Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഫിന്‍ജാന്‍ ചുഴലിക്കാറ്റ്: കേരളത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജില്ലാ ഭരണകൂടങ്ങള്‍ വേണ്ട മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഫിന്‍ജാന്‍ ചുഴലിക്കാറ്റ് […]
Read more

ഉത്തര്‍പ്രദേശില്‍ 14-കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

അലിഗഡ്: ഹൃദയാഘാതം മൂലം ഉത്തര്‍പ്രദേശില്‍ 14-കാരന് ദാരുണാന്ത്യം. അലിഗഡ് ജില്ലയിലെ സിറോളി ഗ്രാമത്തിലെ, മോഹിത് ചൗദരി എന്ന ബാലനാണ് മരിച്ചത്. ഓട്ടമത്സരത്തിനായി പ്രാക്ടീസ് ചെയ്യുന്നതിനിടെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പ്രദേശത്ത് ലോധി നഗറില്‍ എട്ട് വയസുള്ള ഒരു കുട്ടിയും ഇത്തരത്തില്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അരാണ എന്ന ഗ്രാമത്തിലെ, 20 വയസുള്ള മറ്റേ എന്ന യുവതി ഹൃദയാഘാതം മൂലം മരിച്ചത് കഴിഞ്ഞ മാസമാണ്. നിരവധി മാസങ്ങളായി ഇത്തരത്തില്‍ യുവതീ യുവാക്കളിലും […]
Read more

തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ചാല്‍പാകയിലെ നിബിഡ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും ഉള്‍പ്പെടെ വന്‍ ആയുധശേഖരം പിടിച്ചെടുത്തതായി മുളുഗു എസ്പി ശബരീഷ് പറഞ്ഞു. തെലങ്കാനയില്‍ മാവോയിസ്റ്റുകള്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമിച്ചേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് സുരക്ഷാ സേന കനത്ത ജാഗ്രതയിലായിരുന്നു. നവംബര്‍ 22-ന് ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. നിലവില്‍ പ്രദേശത്ത് തിരച്ചില്‍ നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Read more

ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ നിന്ന് പിന്മാറി ജി സുധാകരന്‍

ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തില്‍ നിന്ന് ജി സുധാകരന്‍ പിന്മാറി. ഇന്ന് രാവിലെ സുധാകരന്റെ വീട്ടില്‍വെച്ച് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി എല്ലാ തയ്യാറെടുപ്പും നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ജി സുധാകരന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ എത്തിയതോടെ പരിപാടിയില്‍ നിന്ന് ജി സുധാകരന്‍ പിന്മാറുകയായിരുന്നു. വിവാദത്തിന് താത്പര്യമില്ലെന്നായിരുന്നു ദിനപ്പത്രത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി കൊണ്ട് ജി സുധാകരന്‍ പ്രതികരിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രചാരണ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി […]
Read more

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്: മാര്‍ഗനിര്‍ദ്ദേശം പുറത്ത്

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറിന്റെ മാര്‍ഗ നിര്‍ദേശം പുറത്ത്. പത്രക്കടലാസുകളില്‍ ലെഡ് പോലെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ നേരിട്ട് ഭക്ഷണത്തില്‍ കലരുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. രോഗവാഹികളായ സൂക്ഷ്മജീവികള്‍ വ്യാപിക്കുന്നതിന് ഇത് കാരണമാകും. എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശിച്ചു.
Read more

എല്‍പിജി വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു

രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. കേരളത്തില്‍ 1827 രൂപയാണ് പുതുക്കിയ വില. 17 രൂപയാണ് പാചകവാതക സിലിണ്ടറിന് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയില്‍ വര്‍ധനവുണ്ടായത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കേരളത്തില്‍ 17 രൂപയോളം വര്‍ധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. ചെന്നൈയില്‍ […]
Read more

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് വോട്ടര്‍മാരോട് നന്ദി പറയാനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രിയങ്ക മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും കല്‍പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കെതിരായ പൊലീസ് ലാത്തിച്ചാര്‍ജ്ജിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട് ജില്ലയിലെത്തുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രയത്നിക്കാനാണ് പോകുന്നതെന്ന് വണ്ടൂരില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞിരുന്നു. വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുല്‍ […]
Read more

എറണാകുളം സൗത്തിൽ വൻ തീപിടിത്തം

എറണാകുളം : എറണാകുളം സൗത്തിൽ ആക്രി ഗോഡൗണിന് തീ പിടിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സൗത്ത് മേൽപ്പാലത്തിനടിയിലെ ആക്രി ഗോഡൗണിനാണ് തീ പിടിത്തം ഉണ്ടായത് . ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. അവിടെയുണ്ടായിരുന്ന ജീവനക്കാരെ അ​ഗ്നിശമന സേന രക്ഷപ്പെടുത്തി. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാൻ സാധിച്ചത്. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതം നിർത്തിവെക്കേണ്ട സാഹചര്യവും ഉണ്ടായി. സൗത്ത് മേൽപ്പാലം വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ഇതെല്ലാം പിന്നീട് […]
Read more

സിബിഐ റിപ്പോര്‍ട്ടിനെതിരെ ബാലഭാസ്‌ക്കറിന്റെ പിതാവ് കോടതിയിലേയ്ക്ക്

സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ടിനെതിരെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പിതാവ് കോടതിയിലേയ്ക്ക്. സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ടിന് എതിരെയാണ് ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി കോടതിയിലേക്ക് നീങ്ങിയത്. റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കെ സി ഉണ്ണിയുടെ അഭിഭാഷകന്‍ രാമന്‍ കര്‍ത്ത കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ബാലഭാസ്‌ക്കറിന്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു സിബിഐയുടെ പുനരന്വേഷണം നടന്നത്. ആയിരത്തോളം രേഖകള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പിഴവുകള്‍ ഉണ്ടെന്ന് രാമന്‍ കര്‍ത്ത വ്യക്തമാക്കി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix