അങ്കണവാടിയിൽ വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം ; ജീവനക്കാര്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം : തിരുവനന്തപുരം മാറനെല്ലൂരില് അങ്കണവാടിയിൽ വീണ് മൂന്നരവയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില് ജീവനക്കാര്ക്ക് സസ്പെന്ഷന്. അങ്കണവാടി വര്ക്കർ ശുഭലക്ഷ്മിയെയുംഹെൽപ്പർ ലതയെയുമാണ് ജില്ലാ ശിശു വികസന ഓഫീസര് സസ്പെന്ഡ് ചെയ്തത്. മാറനല്ലൂർ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ സ്പൈനൽ കോഡിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച 12.30 ഓട് കൂടിയാണ് സംഭവം നടക്കുന്നത്. എന്നാല് വൈകുന്നേരത്തോടെയാണ് വീട്ടുകാര് സംഭവമറിയുന്നത്. വീട്ടിൽ എത്തിയ കുട്ടി തീർത്തും […]
Read more