Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

കത്ത് വിവാദത്തിന് പിന്നിൽ ഗൂഢാലോചന ; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് : കോൺഗ്രസിലെ കത്ത് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്, ഗൂഢാലോചന അന്വേഷിക്കണം. ബി.ജെ.പിയെ ജയിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പിലാക്കുന്നത്. – രാഹുൽ ആരോപിച്ചു. സി.പി.എം ബി.ജെ.പിയുടെ പിന്തുണ തേടി അയച്ച കത്തും, പി.പി. ദിവ്യയുമായി ബന്ധപ്പെട്ട കത്തുമാണ് ഇതുവരെ ചർച്ചയിലുണ്ടായിരുന്നത്. ഇത് രണ്ടും ചർച്ചയിൽ നിന്ന് ഒഴിവാക്കാനാണ് മൂന്നാമതൊരു കത്ത് കൂടി കൊണ്ടുവന്നിരിക്കുന്നത്.കെ. മുരളീധരൻ നല്ല നേതാവാണെന്ന അഭിപ്രായം എനിക്കുമുണ്ട്. കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാൻ […]
Read more

ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ. സെല്‍വ്വരാജ് (45), പ്രിയ (40) എന്നിവരെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പുറത്ത് താമസിച്ച് പഠിക്കുകയായിരുന്ന മകന് മാതാപിതാക്കളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. സെൽവരാജിനെ തൂങ്ങിയ നിലയിലും പ്രിയയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടത്. ഇരുവരും വ്ലോഗർമാരാണ്. വെള്ളിയാഴ്ച രാത്രിയിലും യുട്യൂബിൽ വീഡിയോ […]
Read more

സംസ്ഥാനത്ത് മഴയ്ക്ക് ശമനം

തിരുവനന്തപുരം ; ആര്‍ത്തലച്ചെത്തിയ മഴയ്ക്ക് ശമനം. അടുത്ത നാല് ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ദാന ചുഴലിക്കാറ്റിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാനത്ത് പ്രതീക്ഷിക്കാതെ അതിശക്തമായ മഴ ലഭിച്ചത്. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് […]
Read more

പത്മരാജൻ അവാർഡുകള്‍ സമ്മാനിച്ചു ; അവാർഡ് എം.പി ലിപിൻ രാജിന്‍റെ ‘മാർഗരീറ്റ’ എന്ന നോവലിന്

തിരുവനന്തപുരം : സംവിധായകൻ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ വർഷത്തെ പത്മരാജൻ അവാർഡുകള്‍ വിതരണം ചെയ്തു. പത്മരാജന്‍റെ അപരനിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടൻ ജയറാമാണ് അവാർഡുകൾ സമ്മാനിച്ചത്. മികച്ച സംവിധായകനും തിരക്കഥയ്ക്കുമുളള അവാർഡ് ‘ആട്ടം’ സ്വന്തമാക്കി. സംവിധായകൻ ആനന്ദ് ഏകർഷിക്കാണ് അവാർഡ്. നോവൽ പുരസ്കാരം ജി.ആർ. ഇന്ദുഗോപന്‍റെ ‘ആനോ’ യും ചെറുകഥാപുരസ്കാരം ഉണ്ണി ആറിന്‍റെ അഭിജ്ഞാനവും സ്വന്തമാക്കി. മലയാള എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള […]
Read more

യെസ് ബാങ്കിന്‍റെ അറ്റാദായം 145 ശതമാനം ഉയര്‍ന്ന് 553 കോടി രൂപയായി

കൊച്ചി : ഇന്ത്യയിലെ ആറാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 553 കോടി രൂപയുടെ അറ്റാദായം നേടി. 145.6 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധന. പ്രവര്‍ത്തന ലാഭം 21.7 ശതമാനം ഉയര്‍ന്ന് 975 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം 14.3 ശതമാനം വര്‍ധിച്ച് 2,200 കോടി രൂപയായി. പലിശ ഇതര വരുമാനം 1407 കോടി രൂപയാണ്. 16.3 ശതമാനമാണ് വര്‍ധന. പ്രവര്‍ത്തന ചെലവ് 12.8 ശതമാനം വര്‍ധിച്ചെങ്കിലും ചെലവ്-വരുമാന അനുപാതം […]
Read more

ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നത് ആര്‍എസ്എസ് ബന്ധം ശക്തിപ്പെടുത്താന്‍ ; കെ സുധാകരന്‍

ആര്‍എസ്എസുമായുള്ള ബന്ധം സിപിഎം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നാലുപതിറ്റാണ്ട് കാലത്തെ സൗഹൃദമുണ്ടായിരുന്ന ജമാഅത്ത് ഇസ്ലാമിയെയും 2009ല്‍ പരസ്യമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ടിരുന്ന പിഡിപിയെയും പൊടുന്നനെ സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നത് സംഘപരിവാര്‍ നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം മതനിരപേക്ഷ വാദം ഉയര്‍ത്തി പൊയ്മുഖം അണിയുന്ന പ്രസ്ഥാനമാണ് സിപിഎം. മുഖ്യമന്ത്രി തള്ളിപ്പറയുന്ന ജമാഅത്ത ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയവരുമായി വിവിധ തിരഞ്ഞെടുപ്പുകളില്‍ തോളോട് തോള്‍ ചേര്‍ന്നാണ് സിപിഎം പ്രവര്‍ത്തിച്ചത്. […]
Read more

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ; 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പ്

തിരുവനന്തപുരം : ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പിൻറെ ഉത്തരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് വയനാട് കലക്ടർക്ക് 7.65 കോടി രൂപ അനുവദിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ചെലവിന് മൂന്നു കോടി രൂപ കൂടി ആവശ്യമുണ്ടെന്ന് വയനാട് കലക്ടർ ആവശ്യപ്പെട്ടിരുന്നു. വയനാട് കലക്ടറുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുകയിൽ നിന്ന് 4.65 കോടി രൂപ […]
Read more

നാട്ടിൽ നാണം കെട്ട് ടീം ഇന്ത്യ

മിഥുൻ നാഥ് സ്വയം കുഴി കുഴിച്ച് അതില്‍ വീഴുക എന്ന് കേട്ടിട്ടുണ്ട്. ഇന്ത്യന്‍ക്രിക്കറ്റ് ടീം സത്യത്തില്‍ അതാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. നാട്ടില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ സ്പിന്‍ കുഴികള്‍ ഉണ്ടാക്കി എതിരാളികെ എറിഞ്ഞ് വീഴ്ത്തുക. കഴിഞ്ഞ കുറേക്കാലമായി പരീക്ഷിച്ച് വിജയിക്കുന്ന തന്ത്രം. എന്നാല്‍ ഇത്തവണ ന്യൂസിലന്റിനെതിരെ അത് പൂര്‍ണമായും പാളി. ഇടയ്ക്ക് ടെസ്റ്റുകള്‍ തോല്‍ക്കുമെങ്കിലും അത് പരമ്പര നഷ്ടത്തിലേക്ക് പോയിരുന്നില്ല. ഇത്തവണ അതും സംഭവിച്ചു. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വന്തം നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര […]
Read more

കൃപാസാരഥിയുടെ പത്താമത് വാർഷികം മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു

രാമപുരം കൃപാസാരഥിയുടെ പത്താമത് വാർഷികം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് യു പി സ്കൂളിലായിരുന്നു പരിപാടികള്‍ നടന്നത്. വാർഷികത്തിനൊപ്പം നടന്ന കുടുംബ സംഗമത്തിലും മാണി സി കാപ്പൻ എംഎൽഎ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
Read more

സി.പി.എം പി.പി ദിവ്യക്കൊപ്പം തന്നെ

തൃശൂർ : എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പി പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ലെന്നും തിടുക്കത്തിൽ തീരുമാനം വേണ്ടെന്നും തീരുമാനമെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറക്ക് നടപടി മതിയെന്നാണ് യോഗത്തിന്‍റെ ധാരണ. വിവാദം ഉയര്‍ന്ന ഉടനെ തന്നെ ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി നടപടിയെടുത്തിരുന്നെന്നും കൂടുതല്‍ നടപടി വേണമോയെന്നത് കോടതി നടപടികള്‍ എന്താണ് എന്നറിഞ്ഞതിനു ശേഷം മതിയെന്നുമായിരുന്നു യോഗത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer