Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

സീനിയര്‍ ആണ്‍കുട്ടികളുടെ വോളിയില്‍ കോഴിക്കോടിന് വിജയം

സംസ്ഥാനസ്‌കൂള്‍ കായികമേളയിലെ സീനിയര്‍ ആണ്‍കുട്ടികളുടെ വോളിബോളില്‍ ചാമ്പ്യന്‍മാരായി കോഴിക്കോട്. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ കോട്ടയത്തെ തോല്‍പ്പിച്ചാണ് കോഴിക്കോട് ഒന്നാമതെത്തിയത്. ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് വിജയം. തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി.
Read more

പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട സിപിഐഎം: മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് : ഉപതെരഞ്ഞെടുപ്പും പാതിരാറെയ്ഡും ആളികത്തുന്നു. കോൺ​ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട സിപിഐഎമ്മിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരിക്കുകയാണ്. രാഹുലും സുഹൃത്തും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽ നിന്ന് കയറിയതെന്നും താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും രാഹുൽ പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിന് തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ […]
Read more

ദി സ്ക്രിപ്റ്റ് ക്രാഫ്റ്റുമായി പ്രഭാസ് ; സിനിമാമോഹികൾക്ക് പുത്തനവസരം

സ്വന്തമായി ഒരു സിനിമ ചെയ്യുക എന്ന സ്വപനമായി നടക്കുന്ന നിരവധി പേരുണ്ട്. അവരെ ആ സ്വപ്നത്തിലേക്ക് എത്തിക്കാൻ പുതിയ വെബ്‌സൈറ്റുമായി നടൻ പ്രഭാസ്. ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന പേരിൽ ആരംഭിക്കുന്ന വെബ്സൈറ്റ് സിനിമ മോഹികൾക്ക് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നിടുന്നു. തല്പരരായ എഴുത്തുകാര്‍ക്ക് തിരക്കഥയുടെ ആശയം സമര്‍പ്പിക്കാം. 250 വാക്കുകളില്‍ ഒതുക്കി വേണം സമർപ്പിക്കാൻ. ഈ ആശയങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ വായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും റേറ്റിംഗ് നല്‍കാനും അവസരമുണ്ട്. വൈവിധ്യമായ പുതിയ കഥകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് […]
Read more

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരയ്ക്ക് നാളെ തുടക്കമാകും. ഡര്‍ബനിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുക ദുഷ്‌ക്കരമാകും, പ്രത്യേകിച്ച് കുട്ടിക്രിക്കറ്റില്‍. ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിന് ശേഷം ഇരു […]
Read more

ആന്റിബയോട്ടിക് സാക്ഷരത : വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണവുമായി ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) അവബോധ പരിപാടികള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇതുകൂടാതെ എഎംആര്‍ അവബോധം താഴെത്തട്ടില്‍ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ആരോഗ്യ […]
Read more

ട്രോളി ബാഗുമായി കെപിഎം ഹോട്ടലിൽ അല്ലല്ലോ അല്ലേ…

ഉപതെരഞ്ഞെടുപ്പും പാതിരാ റെയ്ഡും ട്രോളി വിവാദവും കത്തി നിൽക്കുന്നതിനിടയിൽ ഫേസ്ബുക്കിൽ ട്രോളി ബാഗുമായി പോസ്റ്റിട്ട് നടൻ ഗിന്നസ് പക്രു. നൈസ് ഡേ എന്ന ക്യാപ്ഷനോടെയാണ് ഗിന്നസ് പക്രുവിന്റെ പോസ്റ്റ്. പോസ്റ്റിന് താഴെ കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന കമന്റുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയതോടെ പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.
Read more

മുണ്ടക്കൈ ദുരിതബാധിതർക്ക് പഞ്ചായത്ത് വക ദുരിതം ; വിതരണം ചെയ്തത് പുഴുവരിച്ച അരി

വയനാട് മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തത് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കാൻ കഴിയാത്ത വസ്ത്രങ്ങളും. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് വിതരണം ചെയ്തതെന്നും അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലായെന്നും ദുരിതബാധിതർ പറയുന്നു. ഉപയോഗിച്ച വസ്ത്രങ്ങളാണ് ഈ കിറ്റിൽ ഉണ്ടായിരുന്നത്. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് ഇവ. അഞ്ച് ഭക്ഷ്യ കിറ്റുകളിലാണ് പുഴുവിനെ കണ്ടത്. രണ്ടാഴ്ചയായി കിറ്റായിട്ടാണ് സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നത്. സാധനങ്ങൾ പഞ്ചായത്തിൽ എത്തുന്ന കാര്യം അവിടെ ഉള്ള ആളുകൾ അറിയുന്നില്ല എന്നും നാട്ടുകാർ […]
Read more

സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും ഭീഷണി കോൾ

മുംബൈ : സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും ഭീഷണി കോൾ. സൽമാൻ ഖാന് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി കോൾ ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഷാരൂഖ് ഖാനും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ഭീഷണിയെ തുടർന്ന് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ ഉപദ്രവിക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് സൽമാനെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തിയ സംഘം മോചനദ്രവ്യമായി […]
Read more

പുഴുവരിച്ച കിറ്റ് വിതരണം ചെയ്ത സംഭവം ഗൗരവമുള്ളത് : റവന്യു മന്ത്രി

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുഴുവരിച്ച കിറ്റ് നൽകിയത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് റവന്യു മന്ത്രി കെ.രാജൻ. ഇതിനുമുൻപ് സെപ്തംബർ ഒൻപതിനാണ് ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. അന്ന് കൊടുത്ത കിറ്റുകൾ വിതരണം ചെയ്യാതെ ഇപ്പോൾ നൽകിയതാണോയെന്ന് പരിശോധിക്കുമെന്നും കെ.രാജൻ പറഞ്ഞു. വിതരണം ചെയ്ത അരി സംസ്ഥാന സർക്കാർ കൊടുത്തതല്ലെന്നും റവന്യു മന്ത്രി കെ.രാജൻ. ചാക്കിലാണ് സംസ്ഥാന സർക്കാർ അരി കൊടുത്തതെന്നും ഇതിനൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കൾ നൽകിയിരുന്നില്ലെന്നും കെ.രാജൻ വിശദീകരിച്ചു. ഒൻപത് പഞ്ചായത്തുകളിൽ […]
Read more

തിരുമ്പവും ആരംഭിക്കലാമ; ഉലകനായകന് ഇന്ന് 70 -ാം പിറന്നാൾ

ഉലകനായകൻ കമൽ ഹാസന് ഇന്ന് 70 -ാം പിറന്നാൾ. അരനൂറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്മയിപ്പിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്ത്യൻ സിനിമയുടെ മുഖമായി മാറിയ താരമാണ് കമൽ ഹാസൻ. ഇന്ത്യൻ സിനിമയിൽ എന്നല്ല ലോകസിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലൊരു നടനുണ്ടാകില്ല എന്നുതന്നെ പറയാം. 1960 ൽ ബാലതാരമായി സിനിമിൽ അരങ്ങേറിയ പാർത്ഥസാരഥി ശ്രീനിവാസൻ സാക്ഷാൽ കമൽ ഹാസൻ ആയി സ്വയം അടയാളപ്പെടുത്തുന്നത് വൈവിധ്യമായ നിരവധി കഥാപാത്രങ്ങളിലൂടെയാണ്. സിനിമ മേഖലയിലല്ലാതെ രാഷ്ട്രീയ-ജീവകാരുണ്യ പ്രവർത്തനങ്ങളിലും തൽപരനായ അദ്ദേഹം 2018 ൽ മക്കൾ നീതി […]
Read more

Recent News

Advertisement
WhiteswanTV Footer