Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് ; യുവതിക്ക് വീണ്ടും മർദനം, രാഹുൽ അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റു. സംഭവത്തിൽ ഭർത്താവ് രാഹുലിനെതിരെ യുവതി പരാതി നൽകി . രാഹുൽ മർദിച്ചുവെന്ന് യുവതി പൊലീസിനോട്‌ പറഞ്ഞു. കറിയ്ക്ക് ഉപ്പ് കൂടിപ്പോയി എന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് യുവതിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് യുവതിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. പന്തീരാങ്കാവ് ഇൻസ്പെക്ടറും വനിത എഎസ്ഐയും രാത്രി ആശുപത്രിയിൽ എത്തി യുവതിയുടെ […]
Read more

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട് തടിലോറി പാഞ്ഞു കയറി 5 മരണം

തൃശ്ശൂര്‍ : തൃശ്ശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. പണി പുരോഗമിക്കുന്ന ദേശീയപാത ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 4 യോടെയാണ് സംഭവം. കാളിയപ്പന്‍(50),ബംഗാഴി(20), നാഗമ്മ(39), ജീവന്‍(4), വിശ്വ(1) എന്നിവരാണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് തടി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറിയിലെ ഡ്രൈവരും […]
Read more

ഇവിടെ കോണ്‍ഗ്രസ് ജയിച്ചു, അവിടെ കോണ്‍ഗ്രസ് തോറ്റു

കഴിഞ്ഞ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള അവലോകനങ്ങളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ സംഘടനാ സംവിധാനം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് നിഷ്പ്രയാസം മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. രാഹുലും പ്രിയങ്കയും കോണ്‍ഗ്രസ് മുഖമായി മാറുന്നുവെങ്കിലും മൊത്തം പ്രതിപക്ഷ മുഖമായി മാറാന്‍ അവര്‍ക്ക് ബഹുദൂരം സഞ്ചരിക്കേണ്ടയിരിക്കുന്നു എന്നും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ 1991ല്‍ അന്നത്തെ പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്ന കെ. മോഹന്‍ ധാരിയ മുന്നോട്ട് വെച്ച കോണ്‍ഗ്രസ് സംസ്‌കാരമുള്ളവരുടെ ഏകീകരണം അനിവാര്യമാണ്. അതുകൊണ്ടുതന്നെ ആദ്യം കോണ്‍ഗ്രസിന്റെ ചരിത്രപരമായ പ്രാധാന്യം നേതൃത്വം […]
Read more

ഗൂഗിൾ മാപ് വഴി തെറ്റിച്ചു; പൂർത്തിയാകാത്ത പാലത്തിൽ നിന്ന് വീണു 3 പേർ മരിച്ചു

ബറേലി: ഗൂഗിൾ മാപ് നാവിഗേഷൻ ആപ്പ് ഉപയോഗിച്ച് യാത്ര ചെയ്തിരുന്ന കാർ മറിഞ്ഞ് 3 പേർ മരിച്ചു. ഫരീദ്പൂരിലെ അപൂർണ്ണമായ പാലത്തിൽ നിന്ന് ടാക്സി മറിഞ്ഞാണ് മൂന്ന് ഉത്തർപ്രദേശ് സ്വദേശികൾ മരിച്ചത്. രാത്രി വളരെ വൈകിയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ ഖൽപൂർ കാർ പൂർത്തിയാകാത്ത പാലത്തിനടിയിൽ കണ്ട ഗ്രാമവാസികൾ പോലീസിൽ അറിയിച്ചു. നാവിഗേഷൻ ആപ്പ് ഉപയോഗിച്ച് ഡാറ്റാഗഞ്ചിൽ നിന്ന് ഖൽപൂർ വഴി ഫരീദ്പൂരിലേക്കുള്ള യാത്രയിൽ രാംഗംഗ നദിക്ക് കുറുകെയുള്ള പാലം അപൂർണ്ണമായിരുന്നു. ഇതായിരുന്നു അപകടത്തിലേക്ക് വഴിവെച്ചത്. മാസങ്ങൾക്കു […]
Read more

ഉറുഗ്വേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിക്ക് ജയം

മോണ്ടെവിഡിയോ: തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു പ്രതിപക്ഷ സ്ഥാനാർഥി യമാൻഡൂ ഒർസിക്ക് ജയം. മധ്യ-വലത് ഭരണസഖ്യത്തി​ന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി അൽവാരോ ഡെൽഗാഡോയെയാണ് ഒർസി തോൽപ്പിച്ചത്. തൊഴിലാളിവർഗ മുൻ ചരിത്ര അധ്യാപകനും ഉറുഗ്വേയുടെ ബ്രോഡ് ഫ്രണ്ട് സഖ്യത്തിൽനിന്നും രണ്ട് തവണ മേയറുമായ വ്യക്തികൂടിയാണ് ഒർസി. ‘സ്വാതന്ത്ര്യത്തി​ന്റെയും സമത്വത്തി​ന്റെയും സാഹോദര്യത്തി​ന്റെയും രാജ്യം ഒരിക്കൽ കൂടി വിജയിച്ചു’– ഒർസി പറഞ്ഞു. ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ഡെൽഗാഡോ 46ശതമാനവും ഒർസി 49ശതമാനവും വോട്ടുകൾ നേടിയെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ […]
Read more

പെര്‍ത്തില്‍ ഇന്ത്യന്‍ പടയോട്ടം, ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്

പെര്‍ത്ത് : ഓസീസിനെ അവരുടെ മണ്ണില്‍ മലര്‍ത്തിയടിച്ച് കരുത്ത് കാട്ടി ഇന്ത്യ. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കംഗാരുക്കളെ തകര്‍ത്തുവിട്ടത് 295 റണ്‍സിന്. 534 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ വെറും 238 റണ്‍സിന് പുറത്തായി. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ത്തത്. ആദ്യ ഇന്നിംഗ്‌സിലെ അഞ്ചും ഉള്‍പ്പെടെ മത്സരത്തില്‍ മൊത്തം എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ നായകന്‍ ബുംറയാണ് കളിയിലെ താരം. പെർത്തിൽ […]
Read more

ബലാത്സംഗക്കേസ്; നടൻ ബാബുരാജിന് മുൻകൂർ ജാമ്യം

കൊച്ചി : ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്ന ബലാത്സംഗ കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ നടിയെ പീഡിപ്പിച്ചു എന്ന കേസിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം.
Read more

ബിജെപിയില്‍ പ്രതികരിക്കാനാകാതെ എം.ടി രമേശ്

ഏതാനും വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2017 ല്‍ ബിജെപി കേരള ഘടകത്തെ പിടിച്ചുലച്ച ഒരു വലിയ കോഴ വിവാദമുണ്ടായി. മെഡിക്കല്‍ കോഴ വിവാദം. സംസ്ഥാനത്തെ തിരുവനന്തപുരം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളേജിനായി ബിജെപി നേതാക്കള്‍ പണം വാങ്ങിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് വന്ന കോഴവിവാദം അന്വേഷിക്കാന്‍ അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചു. കെപി ശ്രീശന്‍ അധ്യക്ഷനും എകെ നസീര്‍ […]
Read more

നയൻതാരയ്ക്ക് പിന്നാലെ ശോഭിത- നാഗചെെതന്യ വിവാഹ ഡോക്യുമെൻ്ററി?

തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം ഡോക്യുമെന്ററിയാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നയന്‍താരയുടെ ഡോക്യുമെൻ്റിക്ക് പിന്നാലെയാണ് ശോഭിത-നാഗചെെതന്യ വിവാഹ ഡോക്യുമെൻ്റിയെക്കുറിച്ചുളള വാർത്തകൾ വരുന്നത്. ഇരുവരുടേയും വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വെച്ച് നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം ഒരു ഒടിടി പ്ലാറ്റ്‌ഫോമിന് വില്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇരുവരുടേയും വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വെച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി. ആഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം […]
Read more

മാധ്യമപ്രവർത്തകനെതിരെ കോൺഗ്രസ് സൈബർ ആക്രമണം

പാലക്കാട് ഉപതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി നല്‍കിയ വാര്‍ത്തകളുടെ പേരില്‍ റിപ്പോര്‍ട്ടര്‍ ടി വി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. റോഷിപാലിനിതിരെ മാത്രമല്ല റിപ്പോർട്ടർ ചാനലിനുമെതിരെയും കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ജ്യോതികുമാർ ചാമക്കാലയും രാജു പി നായരും ആരോപണങ്ങൾ ഉന്നയിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെയും കോൺഗ്രസ്സിനെതിരെയും മാത്രമാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നതെന്ന് ജ്യോതികുമാർ ചാമക്കാല പറഞ്ഞു. അതിന്റെ ഭാഗമായാണ് ആര്‍ റോഷിപാൽ റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ റോഷിപാലിനെതിരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix