Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

നവീന്‍ ബാബുവിന്റെ മരണം അതീവദുഖകരമെന്ന് മുഖ്യമന്ത്രി, പരസ്യപ്രതികരണം ഒന്‍പതാം നാള്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. സംഭവം അതീവദുഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവീന്‍ ബാബു ആത്മഹത്യ ചെയ്ത് ഒന്‍പതാം ദിവസമാണ് മുഖ്യമന്ത്രി വിഷയത്തില്‍ ഒരു പരസ്യപ്രതികരണം നടത്തുന്നത്. നിര്‍ഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സ്‌റ്റേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി വിഷയത്തില്‍ […]
Read more

ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം

സുൽത്താൻബത്തേരി: ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി ബത്തേരിയിലെ വീട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം. ചൊവ്വാഴ്ച രാത്രിയോടെയാണ് സുൽത്താൻബത്തേരി സപ്ത റിസോർട്ടിന് സമീപത്തെ കരിമാങ്കുളം പാപ്പച്ചൻ – ത്രേസ്യ ദമ്പതികളുടെ വീട്ടിൽ പ്രിയങ്ക എത്തിയത്. സപ്തയിലേക്ക് പോകുന്നതിനിടെ ആളുകൾ ഫോട്ടോയെടുക്കുന്നത് കണ്ട് പ്രിയങ്ക വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിലാണ് സൈനികനായിരുന്ന ത്രേസ്യയുടെ മകൻ കരിമാങ്കുളം ബിനോയി തൻ്റെ അമ്മക്ക് പ്രിയങ്കയോടുള്ള ഇഷ്ടവും കാണണമെന്നുളള ആഗ്രഹവും പറയുന്നത്. ഇതുകേട്ട പ്രിയങ്ക അമ്മയെ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. മടങ്ങുമ്പോൾ കാണാമെന്നായിരുന്നു […]
Read more

ഉപതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള ജനവികാരം അടയാളപ്പെടുത്തും : മാത്യു കുഴൽനാടൻ

പൊഴുതന: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ളരുതായ്മയ്കൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതായിരിക്കും എന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പ്രിയങ്ക ഗാന്ധിയുടെ പൊഴുതന പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിനെ വഞ്ചിക്കുന്ന സമീപനമാണ് ഇരു സർക്കാരുകളും സ്വീകരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ പോലും വയനാടിനെ സഹായിക്കാൻ രണ്ടു സർക്കാരുകളും തയ്യാറായില്ല. മെഡിക്കൽ കോളേജ്, റെയിൽവേ, തുരങ്കപാത എല്ലാം വയനാടൻ ജനതയ്ക്ക് വെറും സ്വപ്നങ്ങളായി അവശേഷിക്കുകയാണ്. പദ്ധതികൾ പ്രസ്താവനകളിൽ മാത്രം ഒതുങ്ങുകയാണ് എന്നും […]
Read more

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹാവികാസ് അഘാഡി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി പൂര്‍ത്തിയാക്കി. ധാരണ പ്രകാരം കോണ്‍ഗ്രസ് 105 സീറ്റുകളില്‍ മത്സരിക്കും. ഉദ്ധവ് വിഭാഗം ശിവസേന 95 ഉം ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി 84 ഉം സീറ്റുകളില്‍ ജനവിധി തേടും. സഖ്യത്തിലെ ചെറുകക്ഷികള്‍ക്കായി നാല് സീറ്റാണ് നീക്കിവച്ചിട്ടുള്ളത്. ഒരുമാസമായി തുടര്‍ന്ന ചര്‍ച്ചകള്‍ക്കും നീണ്ട തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഇന്നലെ ശരദ് പവാര്‍, ഉദ്ധവ് താക്കറെ എന്നിവരുമായി […]
Read more

കൊച്ചിന്‍ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി: കൊച്ചിന്‍ കോളേജിലെ കെ.എസ്.യു എസ്എഫ്ഐ സംഘര്‍ഷത്തില്‍ 20 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കെ.എസ്.യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവത്തിലാണ് കേസ്. കെ.എസ്.യുവിന്റെ പരാതിയില്‍ തോപ്പുംപടി പൊലീസാണ് കേസെടുത്തത്. യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് കഴിഞ്ഞ ദിവസം എസ്.എഫ്ഐ-കെ.എസ്.യു സംഘര്‍ഷമുണ്ടായത്. ബാനര്‍ കെട്ടുന്നതിനെ ചൊല്ലിയുളള വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആശുപത്രി ആക്രമിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
Read more

ഗോദ്റെജ് എന്‍റര്‍പ്രൈസസ് തദ്ദേശീയമായ കണ്ടുപിടുത്തവും സുരക്ഷാ പരിശീലനത്തിലൂടെയും ജോലിസ്ഥലത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു

കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ ഭാഗമായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ മെറ്റീരിയല്‍ ഹാന്‍ഡ്ലിങ് ബിസിനസ് തദ്ദേശീയമായ കണ്ടുപിടുത്തത്തിലൂടെയും സമഗ്രമായ നൈപുണ്യ വികസനത്തിലൂടെയും ജോലിസ്ഥലത്തെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നു. നിര്‍മ്മാണത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്നതാണ്. 40 ശതമാനം അപകടങ്ങള്‍ക്കും കാരണം സുരക്ഷിതമല്ലാത്ത മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്ന രീതികളാണ് അതില്‍ 80 ശതമാനം ആളുകളുടെ പിഴവും സുരക്ഷിതമല്ലാത്ത രീതികളും മൂലമാണ് അതുകൊണ്ട് മെറ്റീരിയല്‍ ഹാന്‍ഡ്ലിങ് ബിസിനസ് അതിന്‍റെ ഉപകരണങ്ങളില്‍ നിരവധി സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സീറ്റ് […]
Read more

പാലക്കാട് വാഹനാപകടം; കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു

പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് വന്‍ദുരന്തം. കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ കല്ലിക്കോട് വച്ച് കാര്‍ ലോറിയിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. കോങ്ങാട് സ്വദേശികളായ വിഷ്ണു, വിജീഷ്, രമേഷ്, മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അമിത വേഗതയിലായിരുന്ന കാര്‍ ലോറിയിലേക്ക് വന്ന് ഇടിച്ച് കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും അന്വേഷണം […]
Read more

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 മരണം

പാലക്കാട്: പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കല്ലടിക്കോട് നടന്ന അപകടത്തില്‍ കോങ്ങാട് സ്വദേശികളായ കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്നു കാറും എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് വാഹനം വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ മദ്യകുപ്പികള്‍ ഉണ്ടായിരുന്നുവെന്ന് […]
Read more

നടന്‍ ബാല വിവാഹിതനായി

കൊച്ചി: നടന്‍ ബാല വിവാഹിതനായി. ബാലയുടെ ബന്ധു തമിഴ്‌നാട് സ്വദേശിയായ കോകിലയാണ് വധു. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലയുടെ മൂന്നാം വിവാഹമാണിത്. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2019-ല്‍ അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോ. എലിസബത്തിനെ ബാല വിവാഹം […]
Read more

കന്നിയങ്കത്തിന് പ്രിയങ്ക; നാമനിര്‍ദ്ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും

കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രിയങ്കയുടെ കന്നിയങ്കത്തിന്റെ പത്രികാ സമര്‍പ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. വമ്പന്‍ റോഡ് ഷോയോടെയാവും പത്രികാ സമര്‍പ്പണം. രാവിലെ 11 മണിക്ക് കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡ് ഷോ തുടങ്ങും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമര്‍പ്പണം. പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer