Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ശബ്ദം പോരാ; ഡാബ്‌സിയെ മാറ്റി മാർക്കോയിലെ ഗാനം വീണ്ടും പുറത്തിറക്കി

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രത്തിൽ നിന്ന് ഡാബ്‌സിയെ മാറ്റി പകരം മറ്റൊരു ഗായകനെ വെച്ച് ഗാനം വീണ്ടും പുറത്തിറക്കി. കഴിഞ്ഞ ദിവസമായിരുന്നു ബ്ലഡ് എന്ന ഗാനം ഡാബ്‌സിയുടെ ശബ്ദത്തിൽ പുറത്തു വന്നത്. തുടർന്ന് ശബ്ദത്തെ ചൊല്ലി വിമർശനം ഉയർന്നു വരികയായിരുന്നു. ഡാബ്‌സിയുടെ ശബ്ദം പാട്ടിന് യോജിക്കുന്നില്ല എന്നും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പാട്ടും ബന്ധമില്ലാതെ ആണ് പോകുന്നതും തുടങ്ങിയുള്ള വിമർശനങ്ങൾ ഉയർന്ന് വന്നു. തുടർന്ന് നിർമ്മാതാക്കൾ സന്തോഷ് വെങ്കി ആലപിച്ച പുതിയ പതിപ്പ് കഴിഞ്ഞ ദിവസം […]
Read more

കെ സുരേന്ദ്രന്‍ BJP അധ്യക്ഷസ്ഥാനത്തിന് പുറത്തേയ്ക്ക്

കേരളത്തില്‍ ബിജെപിയുടെ മേല്‍ക്കൂര അത്ര ബലമാര്‍ന്നതല്ലെന്ന് മനസ്സിലാക്കാന്‍ വയനാട്ടിലേയും പാലക്കാടിന്റേയും ചേരക്കരയുടേയും പരാജയം ധാരണം മതിയാകും പാര്‍ട്ടിക്ക്. വിലയിരുത്തലില്‍ ഇടതുപക്ഷ വലതുപക്ഷ മുന്നണിയേക്കാളും ഒടുപടി മുന്നില്‍ നില്‍ക്കുന്ന ബിജെപിക്ക് എന്തായാലും അത് മനഃസിലാകാതെ പോകില്ല. https://youtu.be/C6km8QsZ8G0?si=Fca9cvM6Y5f0fmTU വിജയവോട്ടുകളുടെ ചര്‍ച്ചയേക്കാള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ബിജെപിയുടെ വോട്ട് ചോര്‍ച്ചയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന സി കൃഷ്ണകുമാറിനെ, അതും ബിജെപി കോട്ടയായ പാലക്കാട് ഇറക്കി നേട്ടംകൊയ്യാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ നിലംപൊത്തിയപ്പോള്‍ അത് അംഗീകരിക്കാനായിട്ടില്ല ബിജെപിക്ക്. നഗരസഭയിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് […]
Read more

വഖഫ് ഭൂമി വിവാദം : ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്.  ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി  ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ്  സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി  നിയോ​ഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ  അറിയിച്ചു. […]
Read more

മഹാരാഷ്ട്രയിലെ തോല്‍വി : വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : മഹാരാഷ്ട്രയിലെ ഫലങ്ങൾ അപ്രതീക്ഷിതമാണെന്നും വിശദമായി വിശകലനം ചെയ്യുമെന്നും രാഹുൽ ഗാന്ധി. എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. മഹാവികാസ് അഘാഡിയെ പിന്തുണച്ച സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും പ്രവർത്തകരുടെ കഠിനാധ്വാനത്തിനും രാഹുൽ ഗാന്ധി നന്ദിയും അറിയിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് മഹാവികാസ് അഘാഡി നേരിട്ടത്. ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന​യേ​യും ശ​ര​ദ്​ പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി​യേ​യും ഏ​റെ പി​ന്നി​ലാ​ക്കിയാണ് ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന​ക്കും അ​ജി​ത് പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി​ക്കും വ​ൻ വി​ജ​യം ലഭിച്ചത്. ഇന്ത്യാ […]
Read more

എസ്ബിഐയും മുത്തൂറ്റ് മൈക്രോഫിനും കോ-ലെന്‍ഡിങ് സഹകരണത്തിലേക്ക്

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ വായ്പ ദാതാവായ എസ്ബിഐയുമായി ചേര്‍ന്ന് കോ-ലെന്‍ഡിങ് പങ്കാളിത്തത്തിന് കൊച്ചി ആസ്ഥാനമായുള്ള ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സി-എംഎഫ്ഐ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ നീക്കങ്ങളാരംഭിച്ചു. ഇതിന്‍റെ ഭാഗമായി എസ്ബിഐ 500 കോടി രൂപ പരിധിയുമായി തുക അനുവദിച്ചു. 100 കോടി രൂപ വീതമുള്ള ഘട്ടങ്ങളായാവും ഇതു നല്‍കുക. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് 50,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെയാകും വായ്പകള്‍ നല്‍കുക. കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തനങ്ങളിലും വരുമാനമുണ്ടാക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ജോയിന്‍റ് ലയബിലിറ്റി […]
Read more

ഭക്തജനതിരക്ക് : ശബരിമലയിൽ നിയന്ത്രണം

ശബരിമല : ഭക്തജനതിരക്കിനെ തുടർന്ന് ശബരിമലയിൽ നിയന്ത്രണം. മരക്കൂട്ടത്തിന് സമീപം മൂന്നിടത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തുണ്ടായ തിരക്ക് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. തലേദിവസം തന്നെ നിരയിൽ ഇടം പിടിക്കുന്നവരാണ് നെയ്യഭിഷേകത്തിനും, അപ്പം, അരവണ കൗണ്ടറുകൾക്കും മുമ്പിൽ, വരിയിൽ നിന്നുതന്നെയാണ് ഉറങ്ങുന്നത്, ഈ തിരക്കൊക്കെയും കുറയ്ക്കുന്നതിനാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലത്തെ കണക്ക് പ്രകാരം 18,648 പേർ പതിനെട്ടാംപടി കയറി ദർശനം നടത്തി. വരും ദിവസങ്ങളിലും തിരക്ക് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. നിലവിൽ […]
Read more

പെര്‍ത്തില്‍ കളി പിടിച്ച് ഇന്ത്യ, വമ്പന്‍ ലീഡിലേക്ക്

പെര്‍ത്ത് : ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 172 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഇതോടെ പത്ത് വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്ക് 218 റണ്‍സിന്റെ ലീഡായി. മൂന്ന് ദിവസത്തെ കളി ബാക്കി നില്‍ക്കെ ഓസീസിന് മുന്നില്‍ മികച്ച വിജയലക്ഷ്യം ഉയര്‍ത്താനായാല്‍ ടീം ഇന്ത്യയ്ക്ക് ജയിക്കാനാകും. ഏഴിന് 67 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ 37 […]
Read more

പാലക്കാട്ടെ യുഡിഎഫ് ജയം വ‌‌‌ര്‍​ഗീയ ശക്തികളെ ഒപ്പം നിർത്തി ; എം വി ​ഗോവിന്ദൻ

ചേലക്കര : വര്‍ഗീയ കക്ഷികളുടെ മഴവില്‍ സഖ്യമാണ് പാലക്കാട് പ്രവര്‍ത്തിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തെരഞ്ഞെടുപ്പിൽ ഒരു ഭരണവിരുദ്ധവികാരവും പ്രകടിപ്പിക്കപ്പെട്ടിട്ടില്ലെന്നും‌ മൂന്നാം ടേമിലേക്ക് എൽഡിഎഫ് സർക്കാർ പോകുമെന്നതിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചു. യുഡിഎഫ് വിജയം ഉണ്ടായപ്പോൾ അവിടെ ആദ്യ പ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമാണ്. ഇത് അവര്‍ തന്നെ പ്രഖ്യാപിച്ചു. പാലക്കാട് […]
Read more

ഭരണവിരുദ്ധ വികാരമില്ലെന്ന എല്‍ഡിഎഫ് വാദം ജനവിധിയെ അപഹസിക്കുന്നത്: കൊടിക്കുന്നില്‍ സുരേഷ് എംപി

ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്ന എല്‍ഡിഎഫ് നേതാക്കളുടെ അവകാശവാദം ജനങ്ങളെയും ജനവിധിയേയും അപഹസിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ഭരണവിരുദ്ധവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഭരണനേട്ടങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍ വിവാദങ്ങളും വര്‍ഗീയതയും പ്രചരിപ്പിച്ചാണ് എല്‍ഡിഎഫും അവരുടെ കേരളത്തിലെ രഹസ്യ സഖ്യകക്ഷിയായ ബിജെപിയും തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചു : കെ.സുധാകരന്‍ എംപി കോണ്‍ഗ്രസിനെ […]
Read more

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചു : കെ.സുധാകരന്‍ എംപി

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല. പാലക്കാട് നിയമസഭാമണ്ഡലത്തില്‍ പതിനായിരത്തിലധികം വോട്ടാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്. നഗരസഭയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. ചേലക്കരയിലും വയനാട്ടിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. വര്‍ഗീയത വാരിവിതറിയും സമുദായങ്ങളെ തമ്മിലടിപ്പിച്ചുമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ബിജെപിയുടെ സമുന്നതരായ നേതാക്കള്‍വരെ പ്രചാരണത്തിനു വന്നിട്ടും പ്രയോജനമുണ്ടായില്ല. വര്‍ഗീയതയിലൂന്നിയുള്ള പ്രചാരണം കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റേത് […]
Read more

Recent News

Advertisement
WhiteswanTV Footer