Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെതുടര്‍ന്നാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ ശക്തിപ്പെട്ട് ഇന്ത്യന്‍ തീരത്തേക്കെത്താമെന്നാണ് നിഗമനം. ന്യൂനമര്‍ദം ബുധനാഴ്ച തമിഴ്‌നാടിനോട് ഏറെ അടുത്തെത്തുമെന്നാണ് കരുതുന്നത്. ഇതിനാലാണ് കേരളത്തില്‍ മഴ പ്രതീക്ഷിക്കുന്നത്. തുലാവര്‍ഷക്കാറ്റിന്റെ ഭാഗമായുള്ള മഴയാണ് കേരളത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലമുള്ള മഴ വ്യാഴാഴ്ചയോടെ എത്തും എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
Read more

കളര്‍കോട് വാഹനാപകടത്തിന് ഇടയാക്കിയ കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ കാറിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. ആര്‍ സി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ ആലപ്പുഴ ആര്‍ടിഒ ദിലുവിന് കത്ത് നല്‍കിയിരുന്നു. കാര്‍ വാടകയ്ക്ക് കൊടുക്കാന്‍ അനുമതിയില്ലെന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്ന് തെളിഞ്ഞതിനാലാണ് ആര്‍ സി റദ്ദാക്കാന്‍ കത്ത് നല്‍കിയത്. ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. അപകടത്തില്‍പ്പെട്ട കാറിന്റെ ഉടമായായിരുന്ന ഷാമില്‍ഖാന്‍ വിദ്യാര്‍ഥികളുമായുള്ള സൗഹ്യദത്തിന്റെ പുറത്ത് […]
Read more

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടു: നടിക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി. നടിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു മന്ത്രി പരാമര്‍ശം നടത്തിയത്. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണഗാനത്തിന് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാനാണ് നടിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നടി 5 […]
Read more

സിറിയൻ ആഭ്യന്തര കലാപം: പ്രസിഡന്റിന് അഭയം നൽകി റഷ്യ

ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ രാജ്യം വിട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിനും കുടുംബത്തിനും അഭയം നല്‍കി റഷ്യ. അസദും കുടുംബവും റഷ്യയിലെ മോസ്‌ക്കോയിലെത്തിയതായി റഷ്യന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാനുഷിക പരിഗണനയിലാണ് റഷ്യ അസദിനും കുടുംബത്തിനും അഭയം നല്‍കിയതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ഭാര്യ അസ്മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് അസദ് സിറിയ വിട്ടത്. ദമാസ്‌കസ് കീഴടക്കിയതായി വിമതസൈന്യം പ്രഖ്യാപിക്കുമ്പോഴേയ്ക്കും വിമാനമാര്‍ഗ്ഗം അസദും കുടുംബവും സിറിയ വിടുകയായിരുന്നു. സമാധാനപരമായ അധികാരകൈമാറ്റം ഉറപ്പാക്കാനാണ് അസദ് രാജ്യം വിട്ടതെന്നും റഷ്യ നേരത്തെ […]
Read more

ഡൽഹിയിൽ നാല്പത് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ഡൽഹി : ഡൽഹിയിൽ നാല്പത് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡിപിഎസ് ആർകെ പുരം,പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്കൂൾ എന്നിവയുൾപ്പെടെ 40 സ്കൂളുകൾക്കാണ് ഭീഷണി നേരിട്ടിരിക്കുന്നത്. സ്കൂളിന്റെ വിവിധഭാഗങ്ങളിലായി ബോംബുകൾ വെച്ചിട്ടുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു . ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പൊലീസ് പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പൊലീസ് എന്നിവരടക്കം സ്‌കൂളിലെത്തി […]
Read more

ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

വയനാട് : വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും പിന്നീട് ഉണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ഇന്ന് പുതിയ ജോലിയിലേക്ക് പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയിട്ടാണ് ശ്രുതിക്ക് ജോലി ലഭിച്ചിരിക്കുന്നത്. രാവിലെ 10ന് വയനാട് കളക്ടറേറ്റിൽ എത്തി ജോലിയിൽ പ്രവേശിക്കും. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജൂലൈ 30 ന് വയനാട് മുണ്ടക്കൈയിൽ […]
Read more

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിനെതിരെ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

കൊച്ചി: സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിനെതിരെ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എംഎം ലോറന്‍സിന്റെ പെണ്‍മക്കളായ ആശ ലോറന്‍സ്, സുജാത ബോബന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം അനുസരിച്ച് മക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കും. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കാനാവില്ലെന്നും […]
Read more

പള്ളീലച്ചന്റെ മകനായ വയനാട്ടുകാരൻ തൊട്ടതെല്ലാം പൊന്ന്; ബേസിലിന്റെ 2024

2024 ബേസിൽ ജോസഫിന്റെ വർഷമാണ്. എഞ്ചിനീയറിംഗ് പഠന കാലത്താണ് ഷോർട്ട് ഫിലിമുകളിലൂടെ ബേസിൽ എന്ന സിനിമാക്കാരന്റെ ഉദയം . തിരക്കഥകൃത്തായും സംവിധായകനായും പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം എന്നീ ഷോർട്ട് ഫിലിമുകൾ ചെയ്ത പരിചയത്തിൽ സിനിമ മേഖലയിൽ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി തിര എന്ന സിനിമയിലൂടെ അരങ്ങേറ്റം. 2013 ൽ ടി കെ രാജീവ് സംവിധാനം ചെയ്ത അപ് ആൻഡ് ഡൗൺ; മുകളിൽ ഒരാളുണ്ട് എന്ന സിനിമയിലൂടെയാണ് ബേസിൽ ജോസഫ് എന്ന നടന്റെ മുഖം […]
Read more

വേറിട്ട അനുഭവം പകർന്ന്, ചലച്ചിത്ര രംഗത്തെ പുതുമുഖ കലാസംഗമം ശ്രദ്ധേയമായി

പി. ആർ. സുമേരൻ ആലപ്പുഴ: ചലച്ചിത്രത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹമുള്ള പുതുമുഖങ്ങൾക്കാവശ്യമായ സഹായ സഹകരണം നൽകാൻ വേണ്ടിയും അവരെ ഹ്രസ്വ – ദീർഘ ചലച്ചിത്രങ്ങളിലും ഡോക്യുമെന്ററികളിലും ഉൾപ്പെടുത്താൻ വേണ്ടിയും നടനും കഥാകൃത്തും സംവിധായകനും നിർമ്മാതാവും ലോക റെക്കോർഡ് നേതാവുമായജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ കലാ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കലാകാരന്മാർ പങ്കെടുത്തു. കലാ സംഗമത്തിൽ പങ്കെടുത്ത മുഴുവൻ കലാകാരന്മാരേയും ഉൾപ്പെടുത്തി കൊണ്ടുള്ള വിവിധ പരിപാടികൾക്ക് രൂപം നൽകി. രാവിലെ […]
Read more

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഡിസംബര്‍ 9 മുതല്‍

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന താലൂക്ക് അദാലത്ത് ഡിസംബര്‍ 9 തിങ്കളാഴ്ച്ച ആരംഭിക്കും. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ തിങ്കളാഴ്ച്ച രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കാന്‍ കഴിയുന്നവ തല്‍സമയം തീര്‍പ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. വലിയ ജനപങ്കാളിത്തം പരിപാടിയിലുണ്ടാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 13 വരെയാണ് അദാലത്തുകള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer