Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഭക്തജനതിരക്ക് : ശബരിമലയിൽ നിയന്ത്രണം

ശബരിമല : ഭക്തജനതിരക്കിനെ തുടർന്ന് ശബരിമലയിൽ നിയന്ത്രണം. മരക്കൂട്ടത്തിന് സമീപം മൂന്നിടത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തുണ്ടായ തിരക്ക് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. തലേദിവസം തന്നെ നിരയിൽ ഇടം പിടിക്കുന്നവരാണ് നെയ്യഭിഷേകത്തിനും, അപ്പം, അരവണ കൗണ്ടറുകൾക്കും മുമ്പിൽ, വരിയിൽ നിന്നുതന്നെയാണ് ഉറങ്ങുന്നത്, ഈ തിരക്കൊക്കെയും കുറയ്ക്കുന്നതിനാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലത്തെ കണക്ക് പ്രകാരം 18,648 പേർ പതിനെട്ടാംപടി കയറി ദർശനം നടത്തി. വരും ദിവസങ്ങളിലും തിരക്ക് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. നിലവിൽ […]
Read more

പെര്‍ത്തില്‍ കളി പിടിച്ച് ഇന്ത്യ, വമ്പന്‍ ലീഡിലേക്ക്

പെര്‍ത്ത് : ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 172 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഇതോടെ പത്ത് വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്ക് 218 റണ്‍സിന്റെ ലീഡായി. മൂന്ന് ദിവസത്തെ കളി ബാക്കി നില്‍ക്കെ ഓസീസിന് മുന്നില്‍ മികച്ച വിജയലക്ഷ്യം ഉയര്‍ത്താനായാല്‍ ടീം ഇന്ത്യയ്ക്ക് ജയിക്കാനാകും. ഏഴിന് 67 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ 37 […]
Read more

പാലക്കാട്ടെ യുഡിഎഫ് ജയം വ‌‌‌ര്‍​ഗീയ ശക്തികളെ ഒപ്പം നിർത്തി ; എം വി ​ഗോവിന്ദൻ

ചേലക്കര : വര്‍ഗീയ കക്ഷികളുടെ മഴവില്‍ സഖ്യമാണ് പാലക്കാട് പ്രവര്‍ത്തിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തെരഞ്ഞെടുപ്പിൽ ഒരു ഭരണവിരുദ്ധവികാരവും പ്രകടിപ്പിക്കപ്പെട്ടിട്ടില്ലെന്നും‌ മൂന്നാം ടേമിലേക്ക് എൽഡിഎഫ് സർക്കാർ പോകുമെന്നതിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചു. യുഡിഎഫ് വിജയം ഉണ്ടായപ്പോൾ അവിടെ ആദ്യ പ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമാണ്. ഇത് അവര്‍ തന്നെ പ്രഖ്യാപിച്ചു. പാലക്കാട് […]
Read more

ഭരണവിരുദ്ധ വികാരമില്ലെന്ന എല്‍ഡിഎഫ് വാദം ജനവിധിയെ അപഹസിക്കുന്നത്: കൊടിക്കുന്നില്‍ സുരേഷ് എംപി

ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്ന എല്‍ഡിഎഫ് നേതാക്കളുടെ അവകാശവാദം ജനങ്ങളെയും ജനവിധിയേയും അപഹസിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ഭരണവിരുദ്ധവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഭരണനേട്ടങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍ വിവാദങ്ങളും വര്‍ഗീയതയും പ്രചരിപ്പിച്ചാണ് എല്‍ഡിഎഫും അവരുടെ കേരളത്തിലെ രഹസ്യ സഖ്യകക്ഷിയായ ബിജെപിയും തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചു : കെ.സുധാകരന്‍ എംപി കോണ്‍ഗ്രസിനെ […]
Read more

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചു : കെ.സുധാകരന്‍ എംപി

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല. പാലക്കാട് നിയമസഭാമണ്ഡലത്തില്‍ പതിനായിരത്തിലധികം വോട്ടാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്. നഗരസഭയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. ചേലക്കരയിലും വയനാട്ടിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. വര്‍ഗീയത വാരിവിതറിയും സമുദായങ്ങളെ തമ്മിലടിപ്പിച്ചുമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ബിജെപിയുടെ സമുന്നതരായ നേതാക്കള്‍വരെ പ്രചാരണത്തിനു വന്നിട്ടും പ്രയോജനമുണ്ടായില്ല. വര്‍ഗീയതയിലൂന്നിയുള്ള പ്രചാരണം കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റേത് […]
Read more

ക‍ര്‍ണാടക കോണ്‍ഗ്രസിന്

ബംഗളൂരു : കർണാടകയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം. കർണാടക ഉറ്റുനോക്കിയ, തിളച്ചു മറിഞ്ഞ പ്രചാരണം നടന്ന ചന്നപട്ടണവും കയ്യടക്കി കോൺഗ്രസ്. കേന്ദ്രമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമി എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലേയ്ക്കായിരുന്നു ചന്നപട്ടണത്ത് മത്സരം. ഷിഗാവ് മണ്ഡലവും പിടിച്ചെടുത്ത കോൺഗ്രസ്, സന്ദൂർ നിലനിർത്തുകയും ചെയ്തു. ജെ.ഡി.എസിന്‍റെ കറ്റയേന്തിയ കർഷകസ്ത്രീ ചിഹ്നത്തിൽ മത്സരിച്ച കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ സി.പി യോഗേശ്വർ വിജയിച്ചു. ബി.ജെ.പിയിൽ നിന്ന് […]
Read more

പാലക്കാടിനെ ത്രില്ലടിപ്പിച്ച് ഷാഫിക്ക് പിന്‍ഗാമിയായി ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് : പാലക്കാട് ചരിത്രഭൂരിപക്ഷത്തോടെ മിന്നും വിജയം സ്വന്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടിനെ ത്രില്ലടിപ്പിച്ച് ഷാഫിക്ക് പിന്‍ഗാമിയായി ഇനി കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍. 18724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ പാലക്കാട് യുഡിഎഫിന്റെ വിജയക്കൊടിപാറിച്ചിരിക്കുന്നത്. വരത്തെനെന്ന വിളിപ്പേരില്‍ തുടങ്ങിയ പോരാട്ടം ഇന്ന് അതിശയകരമായ വിജയത്തിളക്കത്തില്‍ എത്തി നില്‍ക്കുകയാണ്. ചോദ്യമെന്തായാലും കൃത്യമായ ഉത്തരത്തിലൂടെ രാഹുല്‍ പാലക്കാടിലെ ജനങ്ങളുടെ മനസ്സില്‍ ചേക്കേറിയതിന്റെ ഉത്തമ ഉദാഹരണമാണ് വമ്പിച്ച ഈ ഭൂരിപക്ഷം. 58,389 വോട്ടുകളാണ് രാഹുല്‍ നേടിയത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ […]
Read more

ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഡിസംബറിൽ

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണം ഡിസംബറിൽ നടക്കും. ഹരിയാനയിലെ 90 കിലോമീറ്റർ ജിന്ദ്-സോനിപത് റൂട്ടിലാണ് ട്രയൽ നടക്കുക. കാർബൺ പുറന്തള്ളൽ ഒഴിവാക്കുക എന്ന റെയിൽവേയുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇത്. 2030-ഓടെ ഇത് സാധ്യമാകുമെന്നാണ് ഇന്ത്യൻ റെയിൽവേ അഭിപ്രായപ്പെടുന്നത്. തമിഴ്‌നാട്ടിലെ ഇന്റെഗ്രൽ കോച്ച് ഫാക്ടറി നിർമ്മിക്കുന്ന ഈ ട്രെയിൻ മണിക്കൂറിൽ 140 കിലോമീറ്റർ വരെ ഓടുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹൈഡ്രജൻ ഇന്ധന സെല്ലുകളാൽ പ്രവർത്തിക്കുന്ന ഇത് ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ […]
Read more

യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 3900 കോടി രൂപ കടന്നു

കൊച്ചി: യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 3900 കോടി രൂപ കടന്നതായി 2024 ഒക്ടോബര്‍ 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ടിന്റെ ഏകദേശം 48 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലും, 39 ശതമാനം മിഡ് ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് സ്മോള്‍ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഐടിസി ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്, […]
Read more

പാലക്കാട് ന​ഗരസഭയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കി ; സന്ദീപ് വാര്യർ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ യുഡിഎഫിന്റെ മുന്നേറ്റവുമായി മാധ്യമങ്ങളെ കണ്ട് സന്ദീപ് വാര്യർ. പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയെന്നും സന്ദീപ് വാര്യർ. പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണെന്നും ഈ പരാജയത്തിന്റെ ഏക ഉത്തരവാദി കെ സുരേന്ദ്രൻ മാത്രമാണെന്നും സന്ദീപ് പറഞ്ഞു. സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി കേരളത്തിൽ രക്ഷപ്പെടാൻ പോകുന്നില്ലെന്നും അതുകൊണ്ടുതന്നെ അയാൾ രാജിവെക്കേണ്ട എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വിമർശിക്കുകയുണ്ടായി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix