Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

29 -ാമത് ഐ എഫ് എഫ് കെ മീഡിയ സെല്ലിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

29 -ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ മീഡിയ സെല്ലിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2024 ഡിസംബർ 13 മുതൽ 20 വരെയാണ് ഫിലിം ഫെസ്റ്റിവൽ നടക്കുക. അതിന് മുന്നോടിയായാണ് മീഡിയ സെല്ലിലേക്ക് ജേർണലിസം മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. 28 വയസാണ് പ്രായപരിധി. അപേക്ഷ cifra@chalachitraacademy.org എന്ന വിലാസത്തിൽ നവംബർ 15 നുള്ളിൽ സമർപ്പിക്കണം. ഡിസംബർ 2 ന് ആരംഭിക്കുന്ന മീഡിയ സെല്ലിലേക്ക് നവംബർ 17 ന് നടക്കുന്ന […]
Read more

ഷോട്ട്പുട്ട് ആണ് ഹെനിന്റെ മെയിൻ

ഷോട്ട്പുട്ട് ആണ് എന്റെ മെയിനെന്നായിരുന്നു സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടിയ ഹെനിന്‍ എലിസബത്തിന്റെ വാക്കുകള്‍. ഷോട്ട്പുട്ട് മത്സരം ഞായറാഴ്ച നടക്കാനിരിക്കുന്നതേയുള്ളൂ. അതിലും സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും ഹെനിന് ചിന്തിക്കാനാവില്ല. വെറുതെയല്ല ഈ ആത്മവിശ്വാസം, കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ഈ മിടുക്കിക്കായിരുന്നു ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ സ്വര്‍ണം. 2019ല്‍ കണ്ണൂരില്‍ നടന്ന സബ് ജൂനിയര്‍ ഷോട്ട്പുട്ടില്‍ റെക്കോഡ് നേടുകയും ചെയ്തിരുന്നു. 34.37 മീറ്ററാണ് ഡിസ്‌കസ് ത്രോയില്‍ ഈ […]
Read more

ഒളിമ്പിക്‌സാണ് ലക്ഷ്യം, 100 മീറ്ററാണ് സ്വപ്‌നം

സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സിലെ ആറുവര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തിയ ആവേശത്തിൽ തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ് വിദ്യാര്‍ഥി വിജയ് കൃഷ്ണ. 13.97 സെക്കന്‍ഡിലാണ് വിജയ് റെക്കോര്‍ഡിട്ടത്. ജൂനിയര്‍ വിഭാഗത്തില്‍ മുന്‍വര്‍ഷങ്ങളില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയിട്ടുള്ള വിജയ് കൃഷണയുടെ സീനിയര്‍ വിഭാഗത്തിലെ ആദ്യ സ്വര്‍ണമാണിത്. കഴിഞ്ഞവര്‍ഷം സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു.  പ്ലസ് ടു വിദ്യാര്‍ത്ഥിയായ വിജയ് റെക്കോഡോടെ സ്വര്‍ണം നേടുമെന്ന ആത്മവിശ്വാസത്തോടെയാണ് ഈ വര്‍ഷം കായികമേളക്ക് എത്തിയത്. റെക്കോഡോടെ വിജയ് സ്വര്‍ണം നേടിയതില്‍ […]
Read more

കേരള സ്കൂൾ കായികമേള ’24 ചരിത്ര വിജയമാകുന്നു : വി.ശിവൻകുട്ടി

സംഘാടനം കൊണ്ടും മത്സരിക്കുന്ന കായിക താരങ്ങളുടെ എണ്ണം കൊണ്ടും ലോകത്തെ ഏറ്റവും വലിയ കൗമാര കായിക മേള ആയിരിക്കുകയാണ് കേരള സ്കൂൾ കായികമേള ’24. ആകെ 39 കായിക ഇനങ്ങൾ ആണ് മേളയ്ക്കുള്ളത്. ഇതിൽ പൂർത്തിയാക്കിയ മത്സരങ്ങൾ 28 ആണ്. എറണാകുളത്ത് നടക്കുന്നത് 35 ഇനങ്ങൾ ആണ്. ആകെ ജനറൽ വിഭാഗത്തിൽ കായികമേളയുടെ ഭാഗമാകുന്നത് ഇരുപത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത് (23,330) കുട്ടികൾ ആണ്. ഇൻക്ലൂസീവ് സ്പോർട്സിൽ ആയിരത്തി അഞ്ഞൂറ്റി എൺപത്തി ഏഴ് (1587 ) കുട്ടികൾ മേളയിൽ […]
Read more

സീപ്ലെയ്൯ പരീക്ഷണപ്പറക്കൽ 11 ന്

സീപ്ലെയ്൯ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാരമേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഏവിയേഷ൯ സെക്രട്ടറി ബിജു പ്രഭാക൪. കൊച്ചി ബോൾഗാട്ടി മറീനയിൽ സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കലിനു മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയ൪ന്ന മൂല്യമുള്ള വിനോദ സഞ്ചാര സാധ്യതകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റ൪മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സ൪വീസ് മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും […]
Read more

ബോട്ടുകൾക്ക് ക൪ശന നിയന്ത്രണം ഏർപ്പെടുത്തും : എ൯.എസ്.കെ. ഉമേഷ്

സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നതും പരീക്ഷണപ്പറക്കൽ നടത്തുന്നതുമായും ബന്ധപ്പെട്ട് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകൾ, കെഎസ്ഐഎ൯സി ബോട്ട്, വാട്ട൪ മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകൾ തുടങ്ങിയവക്കെല്ലാം ക൪ശന നിയന്ത്രണമേ൪പ്പെടുത്തുമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് പറഞ്ഞു.  സീപ്ലെയ്൯ ബോൾഗാട്ടി മറീനയിലിറങ്ങുന്ന നവംബ൪ 10 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 4.30 വരെയും വിമാനം മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണപ്പറക്കൽ നടത്തുന്ന നവംബ൪ 11 ന് രാവിലെ 9 മുതൽ 11 വരെയും ആയിരിക്കും നിയന്ത്രണം. ഈ സമയത്ത് […]
Read more

സീപ്ലെയിന്‍ പദ്ധതി: ഉമ്മന്‍ ചാണ്ടിയോട് പിണറായി മാപ്പുപറയണമെന്ന് കെ സുധാകരന്‍ എംപി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സിപിഐഎം അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കൊച്ചിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച് പിണറായി സര്‍ക്കാര്‍ സീപ്ലെയിന്‍ പറത്തുമ്പോള്‍ തന്റെ മറ്റൊരു സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ഉമ്മന്‍ ചാണ്ടി വിസ്മൃതിയിലായി ഒന്നരവര്‍ഷം കഴിയുമ്പോള്‍. രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി 2013 ജൂണിലാണ് ഉമ്മന്‍ […]
Read more

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് : പ്രചരണം പൊടിപാറുന്നു, കോണ്‍ഗ്രസിനെതിരെ മോദി

അകോല : കോണ്‍ഗ്രസിന്റെ ഭരണകാലത്ത് സംസ്ഥാനങ്ങളെയെല്ലാം സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി അകോലയില്‍ നടന്ന റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് എവിടെ സര്‍ക്കാര്‍ രൂപീകരിച്ചാലും ആ സംസ്ഥാനം അവരുടെ റോയല്‍ ഫാമിലിയുടെ എടിഎം ആയി മാറും. എന്നാല്‍ മഹാരാഷ്ട്രയെ കോണ്‍ഗ്രസിന്റെ എടിഎം ആക്കി മാറ്റാന്‍ അനുവദിക്കില്ല. മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ വിഭജന രാഷ്ട്രീയത്തെ ഹരിയാനയിലെ ജനങ്ങള്‍ പരാജയപ്പെടുത്തിയത് പോലെ മഹാരാഷ്ട്രയും തള്ളണമെന്ന് മോദി ആവശ്യപ്പെട്ടു. അംബേദ്കറുടെ പാരമ്പര്യത്തോടുള്ള […]
Read more

വഖഫ് വിഷയത്തിൽ വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒരു വിഭാഗത്തെയും സംരക്ഷിക്കാനല്ല നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനത പാർട്ടി ഇവിടെ നട്ടെല്ല് നിവർത്തി പിടിച്ച് നിൽക്കുന്നത്. താൻ ആ ബോർഡിന്റെ പേര് പറയുന്നില്ലയെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ടയെന്നും വയനാട്ടിൽ നടന്ന പ്രചാരണത്തിൽ അദ്ദേഹം പറഞ്ഞു. മാത്രമല്ല അമിത ഷാ യുടെ ഓഫീസിൽ നിന്ന് ഒരു വീഡിയോ ലഭിച്ചിട്ടുണ്ട് അത് നാളെ മുതൽ പ്രചാരണത്തിൽ ഉൾപ്പെടുത്തുമെന്നും […]
Read more

രാഷ്ട്രീയം മാറ്റിവെച്ച് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സച്ചിന്‍ പൈലറ്റ്

മേപ്പാടി : ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ രാഷ്ട്രീയം മാറ്റി വെച്ച് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിക്കായി വോട്ടഭ്യര്‍ഥിക്കാനെത്തിയപ്പോഴായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. പ്രിയങ്കഗാന്ധിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix