ലു അര്‍ജുനെയും തിയേറ്റര്‍ മാനേജ്മെന്റിനെയും സുരക്ഷാ ജീവനക്കാരെയും പ്രതി ചേര്‍ത്ത് കേസ് എടുത്തിരുന്നു. ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയേറ്ററിലെ തിരക്കില്‍പ്പെട്ട് മരിച്ചത്. തിയേറ്റര്‍ പരിസരത്ത് അല്ലു അര്‍ജുനെ കാണാന്‍ വലിയ ഉന്തും തള്ളുമുണ്ടായി. […]
Read more

വൈക്കം പെരിയാര്‍ സ്മാരകം എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു

വൈക്കം : വൈക്കം വലിയകവലയിലെ നവീകരിച്ച പെരിയാര്‍ ഇ.വി രാമസാമി സ്‌മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിമോചന ചരിത്രത്തിലെ പ്രധാന ഏടായ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ പെരിയാറിന്റെ സ്മാരകം എം കെ സ്റ്റാലിനും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് നാടിന് സമർപ്പിച്ചത്. ഉദ്ഘാടന ചടങ്ങിന് ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കും. തമിഴ്‌നാട് സര്‍ക്കാര്‍ 8.14 കോടി രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിച്ചത്. വൈക്കം സത്യഗ്രഹ […]
Read more

Recent News

Advertisement
WhiteswanTV Footer