Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഇന്ത്യ) ലിമിറ്റഡ് ഐപിഒ ഡിസംബര്‍ 13 മുതല്‍

കൊച്ചി: ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഇന്ത്യ) ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ഡിസംബര്‍ 13 മുതല്‍ 17 വരെ നടക്കും. ഐപിഒയിലൂടെ 4,225 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1,475 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെ 2,750 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 397 രൂപ 417 മുതല്‍ രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് […]
Read more

ടിവിഎസ് മോട്ടോര്‍ കമ്പനി ന്യൂജെന്‍ ടിവിഎസ് ആര്‍ടി-എക്സ്ഡി4 എഞ്ചിന്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു

കൊച്ചി: ഇരുചക്ര, മുച്ചക്ര വിഭാഗങ്ങളില്‍ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ന്യൂജെന്‍ ടിവിഎസ് ആര്‍ടി-എക്സ്ഡി4 എഞ്ചിന്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഗോവയില്‍ നടക്കുന്ന ടിവിഎസ് മോട്ടോസോള്‍ 4.0ന്‍റെ ആദ്യ ദിനത്തിലായിരുന്നു കമ്പനിയുടെ റേസിങ് പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുളള പുതിയ പ്ലാറ്റ്ഫോമിന്‍റെ അവതരണം. സുഖപ്രദമായ യാത്രക്കായി ആവേശകരമായ പ്രകടനവും സമാനതകളില്ലാത്ത പരിഷ്ക്കരണവും കൃത്യതയും ഉറപ്പാക്കുന്ന എഞ്ചിന്‍ പ്ലാറ്റ്ഫോമായിരിക്കും ഇത്. ടിവിഎസ് ആര്‍ടി-എക്സ്ഡി4 300 ആണ് പുതിയ പ്ലാറ്റ്ഫോമിലെ ആദ്യ എഞ്ചിന്‍. ഡൗണ്‍ഡ്രാഫ്റ്റ് പോര്‍ട്ടോടുകൂടിയ ഡ്യുവല്‍ […]
Read more

പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു

തിരുവല്ല: തിരുവല്ല തിരുമൂലപുരത്ത് പെണ്‍കുട്ടിയെ വിഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. 23കാരനായ കുമളി കൊല്ലംപട്ടട പുഷ്പശേരിൽ വീട്ടിൽ അഭിജിത്ത് ആണ് മരിച്ചത്. വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞിരുന്നു. പെണ്‍കുട്ടി ഉടന്‍ അഭിജിത്തിന്റെ താമസസ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും അഭിജിത്ത് ആത്മഹത്യ ചെയ്തിരുന്നു. തിരുമൂലപുരത്ത് വാടകക്കാണ് അഭിജിത്ത് താമസിച്ചിരുന്നത്. ജര്‍മന്‍ ഭാഷാ പഠനത്തിനായെത്തിയ അഭിജിത്തും പെൺകുട്ടിയും അടുപ്പത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Read more

സഞ്ജയ് മൽഹോത്ര പുതിയ ആർ ബി ഐ ഗവർണ്ണർ

പുതിയ റിസർവ് ബാങ്ക് ഗവർണറായി സഞ്ജയ് മൽഹോത്രയെ നിയമിച്ചു. രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മൽഹോത്ര. ശക്തികാന്ത് ദാസിന്റെ കാലാവധി അവസാനിച്ചതിനാൽ മൂന്ന് വർഷത്തേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആണ് സഞ്ജയ് മൽഹോത്രയെ പുതിയ ഗവർണറായി നിയമിച്ചത്. മൽഹോത്ര നിലവിൽ ധനമന്ത്രാലയത്തിൽ (MOF) റവന്യൂ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ്. മൂന്ന് പതിറ്റാണ്ടിലേറെ ധനകാര്യ സേവന വകുപ്പിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച മൽഹോത്ര, വൈദ്യുതി, ധനകാര്യം, നികുതി, വിവരസാങ്കേതികവിദ്യ, ഖനികൾ എന്നിവയുൾപ്പെടെയുള്ള […]
Read more

മാടായികോളജിലെ നിയമന വിവാദം : രാജിഭീഷണിയുമായി നേതാക്കള്‍

കണ്ണൂര്‍ :  മാടായി സഹകരണ കോളജില്‍ സി പി എം അനുഭാവികളെ നിയമിക്കാന്‍ ശ്രമമെന്ന ആരോപണത്തില്‍ കടുത്ത നിലപാടുമായി നേതാക്കള്‍. എം കെ രാഘവന്‍ എം പി ചെയര്‍മാനായ മാടായി കോളജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒഴിവാക്കി ബന്ധുവും സി പി എം അനുഭാവികളുമായവര്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചെന്ന ആരോപണത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഡി സി സി സെക്രട്ടറിയടക്കം രാജിവെക്കുമെന്ന് ഭീഷണി. പയ്യന്നൂര്‍, കല്യാശ്ശരി മണ്ഡലം കമ്മിറ്റികളാണ് രാജി ഭീഷണിയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന കോളജില്‍ കോണ്‍ഗ്രസുകാരായ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും […]
Read more

യൂറോപ്യന്‍ യൂണിയനിലെ തൊഴിലവസരം കേരളത്തിലെത്തിക്കാന്‍ ശ്രമം തുടങ്ങി

കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും(ജിഐഇസെഡ്) യോജിച്ച് പ്രവര്‍ത്തിക്കും. തിരുവനന്തപുരത്തെ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ച ജിഐഇസെഡ് ഇന്റര്‍നാഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രിയ വോണ്‍ റൗച്ചുമായി നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ചുള്ള സാധ്യത പരിശോധിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി ജര്‍മ്മന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ യൂറോപ്യന്‍ രാജ്യങ്ങളിലെ എംബസികളില്‍ നിന്നുള്ള പ്രതിനിധികളുമായി യോഗം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കുന്നതിനും […]
Read more

മണിപ്പൂര്‍ കലാപം: നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതും കൈയേറ്റം ചെയ്യപ്പെട്ടതുമായ സ്വത്തുക്കളുടെ വിവരം മുദ്രവച്ച കവറില്‍ നല്‍കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പൂര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്കെതിരെ എടുത്ത നടപടികള്‍ വിശദീകരിക്കാനും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 20 ന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൂര്‍ണമായും ഭാഗികമായും കത്തിനശിച്ച കെട്ടിടങ്ങള്‍, കൊള്ളയടിക്കപ്പെട്ട വീടുകള്‍, കൈയേറിയതും അതിക്രമിച്ച് കയറിയതുമായ […]
Read more

മുനമ്പം ഭൂമി വഖഫ് തന്നെയെന്ന് ലീഗ് നേതാക്കള്‍; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം

മുനമ്പത്തെ ഭൂമി വഖഫ് തന്നെയെന്ന് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയതോടെ വിഷയത്തില്‍ യുഡിഎഫില്‍ കടുത്ത പ്രതിസന്ധി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവ് വിഡി സതീശനും. കാര്യകാരണങ്ങള്‍ സഹിതം ഉയര്‍ത്തിയാണ് ഭൂമി വഖഫിന്റേത് അല്ലെന്ന വാദം സതീശന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലീഗ് നേതാക്കള്‍ ഒന്നടങ്കം ഈ നിലപാട് തള്ളുകയാണ്. കഴിഞ്ഞ ദിവസം കെഎം ഷാജി മുനമ്പം വഖഫ് ഭൂമി തന്നെയെന്ന നിലപാട് ആവര്‍ത്തിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും വെറും ഭൂമി പ്രശ്‌നമെങ്കില്‍ […]
Read more

സമസ്തയിലെ തര്‍ക്കപരിഹാരത്തിന് ചര്‍ച്ച തുടങ്ങി, ലീഗ് വിരുദ്ധചേരി വിട്ടുനില്‍ക്കുന്നു

മലപ്പുറം : സമസ്തയിലെ തര്‍ക്കം പരിഹരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ലീഗ് വിരുദ്ധവിഭാഗം പങ്കെടുത്തില്ല. സമസ്തയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പാണക്കാട് തങ്ങളാണ് ഇരുവിഭാഗം നേതാക്കളേയും ചര്‍ച്ചയ്ക്കായി വിളിപ്പിച്ചത്. ലീഗ് നേതാക്കളുമായി ഒരുവിഭാഗം സമസ്ത നേതാക്കള്‍ക്കുണ്ടായിരുന്ന അഭിപ്രായഭിന്നത രൂക്ഷമാവുകയും പരസ്പരം പരസ്യമായി വിമര്‍ശിക്കുകയും ചെയ്തത് സമസ്തയ്ക്കും ലീഗിനുമിടയില്‍ രൂക്ഷമായ ഭിന്നിപ്പിന് വഴിവച്ചിരുന്നു.പാലര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി എത്തിയ ഹംസ സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് സി പി എമ്മില്‍ എത്തിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ലീഗ് […]
Read more

കലോത്സവ വിവാദം : പ്രസ്താവന പിന്‍വലിച്ച് മന്ത്രി

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലം ചോദിച്ചെന്ന വിമർശനം പിന്‍വലിച്ചതായി മന്ത്രി വി ശിവൻകുട്ടി. കലോത്സവ വേദിയിലൂടെ വളര്‍ന്ന് ചലച്ചിത്രമേഖലയിൽ പ്രശസ്തയായ താരം കേരളത്തോട് അഹങ്കാരവും പണത്തോട് ആര്‍ത്തിയും കാണിച്ചെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. വിമര്‍ശനത്തില്‍ നടിയുടെ പേര് പറയാതിരുന്നത് കലാമേഖലയിലുള്ള ചലചിത്രതാരങ്ങള്‍ എല്ലാവരും സംശയനിഴലിലേയ്ക്ക് എത്തിച്ചിരുന്നു. കലോത്സവം വഴി ചലചിത്രമേഖലയില്‍ പ്രശസ്തയായ നിരവധി നടിമാരുള്ളതുകൊണ്ടുതന്നെയാണ് മന്ത്രിയുടെ വിമര്‍ശനം വിവാദമായി മാറിയത്. അടുത്ത മാസം തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ […]
Read more

Recent News

Advertisement
WhiteswanTV Footer