Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് ; യുവതിക്ക് വീണ്ടും മർദനം, രാഹുൽ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റു. സംഭവത്തിൽ ഭർത്താവ് രാഹുലിനെതിരെ യുവതി പരാതി നൽകി . രാഹുൽ മർദിച്ചുവെന്ന് യുവതി പൊലീസിനോട്‌ പറഞ്ഞു. കറിയ്ക്ക് ഉപ്പ് കൂടിപ്പോയി എന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് യുവതിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രിയാണ് യുവതിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. പന്തീരാങ്കാവ് ഇൻസ്പെക്ടറും വനിത എഎസ്ഐയും രാത്രി ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. എറണാകുളത്തുനിന്ന് മാതാപിതാക്കൾ എത്തിയാൽ നാട്ടിലേക്ക് തിരിച്ചുപോകാൻ സൗകര്യം നൽകണമെന്ന് യുവതി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

യുവതി നേരത്തെ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു , കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഹർജി അം​ഗീകരിച്ചു .

Tags :

Recent News

Advertisement
WhiteswanTV Footer