Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

സ്ത്രീധന പീഡനം; മലയാളി അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളി അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി(25) ആണ് മരിച്ചത്. ശുചീന്ദ്രത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കാണ് ശ്രുതിയുടെ ഭര്‍ത്താവ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. പത്ത് ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും ശ്രുതിക്ക് വിവാഹസമയത്ത് സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് നിരന്തരം കാര്‍ത്തികിന്റെ അമ്മ വഴക്കുണ്ടാക്കുമായിരുന്നുവെന്നാണ് പരാതി. ഇക്കാര്യം വ്യക്തമാക്കുന്ന ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. […]
Read more

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് തൃശ്ശുരില്‍; കണ്ടെത്തിയത് 120 കിലോ സ്വര്‍ണ്ണം

തൃശൂര്‍: തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 120 കിലോ സ്വര്‍ണ്ണം. ജില്ലയിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടക്കുന്നത്. അഞ്ച് വര്‍ഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉള്‍പ്പടെ പരിശോധനയില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന ആരംഭിച്ചത്. ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്ന പേരിലാണ് പരിശോധന. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. പരിശോധന തുടരുമെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണര്‍ ദിനേശ് […]
Read more

‘ദാന’ ചുഴലിക്കാറ്റ് നാളെ കരതൊടും; ഒഡീഷയില്‍ ജാഗ്രത ശക്തമാക്കി സര്‍ക്കാര്‍

ദാന ചുഴലിക്കാറ്റ് നാളെ കരതൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് മൂന്ന് തുറമുഖങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കി. വെളളിയാഴ്ചയോടെ ദാന അറിയിച്ചു. 100-110 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ഒഡീഷയില്‍ മൂന്ന് ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു.അപകട മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. മൂന്ന്-നാല് ലക്ഷം ആളുകളെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. […]
Read more

കെപിഐടി ടെക്നോളജീസിന്‍റെ അറ്റാദായം 203.7 കോടി രൂപ

കൊച്ചി: സോഫ്റ്റ്വെയര്‍ അധിഷ്ഠിത വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗത്തെ സ്വതന്ത്ര സംയോജിത സോഫ്റ്റ് വെയര്‍ പങ്കാളിയായ കെപിഐടി ടെക്നോളജീസ് നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ 203.7 കോടി രൂപയുടെ അറ്റാദായം നേടി. അറ്റാദായത്തില്‍ 44.7 ശതമാനമാണ് വര്‍ധന. വരുമാനം 20.1 ശതമാനം ഉയര്‍ന്ന് 17.3 കോടി രൂപയിലെത്തി. തുടര്‍ച്ചയായി 17-ാം പാദത്തിലും കമ്പനി വളര്‍ച്ച കൈവരിച്ചു. സാങ്കേതികവിദ്യയിലും വിപണിയിലും നിക്ഷേപങ്ങള്‍ക്ക് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് തുടരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ മുഴുവന്‍ വര്‍ഷവും തങ്ങളുടെ വരുമാന വളര്‍ച്ചയും […]
Read more

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്, എന്‍സിപി, ഉദ്ധവ് 85 വീതം സീറ്റുകളില്‍

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. ഇന്നലെ പുറത്ത് വന്ന വാര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമായി മുന്നണിയിലെ കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍) ശിവസേന (ഉദ്ധവ്) പാര്‍ട്ടികള്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും. എസ്പി, സിപിഎം, പെസന്റ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്നിവര്‍ക്കായി 15 സീറ്റുകള്‍ നീക്കിവയ്ക്കും. ശേഷിക്കുന്ന 18 സീറ്റുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ്, ശരദ് പവാര്‍, ഉദ്ധവ് വിഭാഗങ്ങള്‍ തന്നെ വീതിച്ചെടുക്കും. മുംബൈ, നാസിക്, വിദര്‍ഭ മേഖലകളിലെ […]
Read more

പാലക്കാട് എല്‍ഡിഎഫ് ചരിത്രവിജയം നേടും; ബിജെപി മൂന്നാം സ്ഥാനത്ത് പോലുമില്ല; എ കെ ബാലന്‍

പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് വിമത സ്ഥാനാര്‍ത്ഥി പി സരിനെ പിന്‍തുണച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാര്‍ ഷാഫി പറമ്പിലിന് വോട്ടുചെയ്തെന്ന പി സരിന്റെ അഭിപ്രായത്തില്‍ ഒരപകടവുമില്ലെന്നാണ് എ കെ ബാലന്റെ പ്രതികരണം. സരിന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഫാഷിസ്റ്റ് ശക്തികള്‍ അപ്പുറം വരുന്നതിനേക്കാള്‍ നല്ലത് കോണ്‍ഗ്രസ് വിജയിക്കുന്നതാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം വോട്ടര്‍മാരിലൂടെ കുറച്ചു വോട്ട് അപ്പുറത്ത് പോയിട്ടുണ്ടാവും എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സിപി ഐഎമ്മിന്റെയോ […]
Read more

രണ്ടാം ടെസ്റ്റ് ഇന്ന്, ഇന്ത്യയ്ക്ക് നിര്‍ണായകം; ഗില്‍ തിരിച്ചെത്തും

ഇന്ത്യ-ന്യൂസിലന്റ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. പൂനെയിലാണ് മത്സരം നടക്കുന്നത്. ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയില്‍ തിരിച്ചുവരവിന് രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. പരിക്കിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തും. ഗില്‍ തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കും എന്നതാണ് ആകാംക്ഷ. ആദ്യ ടെസ്റ്റില്‍ ഗില്ലിന് പകരക്കാരനായി സര്‍ഫ്രാസ് ഖാനാണ് ഇടം പിടിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ മിന്നുന്ന സെഞ്ച്വറിയോടെ താരം തിളങ്ങി. എന്നാല്‍ മുതിര്‍ന്ന […]
Read more

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും, കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഐഎം നേതാവി പിപി ദിവ്യയ്ക്ക് ഇന്ന് നിര്‍ണായക ദിനം. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യയെ പ്രതി ചേര്‍ത്തിരിക്കുന്നത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടര്‍ ആണെന്നാണ് ദിവ്യ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം കളക്ടര്‍ പല തവണ നിഷേധിച്ചിട്ടുണ്ട്. യാത്രയയപ്പ് ദിവസം രാവിലെ കളക്ടറെ ദിവ്യ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. എന്താണ് […]
Read more

പാലാ കിഴക്കേക്കര പാടത്തെ കൃഷി ഉത്സവം ഉദ്ഘാടനം ചെയ്ത് മാണി സി കാപ്പൻ എംഎൽഎ

പാലാ മുനിസിപ്പാലിറ്റി കിഴക്കേക്കര പാടത്തെ കൃഷി ഉത്സവം മാണി സി കാപ്പൻ എംഎൽഎ നെൽവിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യുന്നു
Read more

ഈ വര്‍ഷം കേരളീയം പരിപാടി ഒഴിവാക്കി സര്‍ക്കാര്‍; വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെന്ന് വിശദീകരണം

കേരളീയം പരിപാടി ഇത്തവണ നടത്താനുളള തീരുമാനത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പരിപാടി നടത്തേണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. കഴിഞ്ഞതവണ നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെയായിരുന്നു കേരളീയ പരിപാടി നടത്തിയത്. ഇക്കൊല്ലം ഡിസംബറിലും ജനുവരിയിലും ആയി പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നു. കേരളത്തെ ഒരു ബ്രാന്‍ഡാക്കി മാറ്റുക, കേരളം നേടിയെടുത്ത വികസന മാതൃകകള്‍ ലോകശ്രദ്ധയിലെത്തിക്കുക, അതുവഴി കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരിക എന്നിവയായിരുന്നു പരിപാടിയുടെ ഉദ്ദേശം. വിവിധ […]
Read more

Recent News

Advertisement
WhiteswanTV Footer