Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; എട്ടാം ദിവസവും തെരച്ചിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിരൂക്ഷമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1,127 ആയി ഉയർന്നു. 4,858 പേരെ ഇപ്പോഴും കാണാനില്ലെന്ന് നേപ്പാൾ പൊലീസ് അറിയിച്ചു. ദുരന്തം സംഭവിച്ച് എട്ടാം ദിവസവും ജീവനോടെ ശേഷിച്ചവരെ കണ്ടെത്താനും മൃതദേഹങ്ങൾ വീണ്ടെടുക്കാനുമുള്ള തിരച്ചിൽ തുടരുകയാണ്.

നേപ്പാൾ പൊലീസിന്റെ കണക്കുകൾ പ്രകാരം ചിത്വാനിൽ നിന്ന് 348 മൃതദേഹങ്ങളും നാവൽപരാസി ഈസ്റ്റിൽ നിന്ന് 217, നാവൽപരാസി വെസ്റ്റിൽ നിന്ന് 190, നുവാകോട്ടിൽ നിന്ന് 155 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഗോർഖയിൽ നിന്ന് 66, ധാദിങ് 59, റസുവ 45, തനഹു 38 എന്നിങ്ങനെയും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

1,113 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടവും നിയമപരമായ തിരിച്ചറിയൽ നടപടികളും പൂർത്തിയാക്കിയതായി പൊലീസ് അറിയിച്ചു. ഇതുവരെ 95 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.

തിരിച്ചറിയാൻ കഴിയാത്ത 911 മൃതദേഹങ്ങളുടെ വിവരങ്ങൾ നേപ്പാൾ പൊലീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാണാതായ ബന്ധുക്കളെ തിരിച്ചറിയാൻ കുടുംബങ്ങളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദുരന്തബാധിത മേഖലകളിൽ നിന്ന് ഇതുവരെ 6,541 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ദുരന്തത്തിൽ നിരവധി വിദേശ പൗരന്മാരെയും കാണാതായിട്ടുണ്ട്. നേപ്പാളിൽ മാത്രം 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 583 വിദേശ പൗരന്മാരെ കാണാതായതായാണ് റിപ്പോർട്ട്.

കാണാതായ വിദേശ പൗരന്മാരിൽ ഇന്ത്യക്കാരും വലിയ വിഭാഗമാണ്. 275 ഇന്ത്യൻ പൗരന്മാരെയും ഇന്ത്യൻ വംശജരായ 128 പേരെയും കാണാതായതായി ന്യൂഡൽഹി അറിയിച്ചു. 85 അമേരിക്കൻ പൗരന്മാരെ കാണാതായതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വ്യക്തമാക്കി.

നേപ്പാൾ ടൂറിസം അധികൃതരുടെയും വിവിധ രാജ്യങ്ങളുടെ എംബസികളുടെയും കണക്കുകൾ പ്രകാരം 62 യുക്രെയ്ൻ പൗരന്മാർ, 51 മലേഷ്യൻ പൗരന്മാർ, 42 ഓസ്‌ട്രേലിയൻ പൗരന്മാർ, 33 ബ്രിട്ടീഷ് പൗരന്മാർ എന്നിവരെയും കാണാതായിട്ടുണ്ട്.

നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന നദികളിൽ നിന്ന് ഉത്തർപ്രദേശ് അധികൃതർ 17 മൃതദേഹങ്ങൾ കണ്ടെത്തി. പ്രളയത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങളാകാമെന്നാണ് പ്രാഥമിക നിഗമനം.

മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ഇന്ത്യൻ അധികൃതർ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ മൃതദേഹങ്ങൾ നേപ്പാളിലെ ഔദ്യോഗിക മരണസംഖ്യയിൽ ഉൾപ്പെടുത്തിയിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix