Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

പിണറായിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം

കണ്ണൂര്‍: പിണറായി വെണ്ടുട്ടായിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പ്രിയദര്‍ശിനി സ്മാരക മന്ദിരം ഇന്ന് വൈകുന്നേരം നാല് മണിക്കാണ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരുന്നത്. ഇന്ന് രാവിലെയാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. വാതിലിന് തീയിട്ടു. സിസിടിവി കണക്ഷന്‍ വിച്ഛേദിച്ച നിലയിലാണ്. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Read more

മല്ലു ഹിന്ദു വാട്ട്‌സ് അപ്പ് ഗ്രൂപ്പ്: ഗോപാലകൃഷ്ണന്‍ ഐഎഎസ് പറയുന്നത് കളവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്ട്‌സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗോപാലകൃഷ്ണന്‍ ഐഎഎസ് പറയുന്നത് കളവെന്ന് പോലീസ് റിപ്പോര്‍ട്ട്. ഗോപാലകൃഷ്ണന്റെ ഫോണുകളൊന്നും ആരും ഹാക്ക് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് കാണിച്ച് പരാതി നല്‍കുന്നതിന്റെ തലേദിവസം ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 31നാണ് മല്ലു ഹിന്ദു വാട്ട്‌സാപ്പ് ഗ്രൂപ്പ് കണ്ടത്തിയ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തന്നായിരുന്നു ഗോപാലകൃഷ്ണന്റെ അവകാശവാദം. എന്നാല്‍ ഗോപാലകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കുന്നത് നവംബര്‍ നാലിനായിരുന്നു. ഫോണ്‍ ആദ്യമായി ഫോര്‍മാറ്റ് […]
Read more

നടന്‍ കാളിദാസ് ജയറാം വിവാഹിതനായി

താരദമ്പതികളായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിങ്കരായര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ചലച്ചിത്ര രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു. കഴിഞ്ഞ നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.
Read more

എം കെ രാഘവന്‍ എം പിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ അച്ചടക്ക നടപടിക്കെതിരെ പ്രതിഷേധം

കണ്ണൂര്‍: എം കെ രാഘവന്‍ എം പിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കുഞ്ഞിമംഗലത്ത് പ്രതിഷേധം സംഘടിപ്പിക്കും. എം കെ രാഘവന്‍ എം പിയെ തടഞ്ഞ സംഭവത്തില്‍ നാല് പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഒരുവിഭാഗം പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. നടപടി അംഗീകരിക്കില്ലെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മാടായി കോളേജില്‍ കോഴ […]
Read more

കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് പുറത്ത്; ഡിസംബർ 12 ന് വിവാഹം

നടി കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് പുറത്ത്. ബാല്യകാല സുഹൃത്തായ ആൻ്റണി തട്ടിലുമായുള്ള ബന്ധം അടുത്തിടെ ആണ് പുറത്ത് വന്നത്. പ്രണയം സ്ഥിരീകരിച്ച കീർത്തി സുരേഷ് ഡിസംബർ 12 ന് ആന്റണിയുമായി പുതിയ ജീവിതത്തിലേക്ക് കടക്കും. ഗോവയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. നിർമാതാവ് സുരേഷ് കുമാറിന്റെയും പഴയകാല നടി മേനകയുടെയും മകളാണ് കീർത്തി.
Read more

സിറിയ വിട്ട് പോകാൻ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം

അക്രമം വർധിക്കുന്ന സാഹചര്യത്തിൽ ഇനിയൊരു നിർദ്ദേശം ഉണ്ടാകുന്നത് വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാനും ഉടൻ രാജ്യം വിടാനും ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഏകദേശം 90 ഇന്ത്യൻ പൗരന്മാർ നിലവിൽ സിറിയയിലുണ്ട്. തഹ്‌രീർ അൽഷാമിന്റെ നേതൃത്വത്തിലുള്ള വിമതർ സിറിയയിലെ പ്രധാന നഗരങ്ങൾ പിടിച്ചടക്കിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സിറിയയിലെ മൂന്നാമത്തെ വലിയ നഗരമായ ഹോംസിൽ വിമത ഭീകരര്‍ ആക്രമണം നടത്തുകയാണ്. അലപ്പോ, ഹാമ തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ആക്രമണം. നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർക്ക് കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ […]
Read more

സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ് ആവശ്യമാണ്; ശ്രീകുമാരന്‍ തമ്പി

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്റെ പരാമര്‍ശത്തെ അനുകൂലിച്ചുകൊണ്ടാണ് ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്. ഫെയ്‌സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം പരമ്പരകള്‍ക്കു സെന്‍സര്‍ഷിപ് വേണം. സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. മോഹനദര്‍ശനം, മേളപ്പദം, (രണ്ടും –ദൂരദര്‍ശന്‍) അക്ഷയപാത്രം, സപത്‌നി, അക്കരപ്പച്ച, ദാമ്പത്യഗീതങ്ങള്‍, അമ്മത്തമ്പുരാട്ടി ( അഞ്ചും- ഏഷ്യാനെറ്റ് ), അളിയന്മാരും […]
Read more

പാലക്കാട് പാതിരാ റെയ്ഡ് വിവാദം : ഷാനിമോൾ ഉസ്മാന്റെ മൊഴിയെടുത്തു

ആലപ്പുഴ : പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ഉണ്ടായ പാതിരാ റെയ്ഡ് വിവാദത്തില്‍ മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്റെ മൊഴിയെടുത്തു. ഇന്ന് രാവിലെ പാലക്കാട് നിന്നുള്ള പൊലീസ് സംഘം ആലപ്പുഴയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പാലക്കാട് പാതിരാത്രിയിൽ നടന്ന റെയ്‌ഡിൽ പൊലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ഷാനിമോൾ പരാതി നൽകിയിരുന്നു. താൻ ഉൾപ്പടെയുള്ള വനിതാ നേതാക്കളുടെ മുറിയിൽ പൊലീസ് അതിക്രമിച്ച് കയറിയെന്നും തന്റെ മുറിയിലേക്ക് പരിശോധനക്കായി വരുമ്പോൾ വനിതാ പൊലീസുകാർ ആരും ഉണ്ടായിരുന്നില്ലെന്നും മാത്രമല്ല തന്റെ സ്ത്രീത്വത്തെ പുരുഷ പൊലീസുകാർ അപമാനിച്ചെന്നും […]
Read more

നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആരോപണവുമായി കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി കുടുംബം. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദുജയുടെ കുടുംബം പാലോട് പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് അഭിജിത്തും അമ്മയുമാണ് മരണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്ദുജയ്ക്ക് ഭര്‍തൃവീട്ടില്‍ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇന്ദുജയുടേയും അഭിജിത്തിന്റെയും വിവാഹം. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ […]
Read more

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വിവരാവകാശ കമ്മീഷന്‍ വിധി പറയല്‍ മാറ്റി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ പുറത്തു വിടുന്നതില്‍ വിധി പറയല്‍ വിവരാവകാശ കമ്മീഷന്‍ നീട്ടിവെച്ചു. കമ്മീഷണറുടെ മുന്നില്‍ പുതിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയല്‍ നീട്ടിവെച്ചത്. എന്നാല്‍ പരാതി നല്‍കിയത് ആരാണെന്നോ പരാതി എന്താണെന്നോ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. വിധി പറയുന്നതിന്റെ അവസാന നിമിഷങ്ങളിലാണ് ഏറെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവരങ്ങള്‍ പുറത്തുവിടുന്നത് നീട്ടി കൊണ്ടുപോകാനാണ് നീക്കമെന്നാണ് ഈ വിധി മാറ്റത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ചാണ് […]
Read more

Recent News

Advertisement
WhiteswanTV Footer