Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എന്നാല്‍ ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേര്‍ന്നേക്കും. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയേക്കും. പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക. പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും ലഭ്യമായ ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുക. മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി […]
Read more

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ്; റാബിസ് വാക്സിനെടുത്ത വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ റാബിസ് വാക്സിനെടുത്തതിന് പിന്നാലെ വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന് പരാതി. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ(61)യ്ക്കാണ് വാക്സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടത്. ഒക്ടോബര്‍ 21-ന് മുയല്‍ മാന്തിയതിനെ തുടര്‍ന്നാണ് ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്സിന്‍ എടുത്തത്. ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിട്ടും മൂന്ന് വാക്സിനുകളും എടുക്കുകയായിരുന്നുവെന്ന് ശാന്തമ്മയുടെ മകള്‍ സോണിയ ആരോപിച്ചു. ചികിത്സാ പിഴവെന്ന് കാട്ടി സോണിയ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി.
Read more

കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം.സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പുക്കാട്ടുപടി ഭാഗത്തുനിന്ന് വന്ന ബസിലാണ് ടോറസ് ലോറി ഇടിച്ചത്. ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ടായിരുന്നു. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
Read more

തട്ടിപ്പുകൾ പതിയിരിക്കുന്ന ഇ-ചെലാൻ സംവിധാനം

ഇ-ചെല്ലാന്റെ പേരിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നു.ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തപ്പെട്ടുവെന്ന പേരില്‍ ലഭിക്കുന്ന സന്ദേശങ്ങളിലൂടെയും ലിങ്കുകളിലൂടെയും പണം തട്ടുന്ന സംഘങ്ങളാണ് രാജ്യത്ത് സജീവമാകുന്നത്. ഇത്തരം സംഘങ്ങള്‍ അയച്ചു നല്‍കുന്ന ലിങ്കില്‍ കയറിയാല്‍ പരിവാഹന്റേതെന്ന് തോന്നിക്കുന്ന വ്യാജ വെബ്‌സൈറ്റിലേക്കായിരിക്കും എത്തുക. വ്യാജ മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കും ഇത്തരത്തില്‍ വരാറുണ്ട്. ഇവയില്‍ കയറിയാല്‍ ഉപയോക്താവ് അപകടം തിരിച്ചറിയുന്നതിന് മുമ്പുതന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, ലോഗിന്‍, ആധാര്‍ തുടങ്ങിയ വ്യക്തി വിവരങ്ങള്‍ക്കൊപ്പം അക്കൗണ്ടിലെ പണവും തട്ടിപ്പുസംഘം കൈക്കലാക്കും. അടുത്തിടെ […]
Read more

‘പെറ്റി’യടിയിൽ കേരളം രണ്ടാമത്

ഇന്ത്യയിൽ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിഴ ചുമത്തുന്നതില്‍ നമ്മുടെ സംസ്ഥാനം ഏറെ മുന്നിലാണ്. പരിവാഹന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം രണ്ടാമതാണ് കേരളം. പ്രധാനമായും ഇ-ചെലാന്‍ സംവിധാനം 2020ല്‍ നിലവില്‍ വന്ന ശേഷം കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കണക്കനുസരിച്ച് 92.81 ലക്ഷം കേസുകളാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് എടുത്തത്. ഇതില്‍ മോട്ടോര്‍ വാഹന വകുപ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്ത സംസ്ഥാനവും കേരളമാണ്. […]
Read more

പാഞ്ച് സാൽ കാ സുൽത്താനെയായി പ്രിയങ്ക ഗാന്ധി വിജയിക്കും : അഡ്വ. ടി സിദ്ദിഖ് എം എൽ എ

കൽപ്പറ്റ : 7000 കോടി വയനാട് പാക്കേജ് പ്രഖ്യാപിച്ച് ജലരേഖ ആക്കാൻ നേതൃത്വം കൊടുക്കുന്ന, വയനാടിന്റെ കാർഷിക പ്രശ്നങ്ങൾ ഉൾപ്പെടെ ഒരു വിഷയത്തിലും നടപടി എടുക്കാതിരിക്കുകയും, വയനാട് മെഡിക്കൽ കോളേജ് തകർക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്ത ഇടതു സർക്കാരിനെതിരെ രൂക്ഷമായ പ്രതികരണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ടി സിദ്ധിഖ് എംഎൽഎ. വയനാട്ടുകാരുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള ഒരു ധീര വനിതയുടെ സ്ഥാനാർത്ഥിത്വം ആവേശത്തോടുകൂടിയാണ് സ്ത്രീകളും പൊതുസമൂഹവും നോക്കി കാണുന്നതെന്നും ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു. ഹത്രാസ്, […]
Read more

അഭിമാനത്തോടെ വീണ്ടും: സ്‌പെഷ്യാലിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 പിജി സീറ്റുകള്‍ക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പള്‍മണറി മെഡിസിന്‍ 2 സീറ്റ്, എംഡി അനസ്‌തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഈ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, […]
Read more

ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉടന്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജമ്മുകശ്മീരിന്റെ കേന്ദ്രഭരണ പദവി താത്കാലികം മാത്രമെന്നും സംസ്ഥാന പദവി എത്രയും പെട്ടെന്ന് തിരികെ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശ്രീനഗറില്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള. അടുത്തിടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഉള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി സംബന്ധിച്ച ഉറപ്പ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി ജമ്മുകശ്മീരിലെ നിലവിലെ സംവിധാനത്തില്‍ ചിലര്‍ പഴുതുകള്‍ കണ്ടെത്തുകയും അത് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എന്നാല്‍ ഈ സംവിധാനം താത്കാലികം […]
Read more

വ്യാജ റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം: നോര്‍ക്ക

വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങള്‍, മണിച്ചെയിന്‍, സ്റ്റുഡന്റ് വിസാ ഓഫറുകള്‍, വിസിറ്റ് വിസ (സന്ദര്‍ശനവിസ) വഴിയുളള റിക്രൂട്ട്‌മെന്റ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക. ഇത്തരത്തില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. പരസ്യങ്ങളിലുളള റിക്രൂട്ട്‌മെന്റ് ഏജന്‍സി, തൊഴില്‍ നല്‍കുന്ന സ്ഥാപനം എന്നിവയുടെ നിജസ്ഥിതി പ്രാഥമികമായി ഉറപ്പാക്കേണ്ടതാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ മൈഗ്രേറ്റ് പോര്‍ട്ടല്‍ (https://emigrate.gov.in) മുഖേന റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് […]
Read more

സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം അനിവാര്യം; നോര്‍ക്ക കണ്‍സല്‍റ്റേഷന്‍ യോഗം

വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപകമായ തട്ടിപ്പുകള്‍ തടയുന്നതിന് ദേശീയതലത്തില്‍ സമഗ്ര നിയമനിര്‍മാണം അനിവാര്യമെന്ന് നോര്‍ക്ക റിക്രൂട്ടസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ ഏജന്‍സികളുടെ കണ്‍സല്‍റ്റേഷന്‍ യോഗം വിലയിരുത്തി. രാജ്യത്ത് അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്മെന്റുകള്‍, വീസാ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വീസയിലെത്തിയുളള റിക്രൂട്ട്‌മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലും ലൈസന്‍സിങ് ഏര്‍പ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷന്‍ ആക്ടില്‍ (1983) പരിമിതികളുണ്ട്. സംസ്ഥാനത്തു മാത്രം ലൈസന്‍സില്ലാത്ത 10,000 ത്തോളം റിക്രൂട്ട്മെന്റ് കണ്‍സല്‍ട്ടിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് […]
Read more

Recent News

Advertisement
WhiteswanTV Footer